Sunday, August 7, 2011

ഒരു ലണ്ടന്‍ ഡയറി ...! / Oru London Dairy ...!

ലണ്ടന്മാര്‍ മണ്ടനില്‍

ഭാഗം ഒന്ന്.


ഒരു ലണ്ടന്‍ ഡയറി :-
( ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് , അതായത് കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  എ‘മണ്ടൻ  എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ

ബോറഡിച്ചാലും ഇല്ലെങ്കിലും ഇതങ്ങട് ജസ്റ്റ് ഒന്ന് വായിച്ചുനോക്കൂ... )

ലണ്ടനിൽ അടുത്തവർഷം നടക്കുന്ന ഒളിമ്പിക്സിന്റെ സ്റ്റേഡിയങ്ങളിലൊന്ന്...

അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു.. ശനിയാഴ്ച്ചയുടെ പിറ്റേ ദിവസം ..
ജെറ്റിന്റെ ഒരു  ബോയിങ്ങ് വീമാനം ...
ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ എയർ പോർട്ടിൽ
ഓരോ മൂന്നുമിനിട്ട് കൂടുമ്പോഴും , ലോകത്തിലെ എല്ലാ പറവയാന കമ്പനികളുടെയും ജെറ്റുകള്‍ താഴുകയും , പൊന്തുകയും ചെയ്തുകൊണ്ടിരിക്കുന്നയിടത്ത്...
റണ്‍വ്വേയില്‍ , കിഴക്കേലെ കണ്ടന്‍ പൂച്ചയേ പോലെ
നാലുകാലില്‍ നിലത്തു ചാടി ഇറങ്ങിയിട്ട് ഓടിവന്ന് നിന്നു ...
സമയം പുലര്‍ച്ചെ നാലുമണി കാണിക്കുന്നുണ്ടെങ്കിലും എങ്ങും പകലിന്റെ വെട്ടം ..
ഓ.. ഇതാണല്ലേ സൂര്യന്‍ അസ്തമിക്കാത്ത രാജ്യം !
ശനിയാഴ്ചായുടെ ഹാങ്ങ്‌ ഓവറില്‍ നിന്നും ഈ മഹാനഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ..
ആകെ ഒരു നിശ്ശബ്ദത ...
അനേകം കൌണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് ഔട്ട് കളില്‍ കൂടി അര മണിക്കുറിനുള്ളില്‍ പുറത്ത്‌ .


ലണ്ടൻ ഹീത്രോ എയർപോർട്ട്

വളരെ ഔപചാരികതയോടെ ഒരു ചൈനീസ് സുന്ദരി ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍
പായുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം ...
ഡ്രൈവര്‍ തൊപ്പിയും,കൂളിങ്ങ്ഗ്ലാസും ധരിച്ച ഒരു ആഫ്രിക്ക കാരനാണെന്നുതോന്നുന്നു ?
കമ്പ്യൂട്ടറും ,ബ്ലൂചിപ്പും കൊണ്ടു അമ്മാനമാടുന്ന മോഹന്‍ തോമസിന്റെ
ഡല്‍ഹിയില്‍ നിന്നും വന്ന ഞാനെന്തിനു പേടിക്കണം അല്ലേ ?
തനി സായിപ്പുസ്റ്റൈലില്‍ ഇംഗ്ലീഷില്‍ ഒരു ശരാശരി മലയാളിയുടെ
സ്ഥിരം കത്തികള്‍ ഞാനവനുമേല്‍ പ്രയോഗിച്ചു ...
സ്ഥലത്തെത്തിച്ചു വാടക കൊടുത്തപ്പോള്‍
അടിവയറ്തൊട്ടൊരാളല് ‍(നാല്‍പ്പതു പൌണ്ട് -മൂവ്വയിരത്തില്‍ മേലെ രൂപ ).
"ശരി എന്നാല്‍ ....പിന്നെ കാണാം ...ഭായ്"
ഡ്രൈവറുടെ വക ഒരു യാത്രാമൊഴി !
എടാ മഹാപാപി .....
"മലയാളിക്ക് മലയാളി പാര" എന്നു പറയുന്നത് ഇതിനെയാണ് ..അല്ലേ

ഇവിടെ വന്നിട്ട് ആദ്യദിവസങ്ങളില്‍ പ്രഭാതഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു ...
ഫുള്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് --- ഒരു പ്ലേറ്റ് നിറയെ കുറെ വിഭവങ്ങള്‍ ...
ചിലതിനു ഭയങ്കര പുളി മാത്രം , ചിലതിനു എരിവും,  മറ്റു ചിലതിനു ഉപ്പും ഒക്കെ ...
ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാനെന്കിലും ഓരോന്നായി കഴിച്ചു .
ഇങ്ങനെ കുറെ ദിവസങ്ങള്‍ കഴിച്ചു കഴിഞ്ഞു ...

ഒരു ദിവസം ഒരു മദാമ്മ കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ......
അത് ഓരോന്നായി കുറേശ്ശെ എടുത്തു , കത്തിയും ഫോര്‍ക്കും
ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കാതെ "മിക്സ് " ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന് !
പിറ്റേ ദിവസം അങ്ങിനെ കഴിച്ചു നോക്കി ...
ഹാ നല്ല ടേസ്റ്റ് !

അങ്ങിനെ ദിവസങ്ങള്‍ കഴിയും തോറും
പലകാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി ...
കൂട്ടത്തില്‍ മണ്ടത്തരങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി ....

ഒരുദിവസം" ലഞ്ച്‌ ടൈം "ആകാറായപ്പോള്‍ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു

"Are you coming to Barbeque ?"

"No... No... am not coming" ഞാന്‍ പറഞ്ഞു .
ഛെ...
അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും എന്നെ കിട്ടില്ല ...ഞാന്‍ മനസ്സില്‍ പറഞ്ഞു .
ഓഫീസിലുള്ള എല്ലാവരും പോകുന്ന കണ്ടപ്പോള്‍ ...
ഞാന്‍ dictionery എടുത്തു നോക്കി .
ബാര്‍ബിക്ക്യൂ ഒരു ഭക്ഷണം കൊടുക്കുന്ന പരിപാടി ആണെന്ന് അപ്പോള്‍ ആണ് മനസ്സില്‍ ആയത്‌ . പിന്നീട് കുറച്ചു ചമ്മിയിട്ടാനെങ്കിലും , ഞാനും പതുക്കെ പോയി കേട്ടോ ....

ഓഫീസിലെ സായിപ്പുമാര്‍ പലതമാശകളും എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത്
കൊണ്ട് എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് !
ഒന്നും മനസ്സില്‍ ആയില്ലെങ്കിലുംഞാനും കൂടെ ചിരിക്കും ...
അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോമറ്റോ ആണെങ്കില്‍ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,മോഹന്‍ലാലിന്റെ മാതിരി ചമ്മിയചിരിയായി മാറും ..!

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ റിസപ്ഷിനിസ്റ്റ്‌
എന്നെ കാണുമ്പോള്‍ എന്നും ഒരു വല്ലാത്ത ചിരി ...
ആദ്യം ഞാന്‍ കരുതി ആ മദാമ്മ കുട്ടിക്ക് എന്നോട് എന്തോ ഇത് തോന്നിയിട്ടാണ് എന്ന് ...
പിന്നീടാണ് മനസ്സിലായത് ഞാന്‍ ചെയ്ത ഒരു ബഹുമണ്ടത്തരം
ഓര്‍ത്താണ് ആ കുട്ടി ചിരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ....(തല്ക്കാലം അത് ഇവിടെ പറയുന്നില്ല - എന്റെ മാനം പൂവും !)

പിന്നെ മിക്കവാറും ദിവസങ്ങളില്‍ എനിക്ക് ഇവിടെ
ആരുടെയെങ്കിലുംകൈയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും !
ആദ്യദിവസം തന്നെ ഭൂമിക്കടിയില്‍ കൂടി പോകുന്ന ട്യുബുട്രെയിനില്‍
നമ്മുടെ നാട്ടിലെ ബസ്സിലെ പോലെ ചവിട്ടി ക്കൂട്ടി നടന്നതിനു ഒരു മദാമ്മ എന്റെ കാലില്‍ ആഞ്ഞുചവിട്ടി.
നമ്മുടെ ഗാന്ധിജിക്ക് സൌത്ത് ആഫ്രിക്കയില്‍ വച്ചു കിട്ടിയ പോലെ !

ഒരു ട്യൂബ് ട്രെയിൻ  / അണ്ടർ ഗ്രൌണ്ട് തീവണ്ടി

പിന്നെ ഒരു ദിവസം "ടേക്ക് അവേയ് " ഭക്ഷണം വാങ്ങിയിട്ട് ...
തുക , നമ്മുടെ നാട്ടിലെ ചായക്കടയിലെ പോലെ മേശയില്‍ എറിഞ്ഞു കൊടുത്തതിന്,
ഇവിടെ എമൌണ്ട് കൈയ്യില്‍ കൊടുക്കണമത്രെ !

എന്തിന് പറയുന്നു ...
ഇവിടെ  ടോഇലെറ്റ് കഴുകാന്‍ വന്ന കറുമ്പി വരെ എന്നെ തെറി വിളിച്ചു !
അവര്‍ ടോയിലെറ്റ് കഴുകികൊണ്ടിരുന്നപ്പോള്‍ ,ഞാന്‍ ആയത്‌ ഉപയോഗിച്ചത് തെറ്റാണത്രെ!
ഓ ..എത്രയെത്ര ആചാരങ്ങളും ,നിയമങ്ങളും .....
പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള
സോറി എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ...!
സോറി യുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ...
ഇവിടെ എന്തിനും , ഏതിനുമ് സോറി പറയണം . തുമ്മുന്നതിന് ,ചുമക്കുന്നതിന്,...,...
എന്തിന് ഒന്നു കോട്ടുവായ ഇടുന്നതിനു വരെ സോറി പറയണം ...
സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും!

അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
ആരും ഒരു സഹായവും ചെയ്തിലെങ്കിലുംട്യാങ്ക്യു പറയണം !
എന്തെങ്കിലും സഹായം ചെയ്തവരെ തെറിവിളിച്ചു ശീലിച്ച
നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!

സായിപ്പുമാരുടെ ഇംഗ്ലീഷ് ആക്ക്സന്റ്  രസകരമാണ് ...
ഞാനും അതുപോലെ പറയാന്‍ ശ്രമിച്ചു നോക്കി ...
നടക്കുന്നില്ല , ചെറുപ്പം മുതല്‍ നാക്ക് വടിക്കല്‍ ശീലം തുടര്‍ന്നത്
മണ്ടത്തരമായെന്ന് ഇപ്പോള്‍ തോന്നുന്നു !

അതുപോലെ ഇവിടെയുള്ള മീശയില്ലാത്ത സുന്ദരകുട്ടപ്പന്മാരായ ആണുങ്ങളെ കണ്ടപ്പോള്‍ ...
അവരെ പോലെയാകാന്‍ ആഗ്രഹം തോന്നിയിട്ട് ...
ഞാനും എന്റെ മീശ വടിച്ചു കളഞ്ഞു ...
പക്ഷെ ..മറ്റുള്ളവരെപോലെ സുന്ദരനായില്ല ...
പകരം ഒരു "സോമാലിയന്‍ " ലുക്ക് ആയിപ്പോയി...
ഇപ്പോള്‍ തോന്നുന്നു ഒരു പഴുതാരെയേ പോലെ ഇരുന്നതാണെങ്കിലും ,
ആ മീശ ഉണ്ടായിരുന്നെങ്കില്‍ ഒരു മലയാളി ഗമയെങ്കിലും ഉണ്ടായിരുന്നേനെ എന്ന്!


ഇനി വഴിയോര കാഴ്ചകളെ കുറിച്ച്.....
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല !
നടുറോഡില്‍ ഉമ്മവെച്ചു കളിക്കുന്നവര്‍ ...
പാര്‍ക്കുകള്‍ ബെഡ് റൂം ആണെന്ന് കരുതുന്നവര്‍ ...
ആണും ,പെണ്ണും പ്രകോപനപരമായ രീതികളിലാണ്‌
പ്രത്യേകച്ച് ഈ സമ്മറിൽ വസ്ത്രധാരണം .
മറ്റൊരു പ്രത്യേകത നമുക്ക് അണ്ടര്‍ വെയേര്‍സ്  ഇട്ടവരെയും ,
ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നുള്ളതാണ് ...
ഇട്ടിട്ടുള്ളവര്‍ അത് പുറത്തു കാട്ടാതിരിക്കില്ല !

പിന്നെ പൌണ്ട് കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യരുമായ പലതരം ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ ,മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് ...

ഒഴിവുസമയങ്ങളില്‍ ഞാൻ ചിലപ്പോള്‍
ഓരോ ലണ്ടന്‍  ജങ്ഷനുകളിലും പോയി നിൽക്കും...

ഇവിടെ ജിമ്മിച്ചേട്ടന്റെ തയ്യൽക്കടയോ , ഗംഗേട്ടന്റെ ബാര്‍ബര്‍
ഷാപ്പോ ,ഹാജിയാരുടെ കാപ്പിക്കടയോ ഇല്ലാ...കേട്ടൊ

പകരം നിറയെ ചായയെക്കാൾ വിലകുറവിന് കിട്ടുന്ന ബിയറുകളും
മറ്റും നിറയെ ഉള്ള പബ്ബുകള്‍ ആണ് , പിന്നെ വാതുവെപ്പ് കേന്ദ്രങ്ങളായ ക്ലബ്ബുകളും ,..,..
മാലപോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ , ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന ബസ്സുകള്ളോ , ബൈക്കുകളില്‍ ചെത്തി വരുന്ന പയ്യന്മാരോ ഇല്ലാ ....
പകരം നിലത്തുമുട്ടിപ്പോകുന്ന ട്രാമുകളും ,ഡബ്ബിള്‍ ഡക്കര്‍ ബസ്സുകളും ,ഡ്രൈവര്‍ ഇല്ലാതെ മുകളില്‍ കൂടി പോകുന്ന ട്രെയിനുകളും (DLR) , ഭൂമിക്കടിയില്‍ക്കൂടി തുരങ്കങ്ങളില്‍ കൂടി ഊളിയിട്ടുപായുന്ന തീവണ്ടികളും /അണ്ടര്‍ ഗ്രൌണ്ട് സ്റ്റെയ്ഷനുകളും.....
പിന്നെ കൈയ്യില്‍ മടക്കി പിടിച്ചു കൊണ്ട് നടക്കാവുന്ന പാവം, പാവം സൈക്കിളുകളും ...





ട്രാം

ഇവിടുത്തെ ട്രാഫിക് നിയമങ്ങളും രസകരമാണ് .
വഴിയാത്രക്കാര്‍ സീബ്രല്യ്നില്‍ കാലെടുത്തുവെച്ചാല്‍ പിന്നെ
വാഹനങ്ങള്‍ എല്ലാം നിറുത്തിത്തരും!
ഇത് അറിയാതെ ഞാന്‍ ഒരുദിവസം സീബ്രലയിനില്‍ നിന്നുകൊണ്ട്
എന്തോ ആലോചിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നൂ ...
എന്റെ നാലുവശത്തും വാഹനങ്ങള്‍ നിറുത്തിയിടുവാന്‍ തുടങ്ങി .
ഇവയെല്ലാം നിറുത്തിയിട്ടിരുന്നത് , ഞാന്‍ സീബ്രലയിന്‍ cross ചെയ്തിട്ട് കടന്നുപോകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ആ ലണ്ടന്‍ junction മുഴുവന്‍ ഒരു വലിയ ട്രാഫിക് ജാം ആയി കഴിഞ്ഞിരുന്നു!
വേറെയൊന്നുള്ളത് ഭക്ഷണം കഴിക്കുമ്പോഴുള്ള ഏറെ പ്രശ്നങ്ങളാണ്...
ഫോര്‍ക്കുകൊണ്ടു കോര്‍ത്തിട്ടു കിട്ടാതെ വരുമ്പോള്‍ കൈക്കൂട്ടി കോര്‍ക്കുന്നത്
കാണുമ്പോള്‍ മറുനാട്ടുകാര്‍ കുടുകുടെ ചിരിക്കും ....

ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മഞ്ഞപ്പിത്തം
പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഫുഡ് ആണ് ഇവിടെ കിട്ടുന്നത് .
കറിമസാലകള്‍ (ഉപ്പുമു ളകുമ ല്ലിമഞ ....) തൊട്ടുതീണ്ടാത്തവ ....

ആട് തിന്നുന്നപോലെ കുറെ
ഇലകളും  മറ്റും ചവച്ചരച്ചു തിന്നണം !
ഇതൊക്കെ തിന്നാല്‍ സായിപ്പ് ആകുമെങ്കില്‍ ആവട്ടെ എന്ന് കരുതി ഞാനും തിന്നും !

ഇന്ത്യന്‍ രൂപയില്‍ എല്ലാ‍സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ...
പഴത്തിന്റെ വില ഓര്‍ക്കുമ്പോള്‍ തൊണ്ട് കൂടി തിന്നാലോ എന്നാലോചിക്കും !

ആകെ വില കുറവുള്ളത് കള്ളിന് മാത്രം !
അതിനുപിന്നെ ബീവറെജില്‍ പോയി നീണ്ട വരിയില്‍
നില്‍ക്കേണ്ട ആവശ്യവും ഇല്ല....
ഏത് പെട്ടിക്കടയിലും കിട്ടും ...!

അത് കൊണ്ട് ഞങ്ങള്‍ മലയാളികള്‍ ഇവിടത്തെ വെട്ടിരിമ്പുകളായ
(പത്തു പൌണ്ടിനും ഇരുപതു പൌണ്ടിനും ഇടക്ക് വിലയുള്ളവ ) vat 69,
martel, smirnoff, captain morgan, chivas regal,black label,...
മുതലായവയുമായി സല്ലപിച്ചു ആശ്വാസം കൊണ്ടുകൊണ്ടിരിക്കുന്നു ...!

പിന്നെ ഇവിടെ ഗേള്‍ ഫ്രണ്ട്സ് നെ കിട്ടാന്‍
വളരെ എളുപ്പമാണെന്ന് പറയുന്നു ...
വെറുതെ കേറി മുട്ടിയാല്‍ മതി ..കിട്ടുമത്രേ !
എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു ഇറ്റാലിയന്‍ സുന്ദരിയെ ഞാന്‍ ഒന്നു മുട്ടി നോക്കി .
വാതിലിനു പുറത്തു നിന്നുംകൊണ്ടു അവളോടു വലിയ ഡയലോഗൊക്കെ വിടും...
അവസാനം ഒരു ദിവസം എന്നെ അവള്‍ പിസ കഴിക്കുവാന്‍ അകത്തേക്ക് ക്ഷണിച്ചു ...
സൂചി കടത്താന്‍ ഇടം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല ...!
അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന്‍ ,ഘാനക്കാരന്‍ കിടയ്ക്കയിലിതാ
നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !
അവള്‍ അപ്പോഴേക്കും വൈന്‍ ഗ്ലാസ് നിറച്ചു എനിക്ക്
നീട്ടിയെങ്കിലും ,ഞാന്‍ കഴിക്കാറില്ല എന്ന് പറഞ്ഞു...
അരമണിക്കൂര്‍ കൊണ്ടു കഴിക്കുന്ന പിസ അഞ്ചു മിനിട്ട്കൊണ്ട്
അവസാനിപ്പിച്ചു സ്ഥലം കാലിയാക്കി കൊടുത്തു ...
ഭാഗ്യം...

ഘാനക്കാരന്റെ കൈയ്യില്‍ നിന്നും
മുട്ടാന്‍ പോയെങ്കില്‍എനിക്കും കിട്ടിയേനെ ...
ഇന്ത്യയെ ഓര്‍ത്തുമാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ
ആഫ്രിക്കകാരന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേ ?
എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ഈ കറമ്പന്‍ 

മാരുടെ പിന്നാലെ പോകുന്നതിന്റെ ഗുട്ടൻസ് എന്താണ് ...ആവൊ ! ?

ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...
സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....

അട്ടക്ക് പൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !
ശരിയാണ് ...

ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?
കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ...


ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......




"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....

തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും...."


എന്ന്

സസ്നേഹം ,
ഡിന്‍ .




ലേബൽ :-
നർമ്മാനുഭവങ്ങൾ

33 comments:

  1. എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ഈ കറമ്പന്‍
    മാരുടെ പിന്നാലെ പോകുന്നത് എന്താണ് ...ആവൊ ! ?

    ividuthe pennungalkku angane oru vicharavum illallo... angane undayirunnenkil enne polullavar rakshapettene...assalayi london diary

    ReplyDelete
  2. രസകരമായി ഈ ലണ്ടന്‍ ഡയറി...

    ReplyDelete
  3. ശരിയാണ്.., ഇതൊരു പൊട്ടക്കുളം തന്നെ....,
    ലണ്ടൻ ഡയറി നന്നായി...

    ReplyDelete
  4. ദേ, പിന്നേം വന്നല്ലോ കൊതിപ്പിക്കുന്ന ലണ്ടന്‍ കഥകളുമായി... അസ്സലായി ബിലാത്തിയേട്ടാ..

    എന്നെ ലണ്ടനിലേക്ക് വരുത്തിച്ചേ അടങ്ങൂ അല്ലേ? :) )

    ReplyDelete
  5. മുരളി ചേട്ടാ ലണ്ടന്‍ വിശേഷം കലക്കിട്ടോ. നല്ല രസ്സായിട്ടു കാര്യങ്ങള്‍ പറഞ്ഞു. "സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും!" ഇത് വായിച്ചപ്പോള്‍ ചിരി അടക്കാനായില്ല.

    ReplyDelete
  6. ഡയറിയിലെ കുറേ പേജൊന്നും കട്ട്പേസ്റ്റ് ചെയ്തപ്പോൾ സെലക്റ്റായില്ലാലേ..മുരളിഭായ്...!!??
    :))

    ReplyDelete
  7. നന്നായിട്ടുണ്ട് ഡയറിക്കുറിപ്പ്!

    ReplyDelete
  8. ഇനി ഒരു ലണ്ടന്‍ പോസ്റ്റ് കൂടിയിട്ടാല്‍, ബിലാത്തിയാശാനേ, ലോണെടുത്തിട്ടായാലും ഞാന്‍ അങ്ങോട്ട് വരുവേ...

    ReplyDelete
  9. കണ്ണൂരില്‍ കാണാം. വേറെ ഉടക്കുകളൊന്നും വന്നില്ലെങ്കില്‍

    ReplyDelete
  10. അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന്‍ ,ഘാനക്കാരന്‍ കിടയ്ക്കയിലിതാ
    നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !
    എരപ്പാളി ഘാനക്കാരന്‍ കറപ്പന്‍ അല്ലെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ ഒരു കോപ്പി വിവര്‍ത്തനം ചെയ്തു ഇവിടെ വിതരണം ചെയ്യുന്നുണ്ട് അടി പാര്‍സലായി വരുന്നുണ്ട് ഓടിക്കോ ഭായ്

    ReplyDelete
  11. ഡയറി വായിച്ചു ചിരിച്ചു ...ആ മാനം പോയ കഥകൂടി പറയാമായിരുന്നു ..
    ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ തന്നെ മനസിലാകും ഇതുവരെ മാനം പോയിട്ടില്ലെന്ന് !

    ReplyDelete
  12. ആ ..ഒന്ന് പറയാന്‍ വിട്ടു .ആ സ്റ്റേ ഡി യത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് വായിച്ചാല്‍ തോന്നും അടുത്തവര്‍ഷം "ഒളിമ്പിക് സ്റ്റേഡിയം നടക്കു"മെന്നു (Walk)

    ReplyDelete
  13. മുരളി ചേട്ടാ, വളരെ നന്നായിട്ടുണ്ട്. എനിക്ക് എല്ലാം മനസ്സിലാക്കാന്‍ പറ്റും. 'ഓഫീസിലെ സായിപ്പുമാര്‍ പലതമാശകളും എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
    ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത്
    കൊണ്ട് എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് !
    ഒന്നും മനസ്സില്‍ ആയില്ലെങ്കിലുംഞാനും കൂടെ ചിരിക്കും ...
    അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
    പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോമറ്റോ ആണെങ്കില്‍ഞാന്‍ പെടും !
    അപ്പോള്‍ എന്റെ ചിരി പതുക്കെ ,മോഹന്‍ലാലിന്റെ മാതിരി ചമ്മിയചിരിയായി മാറും ..!" ഹഹഹ... ഞാന്‍ ചിരിച്ചോട്ടെ. കാരണം, ഇതെനിക്കും പറ്റുന്നതാണ്. :-)

    ReplyDelete
  14. ചെറിയ കാര്യങ്ങളിലൂടെ ബിലാത്തിയിലെത്തിയ മലയാളിയുടെ ആദ്യകാലപ്രശനങ്ങൾ ഭംഗിയായി വരച്ചിട്ടു. രസകരം മാത്രമല്ല, എനിക്ക് മനസ്സിനെ സ്പർശിക്കുന്ന എന്തൊക്കെയോ ഇതിലുള്ള പോലെ തോന്നി, ലണ്ടനിലേക്ക് വരുന്ന എല്ലാ മലയാളികൾക്കും വായിക്കാൻ കൊടുക്കേണ്ട ഒന്നാണിത്, ഉപകാരപ്രദം.

    ReplyDelete
  15. ഇത് കൊള്ളാല്ലോ! ഞാനിവിടെ വന്നയിടയ്ക്കുണ്ടായ മണ്ടത്തരങ്ങള്‍ മിക്കതും ഈ ഡയറി പറയുന്നുണ്ടല്ലോ ! സായിപ്പന്മാര്‍ക്കിടയില്‍ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളുടെയും ഡയറിക്കുറിപ്പുകളില്‍ ഇതിലെ ഒട്ടുമിക്ക അനുഭവങ്ങളും കാണുംട്ടോ ഭായ് :))

    ReplyDelete
  16. അടുത്ത ഡയറിക്കുറിപ്പ് എപ്പോ വരും?

    വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്. അഭിനന്ദനങ്ങൾ.

    ReplyDelete
  17. ഡയറിക്കുറിപ്പ് രസകരം ആയിട്ടുണ്ട്‌, ഭായ്..വളരെ നല്ല ശൈലിയില്‍ ഉള്ള ഈ പോസ്റ്റ്‌ , നര്‍മത്തിന്റെ കൂടെ നല്ല വിവരങ്ങളും കൈമാറി..സന്തോഷം..ബാക്കിയുള്ളത് ഇനിയും പോരട്ടെ..ആശംസകള്‍..

    ReplyDelete
  18. ഇത് നേരത്തെ വായിച്ചവരില്‍ ഒരാള്‍. അന്ന് പറഞ്ഞ കമന്റ്‌ കട്ട്‌, പേസ്റ്റ് & പോസ്റ്റ്‌ ചെയ്യുന്നില്ല. ചെറിയ വ്യസ്ത്യാസത്തോടെ,

    അട്ട എന്നും അട്ട തന്നെ. :) പക്ഷെ കണ്ടാല്‍ പറയൂലാട്ടോ, ഇങ്ങനത്തെ വിഡ്ഢിത്തം കയ്യിലിരിപ്പുന്ടെന്ന്.

    ReplyDelete
  19. ഹ ഹ...കൊള്ളാം ലണ്ടന്‍ ഡയറി .......

    ReplyDelete
  20. മുരളി :ലണ്ടനെ ശരിക്കും അരച്ചുകുറുക്കി ഇട്ടിട്ടുണ്ടല്ലോ ലണ്ടന്‍ ഡയറിയില്‍...രസകരമായിരിക്കുന്നു .

    പിന്നെയെന്തുണ്ട് വിശേഷങ്ങള്‍ ?സുഖമാണോ? ഞാനും ഈ ഞാനും ഈ ചുറ്റുവട്ടത്തോക്കെയുണ്ട് .തിരിച്ചുപോകാന്‍ ഒന്നരമാസം കൂടിയുണ്ട് .

    ReplyDelete
  21. ഇതൊരു പരമ്പര ആയി തുടർന്നു കൂടേ മുരളിഭായ്? രസകരമായ വിവരണം...

    ReplyDelete
  22. കൊതിപ്പിക്കല്ലേ സര്‍, ചിറകുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവിടെ എത്തിയേനേ.. പിന്നെ അവിടേയും എന്തോ കശ പിശയാണെന്ന് കേള്‍ക്കുന്നല്ലൊ.

    ReplyDelete
  23. മുരളിയേട്ട..വായിച്ച് നന്നായൊന്നു ചിരിച്ചു....
    എന്നാലും എന്തു ഭംഗിയാ അവിടെയൊക്കെ കാണാൻ.....
    പക്ഷെ അന്യരാജ്യത്തു കിടക്കുമ്പോൾ നമ്മുടെ നാടിന്റെ അത്ര ഭംഗി മറ്റെവിടേയും ഉണ്ടെന്നു തോന്നില്ല അല്ലേ...

    ReplyDelete
  24. ഈ പോസ്റ്റ്‌ വായിച്ചു ചിരിവരാത്തവര്‍ വേഗം ഡോക്ടറെ കാണേണ്ടതാണ്.
    അതീവരസകരമായി എഴുതി കേട്ടോ ഭായ്

    ReplyDelete
  25. A Royal eMandan in London..!
    "സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
    നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...
    തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
    ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
    .പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ...."

    ReplyDelete
  26. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

    ReplyDelete
  27. പ്രിയപ്പെട്ട കലി,നന്ദി. ഈ കറമ്പിന്റെ ഊക്ക് മ്മ്ടെ പെണ്ണുങ്ങൾക്ക് അറിയില്ലല്ലോ എന്റെ ഭായ്.

    പ്രിയമുള്ള കുഞ്ഞൂസ്,ഈ വായന ഇഷ്ട്ടപ്പെട്ടതിന് നന്ദി കേട്ടൊ.

    പ്രിയപ്പെട്ട ഓർമ്മകൾ,നന്ദി.നമ്മുടെയൊക്കെ സുന്ദരമായ പൊട്ടക്കുളം.

    പ്രിയമുള്ള ജിമ്മി,നന്ദി.വരൂ..വരൂ മണ്ടന്മാരുടെ ഇമ്മിണി കുറവുണ്ടിവിടെ.

    പ്രിയപ്പെട്ട ഒരു ദുബായിക്കാരാ,നന്ദി.ഒരു പുതുസ്ഥലത്തുചെന്നാൽ ഏവരുടെയും അനുഭവങ്ങൾ ഇതൊക്കെ തന്നെ..

    പ്രിയമുള്ള നികു,നന്ദി.അതൊക്കെ സെൻസർ ബോർഡ് പിടിച്ചെടുത്തെന്റെ ഭായ്.

    പ്രിയപ്പെട്ട സജിമാഷെ ,ഈ വായനക്കൊത്തിരി നന്ദി.

    പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.ഭായിയിവിടെ ലോണെടുത്ത് വന്നാൽ കോണമുടുപ്പിച്ച് വിടേണ്ടകാര്യം ഞാനേറ്റു.
    പിന്നെ നാട്ടിൽ വെച്ച് കാണണം കേട്ടൊ.

    പ്രിയപ്പെട്ട ആഫ്രിക്കൻ മല്ലൂ,നന്ദി.കറമ്പരുടെ പിരിയിളകിയതിന്റെ ഒരു കലാപം ഇപ്പോൾ കഴിഞ്ഞതെയുള്ളൂയിവിടെ,അതുകൊണ്ടെന്നും ഇത് ചെയ്യരുതേ...

    പ്രിയമുള്ള രമേശ് ഭായ്,നന്ദി. മാനമുണ്ടെങ്കിലല്ലേ അതെല്ലാം പോകു അല്ലേ.
    പിന്നെ സ്റ്റേഡിയത്തിന്റെ അടിപ്പാവാട മാറ്റി കേട്ടൊ .നന്ദി

    ReplyDelete
  28. ഇന്ത്യയെ ഓര്‍ത്തുമാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ
    ആഫ്രിക്കകാരന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേ

    ReplyDelete
  29. Very Nice....
    Olden memories are Golden memories.!

    ReplyDelete
  30. ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...
    സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
    നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...
    തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
    ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
    .പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....

    ReplyDelete
  31. അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
    ആരും ഒരു സഹായവും ചെയ്തിലെങ്കിലുംട്യാങ്ക്യു പറയണം !
    എന്തെങ്കിലും സഹായം ചെയ്തവരെ തെറിവിളിച്ചു ശീലിച്ച
    നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!

    ReplyDelete