Tuesday, December 27, 2011

മഴവില്ല്


ഒരു വിശ്വാസം, ഒരണക്കെട്ടും പൊട്ടില്ലെന്നും 
സ്നേഹം അണപൊട്ടി ഒഴുകുന്ന നാടുകളും

ഒരു സ്വപ്നം, മദ്യവിമുക്തമാം ഒരു നാടും
സന്തോഷ ലഹരിയാല്‍ മുങ്ങുന്ന വീടുകളും

ഒരു മോഹം, പ്രകൃതി ക്ഷോഭമരുതെന്നും 
പ്രകൃതിയെ വന്ദിക്കും ജനതയും

ഒരു ലക്ഷ്യം, മാലിന്യവിമുക്ത കേരളവും
കറയറ്റ ശ്രദ്ധയാല്‍ നമ്മളോരോരുത്തരും

ഒരു  സന്തോഷം, കഷ്ടപ്പാടുകളില്ലാ ജനങ്ങളും
കഷ്ടപ്പെട്ടുസമ്പാദിക്കുന്ന പണവും

ഒരു ചിന്ത, ഞാനെന്ന ഭാവം വെടിയുമെന്നും
നമുക്കുണ്ടാകണം ഐക്യമെന്നും

ഒരിഷ്ടം, കാണിച്ചുകൂട്ടലുകള്‍ ഇല്ലാത്ത
കാണാമറയത്തെ ഈ സൗഹൃദം


(ഒരു അതിമോഹം, ഒരു അസൂയ, ഒരു ഭയം, ഇവയുമൊക്കെ ഉണ്ടെങ്കിലും ഇപ്പോള്‍ ഈ ഏഴുവര്‍ണങ്ങളില്‍ കലര്‍ത്തുന്നില്ല :P)


മായാത്ത ഓര്‍മതന്‍ സിന്ദൂരച്ചെപ്പില്‍നിന്നും 
ആരെടുത്തണിയിച്ചുവെന്‍ നെറ്റിയില്‍ 
രാഗധാരകളായ് മാറുന്നൊരാ സിന്ദൂരം 
ബാല്യകാല സ്മരണകളിലൊന്നും കണ്ടീല 
ഞാനാ പുതുവത്സരപിറവികള്‍
എങ്കിലും കാണുന്നു ഞാനിന്നു സ്നേഹത്തിന്‍ 
നനുത്ത മഞ്ഞില്‍ പൊതിഞ്ഞ പുതുവത്സരം


2012ലും നന്മ എല്ലാവരിലും ഉണ്ടാവട്ടെ, എല്ലാവരിലും സംഭവിക്കട്ടെ.  

63 comments:

  1. ആഗ്രഹങ്ങള്‍ സഫല മാകട്ടെ
    നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കുന്ന ഒരു നാളയ്ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം
    ഞാനും നേരുന്നു സ്നേഹത്തില്‍ കുതിര്‍ന്ന ഒരായിരം പുതുവത്സരാശംസകള്‍

    ReplyDelete
  2. ഒരാഴ്ച്ചപോലൂം ഇടവേള നൽകാതെ
    ഒരിഷ്ടം, കാണിച്ചുകൂട്ടലുകള്‍ ഇല്ലാത്ത
    കാണാമറയത്തെ ഈ സൗഹൃദം
    ഒരു മഴവില്ല് കുലച്ച് ഹിമത്തടവറയെ തച്ചുടച്ചിരിക്കുന്നു...!

    ReplyDelete
  3. സൌന്ദര്യമുള്ള വര്‍ണ്ണങ്ങള്‍ വിരിയുമെന്ന് ആഗ്രഹിക്കാം.
    വിരിയുമെന്നല്ല, വിരിയിക്കാം എന്നാഗ്രഹിക്കാം അല്ലെ.
    പ്രതീക്ഷകളാണ് ജീവിതം.
    നല്ലതിനായ്‌ ആഗ്രഹിക്കാം..
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  4. വിശ്വാസം അതല്ലേ എല്ലാം ....

    ReplyDelete
  5. ആ വിശ്വാസം രക്ഷിക്കട്ടേ, സ്വപ്നം സാക്ഷാത്കരിക്കട്ടേ, മോഹം സഫലമാകട്ടേ.....

    നനുത്ത മഞ്ഞിൻ കുളിരുപോലൊരു നവവത്സരം അങ്ങോട്ടും ആശംസിക്കുന്നു. സസ്നേഹം.

    ReplyDelete
  6. അതെ, തീർച്ചയായും നല്ലതിനായി ആഗ്രഹിയ്ക്കാം.
    നല്ലൊരു പുതുവർഷം ആശംസിയ്ക്കുന്നു.

    ReplyDelete
  7. എം. മുകന്ദന്റെ ദൈവത്തിന്റെ വികൃതികളിൽ കുമാരൻ വൈശ്യർ പറയുന്നത് പോലെ “എല്ലാരിക്കും വരും ഒരു നല്ല കാലം...” അതിനായി നമുക്ക് പ്രവർത്തിക്കാം...

    @ മുരളിഭായ്... ഹിമത്തടവറയെ തച്ചുടച്ചിട്ടില്ല... ഞാൻ തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്... :)

    ReplyDelete
  8. അതെ,സ്നേഹം മാത്രം അണ പൊട്ടിയൊഴുകട്ടെ! പുതുവത്സരാശംസകൾ, സുകന്യ!

    ReplyDelete
  9. Trust and Wish. If wishes were horses and if horses could fly.....!

    May the Year ahead be all that you wish.

    ReplyDelete
  10. “എങ്കിലും കാണുന്നു ഞാനിന്നു സ്നേഹത്തിന്‍
    നനുത്ത മഞ്ഞില്‍ പൊതിഞ്ഞ പുതുവത്സരം“

    ശാന്തിയും സമാധാനവും നിറഞ്ഞ നല്ല നാളുകൾക്കുവേണ്ടിയുള്ള ആശംസകളോടെ..

    ReplyDelete
  11. @Artof Wave, ബിലാത്തി, റാംജി, റഷീദ്‌, ഗീത, എച്ച്മുകുട്ടി, വിനുവേട്ടന്‍, ശ്രീനാഥന്‍ജി, അനില്‍, ജിമ്മി - ആശംസകള്‍ക്ക് നന്ദി.

    അപ്പൊ എല്ലാവരും ഉറക്കെ പറയൂ, ഹിമത്തടവറ കീ ജയ്‌.

    ReplyDelete
  12. ''എങ്കിലും കാണുന്നു ഞാനിന്നു സ്നേഹത്തിന്‍
    നനുത്ത മഞ്ഞില്‍ പൊതിഞ്ഞ പുതുവത്സരം ''
    പുതുവല്‍സരാശംസകള്‍ !!!!

    ReplyDelete
  13. ഒരു ചിന്ത, ഞാനെന്ന ഭാവം വെടിയുമെന്നും
    നമുക്കുണ്ടാകണം ഐക്യമെന്നും
    മാഷേ ഇതുമാത്രം ആരിലും കാണില്ല.

    ReplyDelete
  14. ഒരു സ്വപ്നം, മദ്യവിമുക്തമാം ഒരു നാടും
    സന്തോഷ ലഹരിയാല്‍ മുങ്ങുന്ന വീടുകളും

    ഓപ്പോള് , ആദ്യം ഇത് നടക്കട്ടെ, ഇതാണ് അത്യാവിശ്യം.

    ഓപ്പോള്‍ക്ക്‌ പുതുവത്സര ആശംസകള്‍ (എന്റെ പുതുവര്‍ഷ സമ്മാനം അയച്ചോ)

    ReplyDelete
  15. സ്വപ്നങ്ങളും, മോഹങ്ങളും, ലക്ഷ്യങ്ങളും, വിശ്വാസങ്ങളുമെല്ലാം സഫലമാകുന്ന ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

    ReplyDelete
  16. എരമല്ലൂര്‍ സനില്‍ കുമാര്‍, സുബൈദ, കുസുമം ആര്‍ പുന്നപ്ര, രാജീവ്‌, മനോജ്‌, ആശംസകള്‍ക്കും, കമന്റിനും നന്ദി.

    @കുസുമം - പ്രതീക്ഷിച്ചുകൂടെ?

    @രാജീവ്‌ - അത്യാവശ്യം തന്നെ. :) മോനോട് കൂടി ഒരു പുതുവര്‍ഷം. എല്ലാം നല്ലതായി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പിന്നെ സമ്മാനം, ഇപ്പൊ അയച്ചുതരാം.

    ReplyDelete
  17. ഒരു സ്വപ്നം, മദ്യവിമുക്തമാം ഒരു നാടും
    സന്തോഷ ലഹരിയാല്‍ മുങ്ങുന്ന വീടുകളും... ayyo chatikkalle
    happy new year

    ReplyDelete
  18. മഴവില്‍ കവിത ഇഷ്ട്ടപ്പെട്ടു . എല്ലാ മോഹങ്ങളും (അതിമോഹവും) സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  19. @കലി - ഓ. അങ്ങനെ. സന്തോഷത്തിന്റെ ലഹരി പോരെ. ആശംസക്ക് നന്ദി.

    ReplyDelete
  20. ശാന്തിയും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവർഷം ആശംസിയ്ക്കുന്നു.

    ReplyDelete
  21. ബെഞ്ചാലി - ആശംസക്ക് നന്ദി.

    ReplyDelete
  22. പലതും അതിമോഹമാണെങ്കിലും നടക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ല വരികള്‍.

    ReplyDelete
  23. @arungodan, @Shukoor - നന്ദി. :)

    ReplyDelete
  24. നനുത്ത മഞ്ഞില്‍ പൊതിഞ്ഞ പുതുവത്സരം ''

    ReplyDelete
  25. നനുത്ത മഞ്ഞില്‍ പൊതിഞ്ഞ പുതുവത്സരം“

    ReplyDelete
  26. നിറമേഴും വിരിയുന്ന ഈ സ്വപ്നവില്ല് എന്നും മായാതെ നില്‍ക്കട്ടെ..!

    പുതുവത്സരാശംസകളോടെ...പുലരി

    ReplyDelete
  27. മാരിവില്ലിന്‍ വര്‍ണ്ണങ്ങളില്‍
    ചാലിച്ചൊരീ മോഹന സ്വപ്നങ്ങള്‍
    മനോഹര വരികളില്‍ വര്‍ണ്ണിച്ചെടുത്ത
    എച്ച്മിക്കെന്‍ ആശംസകള്‍...
    HAPPY NEW YEAR...!!!

    ReplyDelete
  28. @shaj kumar, @Jayaraj, @പ്രഭന്‍, @അനശ്വര - ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  29. ചേച്ചി..
    കവിത നന്നായിട്ടുണ്ട്‌..
    ഏഴു വർണങ്ങളുടെയും ആശയം സഫലമാകട്ടെ...

    ReplyDelete
  30. ഹബീബ്‌ - നന്ദി. ഒരു പ്രതീക്ഷ അല്ലെങ്കില്‍ പ്രത്യാശ അല്ലെ നയിക്കുന്നത്. അങ്ങനെ പോട്ടെ.

    ReplyDelete
  31. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ ഞാനും പറയട്ടെ " മറയല്ലേ മാരിവില്ലേ ".

    പുതുവത്സരാശംസകള്‍ ( വൈകിയതില്‍ ക്ഷമിക്കുക ).

    ReplyDelete
  32. @ കേരളദാസേട്ടാ മനസ്സിലെന്നും മാരിവില്ല് ഉണ്ടാവട്ടെ. (ഒട്ടും വൈകിയില്ല). :)

    ReplyDelete
  33. ഇഷ്ടപ്പെട്ടു ആശംസകള്‍

    ReplyDelete
  34. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.....വീണ്ടും വീണ്ടും വരാം വായനക്കായി

    ReplyDelete
    Replies
    1. നമ്മള്‍ നേരത്തെ പരിചയക്കാരാണ്. പവിഴമല്ലി ബ്ലോഗില്‍ പണ്ട് വരുമായിരുന്നു. ഇപ്പോള്‍ കാണാറില്ല. fb friend ആണല്ലോ. വീണ്ടും വരണം.

      Delete
  35. Replies
    1. ആശംസകള്‍ക്ക് നന്ദി.

      Delete
  36. അൽ‌പ്പം വൈകിയൊരു പുതുവത്സരാശംസകൾ..!

    ReplyDelete
    Replies
    1. വൈകിയില്ല. നന്ദി.

      Delete
  37. ഓര്‍മയില്ല -ഇവിടെ ഞാന്‍ ആദ്യമാണോ ?ഏതായാലും നല്ലൊരു കവിത വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.നന്ദി.വൈകിയാണേലും എന്റെയും നവവത്സരാശംസകള്‍ !
    ഒരു സംശയം ചോദിച്ചോട്ടെ ?2012 ജനുവരി 14-ലെ കുടുംബമാധ്യമത്തില്‍ 'അകത്തേക്കു മാത്രം തുറക്കുന്ന വാതിലുകള്‍'എഴുതിയ എച്ച്‌മുക്കുട്ടി താങ്കളാണോ ?

    ReplyDelete
  38. ഒരിഷ്ടം, കാണിച്ചുകൂട്ടലുകള്‍ ഇല്ലാത്ത
    കാണാമറയത്തെ ഈ സൗഹൃദം


    നന്നായിരിക്കുന്നു,
    ആശംസകള്‍!

    ReplyDelete
    Replies
    1. മിന്നുകുട്ടീ സന്തോഷം കണ്ടതില്‍.

      Delete
  39. സ്നേഹത്തിന്‍ പ്രഭാപൂരവും
    അത് നല്‍കുന്ന വഴികളും നല്‍കുന്ന
    ഒരു മനോഹര കവിത

    ReplyDelete
    Replies
    1. കവിയൂര്‍ ജീ - പ്രണാമം. നന്ദി.

      Delete
  40. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ...

    ReplyDelete
    Replies
    1. നന്മ കൊണ്ടുവരുന്ന ആഗ്രഹങ്ങള്‍ ആരുടേയും സഫലമാകട്ടെ.

      Delete
  41. കാണുന്നു ഞാനും ആ പൊന്‍ പ്രഭാതം ...........

    ReplyDelete
  42. സ്വപ്നങ്ങൾ പൂവണിയും ഒരുനാൾവരും......

    വരാൻ വൈകിയതു അറിയാൻ വൈകി

    മടിക്കാതെ എല്ലാം അറിയിക്കണം

    ഞാൻ ഓടിവരും കേട്ടൊ ചക്കരേ

    ReplyDelete
  43. ശരി. എല്ലാം പറഞ്ഞപോലെ കിലുക്കാംപെട്ടീ :)

    ReplyDelete
  44. നല്ല ചിന്ത .നല്ല മോഹങ്ങള്‍ .നല്ല കവിത .ആശംസകള്‍ !

    ReplyDelete
  45. നല്ല കവിത .ആശംസകള്‍ !

    ReplyDelete
    Replies
    1. സന്തോഷം. അങ്ങോട്ടും ആശംസകള്‍.

      Delete
  46. നന്ദി. തിരിച്ചും ആശംസകള്‍.

    ReplyDelete
  47. മായാത്ത ഓര്‍മതന്‍ സിന്ദൂരച്ചെപ്പില്‍നിന്നും
    ആരെടുത്തണിയിച്ചുവെന്‍ നെറ്റിയില്‍
    രാഗധാരകളായ് മാറുന്നൊരാ സിന്ദൂരം
    ബാല്യകാല സ്മരണകളിലൊന്നും കണ്ടീല..
    വരികള്‍ എത്ര സുന്ദരം

    ഈ ബ്ലോഗ്‌ ഞാന്‍ ഫോളോ ചെയ്തിട്ടും എന്റെ ഡാഷ് ബോര്‍ഡില്‍ കിട്ടുന്നില്ല. ശ്രീ മുരളിക്ക് ന്യൂസ്‌ ലെറ്റര്‍ പരിപാടിയുന്ടെന്കില്‍ എന്നെ കൂടി വിളിക്കുക

    ReplyDelete
    Replies
    1. വേണുഗോപാല്‍ ജി - നന്ദി. സന്തോഷം.

      Delete
    2. blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY...... vayikkumallo....

      Delete
  48. നമ്മുടെ സ്വപ്നംകണ്ടതു എന്നാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത് .എല്ലാം കവിയുടെ സ്വപനം മാത്രമാകരുതെ എന്ന് ആശംസിക്കുന്നു.

    ReplyDelete