Wednesday, April 27, 2011

രാസപദാര്‍ത്ഥം+രക്ഷാധികാരി=എന്തോ സാധിക്കാനാ


എന്‍ഡോസള്‍ഫാന്‍
നീ വിതച്ച ദുരിതങ്ങള്‍
ഇല്ല, നിനക്കാവില്ല കാണാനൊരിക്കലും
നീ വെറുമൊരു രാസപദാര്‍ത്ഥം

എന്മകജെ
നീ അനുഭവിക്കുന്ന ദുരിതങ്ങള്‍
ഇല്ല, സഹിക്കാനാവില്ല ഒരാള്‍ക്കും
നീയാണല്ലോ രക്തസാക്ഷി

എന്തോ സാധിക്കാനാ
നീ കൊയ്യും നേട്ടങ്ങള്‍
ഇല്ല നിരോധിക്കാനാവില്ലൊരിക്കലും
നീമാത്രമാണ് രക്ഷാധികാരി


21 comments:

  1. രക്തസാക്ഷി എന്നും വെറുമൊരു സാക്ഷി ...!
    രക്ഷധികാരി എന്നും ശക്തനാം അധികാരി .. !


    എന്ത് ചെയ്യാം...അല്ലേ

    ReplyDelete
  2. ചെറുതെങ്കിലും ശക്തമായ പ്രതികരണം ..എന്‍ഡോസല്ഫാനേ പോലെ അതിന്റെ ഇരകളും നിസഹായര്‍ അല്ലെ !!!

    ReplyDelete
  3. നമ്മുടെ രക്ഷാധികാരികള്‍!!

    ReplyDelete
  4. എന്നാല്‍ ഒരിക്കല്‍ ദുഷ്ടശക്തികള്‍ മുട്ടുകുത്തിയേ തീരൂ

    ReplyDelete
  5. ഭരണ പക്ഷവും സമരപക്ഷവും ഓരിയിട്ടുകൊണ്ട് ഓട്ടു തെണ്ടുമ്പോള്‍ അവള്‍ അരിവാള്‍ പോല്‍ വളഞ്ഞു കൈപ്പത്തികൊണ്ട് അടിവയര്‍ പൊത്തി "
    ഇന്ത്യ യിലെ രാഷ്ട്രീയ കോമരങ്ങള്‍ കണ്ണ്. തുറക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ . അതിശക്തമായ ജനകീയ സമരങ്ങള്‍ ഉയര്ന്നു വരട്ടെ

    ReplyDelete
  6. It s unfortunate that we even have discuss such grave an issue… while so many have lost lives and many more are living life as good as dead beings, we are only beginning to debate whether to bring to an end to endosulfan…hmmm and there is a hartal too on Friday…
    Better late than never...

    ReplyDelete
  7. അധികാരം + പണം > വിലയില്ലാത്ത മനുഷ്യജന്മമങ്ങള്‍

    ReplyDelete
  8. നല്ല ആക്ഷേപഹാസ്യം...

    ReplyDelete
  9. എല്ലാത്തരം രാസകീടനാശിനികളും പടിപടിയായി നിരോധിച്ചെങ്കില്‍....
    സ്വന്തമായി നട്ടുനനച്ചുണ്ടാക്കുതു മാത്രമേ വിശ്വസിച്ചു കഴിക്കാന്‍ പറ്റൂ എന്നായിട്ടുണ്ട്.

    ReplyDelete
  10. സ്റ്റോക്‍ഹോമില്‍ മറ്റ്‌ രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തലയില്‍ മുണ്ടിട്ട്‌ നടക്കുന്ന കാഴ്ച... ഹേ നാണമില്ലാത്ത കേന്ദ്രഭരണകൂടമേ ... നിങ്ങള്‍ എന്തിന്‌ വേണ്ടി സ്വന്തം ജനതയെ വഞ്ചിക്കുന്നു?... കേരളത്തിന്റെ രോദനത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി നിങ്ങള്‍ ആരുടെ കണ്ണിലാണ്‌ പൊടിയിടാന്‍ ശ്രമിക്കുന്നത്‌...? "പൊതുജനമെന്നാല്‍ കഴുത" എന്നത്‌ വളരെ പണ്ടായിരുന്നു... ആട്ടിന്‍ തോലിട്ട ചെന്നായയുടെ യഥാര്‍ത്ഥ രൂപം ഇന്നത്തെ ജനത മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു...

    ജനാധിപത്യം ഇല്ലാത്ത അറബ്‌ രാജ്യങ്ങള്‍ പോലും സ്റ്റോക്‍ഹോം കണ്‍വെന്‍ഷനില്‍ വസ്തുനിഷ്ഠമായ നിലപാട്‌ തന്റേടത്തോടെ എടുത്തപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രജ്യത്തിലെ ഒരു പ്രജ എന്ന നിലയില്‍ എന്റെ തല കുനിയുന്നു... നമുക്ക്‌ ലജ്ജിക്കാം...

    സുകന്യാജി... നന്നായി ഈ പോസ്റ്റ്‌...

    ReplyDelete
  11. ജനകീയ ഐക്യം വിജയിക്കുമെന്നുള്ള റിപ്പോർട്ടുകൾ,ദാ,ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു.

    ReplyDelete
  12. നന്നായി . പ്രതിഷേധത്തിന്‍റെ ഈ ഭാഷ

    ReplyDelete
  13. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന വിപത്ത് നമ്മുടെ ആള്‍ക്കാര്‍ കണ്ടുവെന്നു നടിച്ചില്ലെങ്കിലും, ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട്‌ നിരോധിച്ചുവല്ലോ. അത്രയെങ്കിലും ആശ്വാസം. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  14. കവിതയിലൂടെ, അക്ഷരത്തിലൂടെ പ്രതികരിച്ചു.. അഭിനന്ദനം.

    ReplyDelete
  15. എന്‍ഡോ സള്‍ഫാന്‍ നിരോധനം പോലെ തന്നെ, ഈ വഴി വന്നൊരു കമന്റിടാന്‍ ഇത്തിരി താമസിച്ചുപോയി...

    കുറിക്കു കൊള്ളുന്ന വാക്കുകള്‍... പക്ഷെ ചെന്ന് പതിക്കുന്നത്, കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരുടെ പൊട്ടിയ കര്‍ണ്ണപടങ്ങളിലാണല്ലോ..


    പേരിനെങ്കിലും ഒരു നിരോധനം... തല്‍ക്കാലം അതുകൊണ്ട് ആശ്വസിക്കാം...

    ReplyDelete
  16. വിഷം വിഷം തന്നെ അത്
    വരുത്തി തിര്‍ക്കുന്ന വിഷമങ്ങളോ
    വിഷയത്തിന് യോഗിക്കുന്ന വരികള്‍

    ReplyDelete
  17. akshepa hassyathiloode shakthamayi prathikaichu.... bhavukangal.........

    ReplyDelete
  18. ആക്ഷേപം നന്നായിട്ടുണ്ട്.
    ആശംസകള്‍...!!

    ReplyDelete
  19. മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

    ReplyDelete
  20. ഇത് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete