Monday, May 16, 2011

ലണ്ടനും മണ്ടനും ...! / Landonum Mandanum ...!

ഇതൊരു കൊച്ച് ഗവിതപോലുള്ള സാധനമാണ്...
എങ്ങിനെയാണ് ഞാന്‍ വെറും മണ്ടനായി പോകുന്നതെന്ന്
ചിന്തിച്ച്  നടന്നുകൊണ്ടിരിക്കുമ്പോള്‍ ....
അതില്‍ കുറച്ചു കാരണങ്ങള്‍ മണ്ടയില്‍ കയറി വന്നത്
പണ്ടെന്നോ
കുറിച്ചു വെച്ചതാണീവരികള്‍ കേട്ടൊ...
സസ്നേഹം,
മുരളി.




ലണ്ടനും മണ്ടനും


ബിലാത്തിപട്ടണം അഥവാ ലണ്ടൻ



മണ്ടന്മാര്‍ ലണ്ടനിലെന്നത് ഒരു പഴമൊഴി തില്ലാന ...
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !

പണ്ടംപോലൊരുവൻ മണ്ടത്വം  ചാര്‍ത്തിവിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....

കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും !

മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

കണ്ടറിയുന്നു കൊറ്റികളെപ്പോഴും..,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതുമത് എപ്പോഴും ബഹുകൌശലത്താല്‍ !

കണ്ടറിയുന്നൊരു കാക്ക പോലെയായില്ല ഞാന്‍ ; ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവംപോല്‍ കിട്ടിയിടുന്നീ....

ലണ്ടനില്‍ ബഹുവിധത്തില്‍  , നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും,
വീണ്ടുവിചാരമത്  ഒട്ടുമില്ലാതെ , പരസഹായം ചെയ്തും......

കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നൂ... ഈ  ലണ്ടനില്‍ ഇക്കാലമത്രയും ... ! !



ലേബൽ :-
പദ്യം .