Sunday, February 26, 2012

നമ്മൾ

ഇവിടെ
നീയുണ്ട്
ഞാനുണ്ട്
നമ്മുടെ പ്രണയമുണ്ട്
വിരഹമുണ്ട്
വിടരാതടർന്ന
നമ്മുടെ കിനാക്കളുണ്ട്
കരയാതുറഞ്ഞ
നമ്മുടെ കണ്ണൂനീരുണ്ട്
പിന്നെ
നിന്റെ ചുണ്ടിൽ പതിഞ്ഞ
എന്റെ ചുണ്ടിന്റെ 
പ്രാർഥനാമുദ്രകളുണ്ട്.