Wednesday, May 30, 2012

വഴി തേടുന്നവർ - 1


 ജീവിതത്തി ഒരുതവണയെങ്കിലും മറ്റൊരാക്ക് വഴി പറഞ്ഞുകൊടുക്കാത്ത ആരുംതന്നെ ഉണ്ടാവില്ല അല്ലേ.. വഴിയറിയാതെ വിഷമിക്കുന്ന ഒരുവന്റെ ബുദ്ധിമുട്ട്, അത്തരമൊരു അവസ്ഥയി നമ്മളും എത്തിച്ചേരുമ്പോളേ മനസ്സിലാവൂ. ഇവിടെയൊരു വഴികാട്ടി (ദിശാഫലകം) ഉണ്ടായിരുന്നെങ്കിഎന്ന് അറിയാതെയെങ്കിലും ആഗ്രഹിക്കാത്ത എത്ര ദീഘയാത്രക നിങ്ങ പൂത്തിയാക്കിയിട്ടുണ്ടാവും? അറിയാവുന്ന വഴി കൃത്യമായി പറഞ്ഞുകൊടുക്കുമ്പോ, അത് കേട്ട് ചോദ്യകത്താവിനുണ്ടാകുന്ന ആശ്വാസം കാണുമ്പോ, മനസ്സി ഒരു പ്രത്യേക അനുഭൂതി നിറയാറില്ലേ? അതുപോലെ തന്നെ, “അറിയില്ലഎന്നുപറയേണ്ടിവരുന്ന സന്ദഭങ്ങളിലെ നിരാശയും..

എന്താണീ പറഞ്ഞുവരുന്നത് എന്നല്ലേ.. കടന്നുപോകുന്ന വഴികളി, മിക്കവാറും ദിവസങ്ങളി, വഴിതെറ്റി വരുന്നവരുടെ സംശയങ്ങക്ക് അറുതിവരുത്താ ഇടയാവുന്ന ഒരാളെന്ന തിരിച്ചറിവി നിന്നാണ്, ഈ പറച്ചിലിലേയ്ക്ക് വഴിതെളിഞ്ഞത്. ഏതെങ്കിലുമൊരു സ്ഥലത്തേയ്ക്ക്, പ്രധാന റോഡിലേയ്ക്ക്, ഷോപ്പിംഗ് സെന്ററുകളിലേയ്ക്ക് ആവശ്യക്കാരന് ഔചിത്യമില്ലെന്ന് പറയും‌പോലെ, ഈ കാര്യത്തിലും ഔചിത്യം നോക്കാതെ നീളുന്ന ചോദ്യോത്തരിക.. ആദ്യം പറഞ്ഞതുപോലെ, അറിവ് പകരുമ്പോ ലഭ്യമാവുന്ന സംതൃപ്തിയും സന്തോഷവും, അറിവില്ലായ്മ മടികൂടാതെ സമ്മതിക്കുമ്പോ മറയ്ക്കാ ശ്രമിക്കുന്ന വിഷമതയുമൊക്കെ ദിനേനയെന്നവണ്ണം വന്നുപോവുന്നുദേശ-ഭാഷാന്തരങ്ങ ചോദ്യകത്താക്കക്ക് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല!

പിന്നിട്ട വഷങ്ങളി, ഈ ചൂണ്ടുവിരലിന്റെ ദിശയി ലക്ഷ്യം കണ്ടെത്തിയവ അനവധി; കാണാതെ പോയവരും.. പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും ചില സന്ദഭങ്ങളും അതിലെ കഥാപാത്രങ്ങളും മനസ്സി തങ്ങി നിക്കുന്നത് യാദൃശ്ചികമാവാം.. അവയി കൂടുത മിഴിവുള്ള ചില ദളങ്ങളിതാ..

**************************************************************

താജിനെ തേടി..

കൊല്ലവഷം 2000.. ജീവിതത്തിലാദ്യമായി ലഭിച്ച ജോലിയി ചേരാ, കണ്ണൂരി നിന്നും പെട്ടിയും തൂക്കി കൊച്ചിയിലെത്തിയ കാലം.. കൊച്ചിയിലെ കൊതുകുക സ്നേഹസമ്പന്നരാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞപ്പോ തൃപ്തിയായി! സൌത്ത് റെയി‌വേ സ്റ്റേഷനിലെ ഒരു ക്വാട്ടേഴ്സിലാണ് താമസം.. ഒരു ചതുപ്പ് നിലം പോലെ തോന്നിച്ചിരുന്ന അവിടുത്തെ കൊതുക് വളത്തകേന്ദ്രത്തിലേയ്ക്ക് ആവുന്നത്ര ചോരയും നീരുമൊക്കെ സംഭാവന ചെയ്ത്, വീണിടം വിഷ്ണുലോകമാക്കി..

കൊതുകുകളുടെ ശല്ല്യമില്ലാതെ ഉറങ്ങാനുള്ള സൌകര്യം പരിഗണിച്ച് നൈറ്റ് ഡ്യൂട്ടിതിരഞ്ഞെടുത്തതിനാ പക സമയങ്ങളി, പ്രത്യേകിച്ച് വൈകുന്നേരങ്ങളി എറണാകുളം പട്ടണത്തിലെ വിവിധ റോഡുകളിലൂടെ കറങ്ങിനടന്നു.. വഴികളും സ്ഥലങ്ങളുമൊക്കെ മനസ്സിലാക്കാനും, ഒപ്പം സമയം കൊല്ലാനുമുള്ള എളുപ്പമാഗ്ഗം...

കച്ചേരിപ്പടിയി നിന്നും ഹൈക്കോട്ട് ജംഗ്ഷ വഴി മേനക’ – ഇതാണ് ഇന്നത്തെ റൂട്ട്.. സവിതതീയേറ്ററിനെ പിന്നിലാക്കി, കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോ മുട്ടി മുട്ടിയില്ല എന്ന രീതിയി ഒരു കാ അരികിലേയ്ക്ക് എത്തി.. മെഴ്സിഡെസ് ബെസ് കറുപ്പ് നിറം.. ഇരുണ്ട ഗ്ലാസ്സുക ഉയത്തി വച്ചിരിക്കുന്നതിനാ കണ്ണുകക്ക് അകത്തേയ്ക്ക് പ്രവേശനമില്ലമൈഡ് ചെയ്യാ നിന്നില്ല, ‘ഷോട്ട് ബ്രേയ്ക്കിന് ശേഷം നടത്തം തുടന്നു.. അപ്പോളാണ് ശ്രദ്ധിച്ചത് – ‘ബെസിമോളും കൂടെ വരുന്നു!! വീണ്ടും ബ്രേയ്ക്ക്.. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണോ?? സകല ധൈര്യവും സംഭരിച്ച്, കൈകാലുകളിലെ വിറയ അടക്കിവയ്ക്കാ പാടുപെട്ട്, കാറിന്റെ ഡോറിന് അഭിമുഖമായി നിന്നു.. ഭാഗ്യം, ഡോ തുറക്കപ്പെട്ടില്ല, പകരം അതിലെ ഗ്ലാസ്സ് പതിയെ താഴ്ന്നു.. (ഏതായാലും അതിനുള്ളിലൂടെ വലിച്ച് അകത്തിടാ സാധ്യതയില്ല.) കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച, വളരെ സുമുഖനായ ഒരു മധ്യവയസ്ക സീറ്റി ചാഞ്ഞിരിക്കുന്നു.. ഗ്ലാസ് പൂണമായി താഴ്ന്നതോടെ, മുഖത്തെ കറുത്ത കണ്ണട ഊരിമാറ്റി, തല അ‌പ്പം വെളിയിലേയ്ക്ക് നീട്ടിയിട്ട് അദ്ദേഹം ഒരു ചോദ്യം തൊടുത്തു..

വേ ഈസ് താജ്?”

ഏത് താജ്? എവിടുത്തെ താജ്? അങ്ങനെ ഒരാളെ അറിയുക പോലുമില്ല.. പിന്നെ എന്തിന് താജിനെയും കൂട്ടി നടക്കണം? മനസ്സി ചിന്തക അങ്കം വെട്ടുന്നത് മുഖക്കണ്ണാടിയി തെളിഞ്ഞതിനാലാവണം, ഒരു കുളുപിന്നാലെയെത്തി;

താജ്.. ഹോട്ട താജ്..

അപ്പോ അതാണ് കാര്യം, താജ് ഹോട്ടലിലേയ്ക്കുള്ള വഴിയാണ് അറിയേണ്ടത്.. ഈ പേര് കേട്ടിട്ടുണ്ട്, പക്ഷേ എവിടെയാണെന്ന് കൃത്യമായി അറിയില്ല. ഈ നഗരത്തിലെത്തിയിട്ട് 10 ദിവസങ്ങ പോലും തികഞ്ഞില്ല, അതിനുമുന്നെ ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കി സകല വഴികളും പഠിച്ചുവച്ചിട്ടേ ഇങ്ങോട്ടേയ്ക്ക് പുറപ്പെടുമായിരുന്നുള്ളൂ.. അധികം ആലോചിക്കാ നിക്കാതെ നയം വ്യക്തമാക്കി..

സോറി സ.. ഐ റിയലി ഡോണ്ട് നോ..

ഇറ്റ്സ് ഓക്കേ..

ചെറുപുഞ്ചിരിയോടെ മറുപടി.. കറുത്ത കണ്ണട വീണ്ടും ആ കണ്ണുകളെ മറച്ചു.. ഡോറിലെ ഗ്ലാസ്സ് മുകളിലേയ്ക്ക് ഉയരുന്നതിനിടയി, ‘താജ് ഹോട്ട എവിടെയാണെന്ന് പോലും അറിയാതെ, രാവിലെ കളസവുമിട്ട് ഓരോരുത്തന്മാ ഇറങ്ങിക്കോളുംഎന്ന ഭാവത്തി ഡ്രൈവറുടെ നോട്ടം കൃത്യമായി പിന്നിലേയ്ക്കെത്തി.. കാ പോയ വഴിയേ മേനകയിലേയ്ക്ക് നടക്കുമ്പോ ഉള്ളിലൊരു ചോദ്യം ആവത്തിച്ചുകൊണ്ടേയിരുന്നു വേ ഈസ് താജ്??

മേനകയി നിന്നും പള്ളിമുക്കിലേയ്ക്ക് ബസ്സിലാണ് യാത്ര.. കോപ്പറേഷ ഓഫീസ് എത്തുന്നതിനുമുന്പെ, റോഡിന്റെ എതിവശത്തായി ഒരു ബഹുനിലക്കെട്ടിടം തലയുയത്തി നിക്കുന്നു.. താഴെയായി പിടിപ്പിച്ചിരിക്കുന്ന കറുത്ത ഫലകത്തിലെ, സ്വണ്ണനിറമുള്ള അക്ഷരങ്ങക്ക് തിളക്കം താജ് റെസിഡെസി !! ഇത്രയടുത്തുണ്ടായിരുന്നിട്ടും, പലവട്ടം ഈ വഴി കടന്നുപോയിട്ടും താജിനെ എന്തേ ഇതുവരെ കാണാതെ പോയത് എന്ന് തെല്ല് വിഷമത്തോടെ ചിന്തിച്ചു.. പിന്നെ, ഇനിയുമാരെങ്കിലും താജിനെ അന്വേഷിച്ചുവരുമെന്നും അന്ന് കൃത്യമായി വഴി പറഞ്ഞുകൊടുക്കാമെന്നും സ്വയം ആശ്വസിച്ചു.. (പക്ഷേ, അതിനുള്ള യോഗം ഇതുവരെ വന്നുചേന്നില്ല താനും..)


(തുടരും)


മുറിവാ: ആ നാളുകളൊന്നി, ഫോട്ടുകൊച്ചിയിലേയ്ക്കുള്ള ഒരു ബോട്ട് യാത്രയിലാണ് മറ്റൊരു താജ്കണ്മുന്നിലെത്തിയത് വെല്ലിംഗ്ട ഐലന്റിലെ "താജ് മലബാ ഹോട്ടൽ".. ഇത്തിരി ചുറ്റിവളഞ്ഞതാണെങ്കിലും ആ വഴിയും മന:പാഠമാക്കി.. ആരെങ്കിലും ബെസ് കാറി വന്നെങ്കിലോ..

Friday, May 11, 2012

മുലപ്പാലിന്റെ നിറവ്



കഥയിൽ പല കാലങ്ങളുണ്ട്. അത് അതിനു തോന്നും പോലെ മാറിമറിയും. ഇന്ന് കഴിഞ്ഞാൽ എന്തായാലും നാളെയാവണമെന്ന് ആരും വാശി പിടിക്കരുത്. 

അപ്പോ കഥയിലെ ഇന്നത്തെ കാലത്തിന്റെ തൊട്ടു മുൻപ് ഒരിടത്തൊരു നാട്ടിൽ ഇങ്ങനെയൊക്കെയുള്ള പഴഞ്ചൊല്ലുകളുണ്ടായി. ബാക്കി ഒരു നാട്ടിലും ഇല്ല ഇങ്ങനെ എന്ന് വഴക്കുണ്ടാക്കരുത്, കേട്ടോ. കഥയല്ലേ……ഏതു നാട്ടിലും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഒരു കഥയുണ്ടാവാം

ചില്ലിക്കാശ് ചെലവില്ല.

കേടു വരില്ല.

തിളപ്പിച്ച് ആറിയ്ക്കേണ്ട..

പൂച്ച തട്ടിക്കുടിയ്ക്കില്ല.

വായ തുറന്നാൽ, അപ്പോ കിട്ടും.

പിന്നെ, പിന്നെ   ഇതിലും നല്ലൊരു പാൽപാത്രം ഇല്ല.

ഹി.ഹി.

മെഡിക്കൽ കോളേജിൽ പഠിച്ചയാളാണു ഇതെല്ലാം പറഞ്ഞത്. ഒരിയ്ക്കലും മുലപ്പാലൂറിയിട്ടില്ലാത്ത ഒരു ആൾ. അയാൾക്കേ ഇങ്ങനെ പറയാൻ പറ്റൂ.

പ്രസവിച്ചിട്ട് രണ്ടായി, ദിവസം

സ്ത്രീധനം ബാക്കി വന്നാലും പെണ്ണ് ആണിനെ പെറാത്ത ദുരിത നഷ്ടമുണ്ടായാലും അത് ഗാന്ധിത്തല എണ്ണിത്തീർക്കണം. വേണ്ടേ? കടങ്ങളൊന്നും ബാക്കി വെയ്ക്കാൻ പാടില്ല. കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ പോറ്റാനാണല്ലോ സ്ത്രീധനം. അതും ബാക്കി, പുറമേ ആ പെണ്ണ് ഒരു പെണ്ണിനെയും കൂടി പെറ്റിട്ടാൽ……ഇതിനൊക്കെ ആരു ചെലവിനു കൊടുക്കാനാണ്? കാശിനു കാശു തന്നെ വേണം. വേണ്ടേ?

അതാണ് കുഞ്ഞിനെ നീക്കിപ്പിടിച്ച് അതിന്റെ തന്തയും തറവാടും ഉറഞ്ഞു തുള്ളിയത് . മുലമുട്ടിപ്പ് തന്ത്രത്തിന് പത്രങ്ങളിലും മാസികകളിലും ഒന്നും ആരും ഇതുവരെ പഠനങ്ങളെഴുതീട്ടില്ല. കിട്ടുന്ന പുസ്തകത്തിലൊക്കെ നോക്കി, ഒന്നും കണ്ടില്ല. ആരെങ്കിലും കണ്ടാൽ പെണ്ണിനോട് പറയണേ

മുലപ്പാൽ നിറഞ്ഞു വീർത്തു നീരു വന്നു മുട്ടി. കക്ഷം വരെ ഉണ്ടായിരുന്നു രണ്ട് നാൾ മുൻപ് പെറ്റ പെണ്ണിന്റെ മുല. 

പോലീസുകാർ അടിവയറ്റിൽ ഇടിച്ചാൽ മൂത്രം മുട്ടും. ആണിനും പെണ്ണിനും മുട്ടും. അത് സിനിമയിലും ലേഖനത്തിലും കഥയിലും ഒക്കെ എല്ലാവരും കാണുകയും വായിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മൂത്രം മുട്ടിപ്പ് എല്ലാർക്കും പെട്ടെന്ന് അറിയും. അയ്യോ! കഷ്ടം! അക്രമം! എന്ന് എല്ലാവരും സങ്കടപ്പെരുമഴയായി പെയ്യും. 

മുല മുട്ടിപ്പ് മുട്ടിയാലേ അറിയൂ. മുട്ടിച്ചാലേ അറിയൂ. പെറ്റവൾ രണ്ടു കൈകളും പൊക്കിപ്പിടിച്ച് അലറിക്കരഞ്ഞു. തൊണ്ടയടയുവോളം പ്രാകി. ബോധം കെടുവോളം വെറുത്തു. പശുവിന്റെ പാലിനല്ലേ പണമെണ്ണി കിട്ടൂ. വിറ്റാൽ കാശ് കിട്ടാത്ത മുലപ്പാല് പിഴിഞ്ഞ്  പെറ്റ പെണ്ണ് തെങ്ങിൻ ചോട്ടിലൊഴിച്ചു. പിന്നെ വിളഞ്ഞ ഇളന്നീരിന് മുലപ്പാലിന്റെ രുചി

മുലമുട്ടിപ്പ് തീരാൻ ഏഴര സെന്റും അമ്പതിനായിരം രൂപയും. സ്ത്രീധന ബാക്കിയും പിന്നെ പലിശയും ഒക്കെയാവുമ്പോൾ അതു വേണം. അത്രയെങ്കിലും കൊടുക്കണം. “ആണൊരുത്തനല്ലേടീ? നിന്റൊപ്പം കഴിയണ്ടേ? നീ പെറ്റിട്ട പെൺകൊച്ചിനു തന്ത വേണ്ടേടീ…“ അപ്പോ സ്വത്തിനൊപ്പം സ്വത്ത്. പണത്തിനൊപ്പം പണം. അതു കൊടുക്കണം. വാക്കു പറഞ്ഞ കാശും മൊതലും തീർത്ത് കൊടുക്കണം.

‘മഹാപാപീ, അപ്പോ ഈ വെറുതെ  ഒഴുകിപ്പോയ മുലപ്പാലിന്റൊപ്പം ……..‘

“മുലപ്പാലിനൊപ്പം ……നിന്റമ്മേടെ തലയാടീ, തല. ആരാ പറഞ്ഞത് ആ തള്ളയോട് നിന്നെപ്പോലെ ഒരു പെണ്ണിനെ പെറ്റു പോറ്റി എന്റെ കഴുത്തീലു ഞാത്തിയിടാൻ?“

“കൊടുക്ക് നീ പെറ്റ ഈ നാശത്തിന് മുലപ്പാല്. എന്തൊരു കീറലാ ഏതു നേരത്തും. ചെവി തല കേട്ടിട്ടില്ല, ഈ നാലു ദിവസം”

ഏറ്റവും സുഖകരമായ, അനുഭൂതി ദായകമായ സ്പർശം ഏതാണ്? ആദ്യ ചുംബനം?  ആദ്യഭോഗം? 

ച്ഛി, അതൊക്കെ ഏതാണ്ടു പണ്ടാര കഥയിലും പൊട്ടക്കവിതയിലും നേരമ്പോക്കിന്, ജോലിയില്ലാത്തവര് എഴുതി നിറക്കണത്..

നീരു മുട്ടിയ മുല കുടിച്ച്, അതൊരു കാറ്റു പോയ ബലൂണാക്കി, അമ്മൂമ്മയുടെ ഭസ്മ സഞ്ചിയാക്കി ചിരിച്ച കുഞ്ഞിളം ചുണ്ടിന്റെ  സ്പർശത്തോളം ഉണ്ടോ ചുംബനവും ഭോഗവുമൊക്കെ? 

ആ പറഞ്ഞതൊക്കെ കെട്ടുകഥകൾ. ഉയരത്തിൽ കെട്ടിയ കൊടിക്കൂറകൾ. അതിലെ കീറലും മങ്ങലും നാലാള് കാണണ്ട. ഇനീം ആൾക്കാരു ആദ്യ ചുംബനത്തിന്റേം കൂടെ കിടന്നതിന്റേം  ഗമക്കൊടി പിടിച്ച് നടക്കേണ്ടേ? ആദ്യം സീലു പൊട്ടിച്ച കഥ പറയേണ്ടേ? മുല മുളയ്ക്കുന്ന പെൺകുട്ടികൾക്കും  മീശ കുരുക്കുന്ന ആൺകുട്ടികൾക്കും കേൾക്കുമ്പോൾ രോമാഞ്ചം വരണ്ടേ?

അതിത്രേള്ളൂ, അത് നിസ്സാരം എന്ന് പറഞ്ഞാ തീർന്നില്ലേ കുടുംബം, കെട്ടുറപ്പ്, ആവാസ വ്യവസ്ഥ, സദാചാരം? ഈ ലോകം?

കാശില്ലാത്ത പെണ്ണ് പെറ്റു കിടക്കരുത്. അതാണ് മുലപ്പാൽ കനം കൂടിയ ഉടുപ്പ് കവിഞ്ഞും പണിസ്ഥലത്തൂടെ ഒഴുകിയത്. നേർപ്പിച്ച പശുവിൻ പാലും പാൽ‌പ്പൊടി കലക്കിയതും കുടിച്ച് മുലയൂട്ടുന്ന അമ്മമാരുടെ പടങ്ങളും കണ്ട് കുഞ്ഞ് കിടന്നു. 

ധനാർത്തിയേക്കാൾ വലിയ കറുത്ത പൂച്ചയോ വെളുത്ത പൂച്ചയോ ഉണ്ടോ?

കെട്ടി നിന്ന മുലപ്പാലു കുഞ്ഞിന് വയറിളക്കും. 

കെട്ട സ്ത്രീയുടെ മുല കുടിച്ച് കുഞ്ഞ് വളരേണ്ടെന്ന് തീരുമാനിയ്ക്കാൻ എത്ര സമയം വേണം? ഗാന്ധിത്തലയുടെ എണ്ണം തെറ്റിയെന്ന് തോന്നാൻ എത്ര സമയം വേണം? ഭൂമിയുടെ സെന്റ് കണക്ക് പോരാന്ന് തോന്നാൻ എത്ര നേരം വേണം? ആണൊരുത്തന് തോന്നിയാ പിന്നെ ദൈവത്തിനു തോന്നിയ മാതിരി. 

കുട്ടി ആണായാലും പെണ്ണായാലും തന്തേടെയല്ലേ? 

“പിച്ചിപ്പൂവോ മുല്ല മാലയോ മുലയിൽ കെട്ടിവെച്ചാൽ പാല് നിൽക്കും പെണ്ണേ..നീയിങ്ങനെ കരയണ്ട.“ പെറ്റ കുഞ്ഞുങ്ങളെല്ലാം ഒരോന്നായി ചത്തു കെട്ടു പോയ പ്രാന്തിത്തള്ള വായനശാലയുടെ തിണ്ണയിലിരുന്ന്  ചിരിച്ചു..പിന്നേം ചിരിച്ചു. “നിന്റെ കുട്ടി ചത്തിട്ടില്ലല്ലോടീ“ ന്ന് അലറിക്കരഞ്ഞു.  പ്രാന്തിത്തള്ളയ്ക്ക് പ്രാന്താണെന്ന് പറഞ്ഞോർക്കാണ് പ്രാ‍ന്ത്.

പിച്ചിപ്പൂവും മുല്ലപ്പൂവും കാണുമ്പോൾ കരച്ചിലു വരുന്നത് അതുകൊണ്ടാണ്.


പെട്ടെന്ന് ഈ കഥയില് കാലം മാറി, ഭാവി കാലം വന്നു.

അങ്ങനെ ഇല്ലാതായ,അകന്നു നീങ്ങിപ്പോയ പാലൊഴുകും മുലക്കണ്ണുകൾ കീഴ്ചുണ്ടായി തീർന്നു കുഞ്ഞിനു ധൈര്യമായി...കുഞ്ഞ് സ്വന്തം ചുണ്ടു കുടിച്ച്കുടിച്ച് വളർന്നു, വലുതായി..

പാൽ കെട്ടി നിറുത്തിയ തെറ്റിന് പാൽ‌പ്പാത്രത്തിന്റെ ഭംഗി കവർന്ന വലിയ മുഴകൾ  എന്റെ തെറ്റല്ലെന്ന് താണു കേണു പറഞ്ഞിട്ടും  നഖം വെച്ച് ഇറുക്കുകയും മുള്ളു വെച്ച് കുത്തുകയും ചെയ്ത് അലറിച്ചിരിച്ചു.  ആ ചിരി സൂക്ഷിച്ചു വെച്ചിരുന്നത് പ്രവചിയ്ക്കാൻ ആരുമില്ലാത്ത ഒരു ഭാവികാലത്തിലായിരുന്നു.


ഈ കഥയിൽ പിന്നൊരു പഴയ പഴയ ഭൂതകാലമുണ്ട്. അതു മറന്നാലെങ്ങനെയാണ്? എത്രയായാലും വന്ന വഴി മറക്കാൻ പാടില്ല. എപ്പോഴും വേരുകളും പിന്നെ ഓർമ്മകളും നമുക്കുണ്ടായിരിക്കണം.

മരിക്കൊഴുന്തും മുല്ലപ്പൂവും കൊഴിച്ചു കളഞ്ഞു ഒരു അമ്മ. 

മോരും വെണ്ണയും ദൂരെ നീക്കി ആ അമ്മ. 

കുത്തരിയും പഴയരിയും കളഞ്ഞു വെളുത്ത അമ്മ. 

സ്വന്തം സ്നേഹത്തെ ഒരുപാടു സ്നേഹിച്ചു അമ്മ. 

അപ്പോൾ നാടും വീടും ശീലവും രുചിയും ഇഷ്ടവും തിരിഞ്ഞു നോക്കാതെ ഒരു ആട്ടും പിന്നെ ഒരു തുപ്പും ഒടുവിലൊരു ചവിട്ടും കൊടുത്ത് പടി കടന്ന് പോയി.

എന്നിട്ടെന്തുണ്ടായി? 

സ്നേഹം സ്നേഹം എന്ന് കരഞ്ഞു അമ്മ,

പട്ടിണി കിടന്നു അമ്മ, 

കഞ്ഞിവെള്ളം കുടിച്ചു അമ്മ, 

അടിയും കൊണ്ടു അമ്മ. 

പ്രസവിച്ചപ്പോൾ ആ അമ്മയ്ക്ക് ഒരു തുള്ളി മുലപ്പാലുണ്ടായിരുന്നില്ല. മുല മുറിച്ചാലുമില്ല പാലെന്ന് നിറഞ്ഞ പാലുള്ള മുഴുത്ത മുലക്കളിയാക്കിച്ചിരികൾ. അതുകൊണ്ട് അമ്മേടേ കുഞ്ഞിന് മുല കുടിയ്ക്കാൻ അറിയുമായിരുന്നില്ല. അതിന് ഒരിയ്ക്കലും ആശയും കൊതിയും വന്നില്ല.

മരിക്കൊഴുന്തും മുല്ലപ്പൂവും കുത്തരിയും പഴയരിയും മോരും വെണ്ണയും ഇല്ലെങ്കിലും നല്ല ചുട്ട അടി ശീലമായ അമ്മ പിന്നെ പട്ടിണി കിടന്നില്ല. സ്നേഹത്തിന് കരഞ്ഞില്ല. ഒക്കെ ശീലമായാൽ മതി പെണ്ണുങ്ങൾക്ക്, പിന്നെ ഒരു കുഴപ്പവുമില്ല. അതുകൊണ്ടാണ് താഴെപ്പിറന്നവൾ മ്ണാം മ്ണാം എന്ന് മുല കുടിയ്ക്കുന്നത് കണ്ട് അന്തം വിട്ട് നിൽക്കാൻ പറ്റിയത്. അടുത്ത വർഷം വന്ന മുലപ്പാലിന്റെ പുതിയ അവകാശിയെ നോക്കി അവൾ എന്നിട്ടും പല്ലു കടിച്ചു. കൈകാലുകൾ കുടഞ്ഞ് അലറിക്കരഞ്ഞു. 

അപ്പോൾ ആണിനെ അറിയാത്ത, പെറ്റിട്ടില്ലാത്ത ഒരു വല്യമ്മച്ചിയാണ് അവൾക്ക് പാലില്ലാത്ത മുല കൊടുത്തത്. അതുകൊണ്ട് അവളായിരുന്നു എന്നും വല്യമ്മച്ചിയുടെ മോളു കുട്ടി. 

ആൺപിറന്നവനെന്തിനാണ് അമ്മയാവാനെന്ന് വല്യമ്മച്ചി.

ഒരു കുഞ്ഞുണ്ടായാൽ എല്ലാ പെണ്ണുങ്ങൾക്കും മുലപ്പാൽ വരണം.  പെണ്ണുങ്ങൾക്കെല്ലാം മുല കിട്ടിയപ്പോൾ അതും കിട്ടാമായിരുന്നു. ഒന്നാലോചിച്ചു നോക്ക്. ഏതു പെണ്ണ് വാരിയെടുത്താലും ഏതു കുഞ്ഞിനും മുല കുടിക്കാൻ പറ്റിയിരുന്നെങ്കിൽ


ഇത് കഥയിലെ ഭൂതവുംർത്തമാനവും ഭാവിയുമല്ലാത്ത ഒരു സത്യകാലം.

സത്യകാലത്തിൽ ഒക്കെ ദൈവഹിതം അല്ലേ? ആവോ? ദൈവത്തിനു ഹിതമായത് ആരേ പറഞ്ഞ് തന്നത് ?

ആ ഹിതത്തിനാണോ ഒരു വീട്ടിൽ പെറ്റ് കിടക്കുന്ന പെണ്ണിന്റെ കുഞ്ഞിനെ കുഴിയിലേക്ക് എടുക്കുന്നത്? അവിടത്തെ അച്ഛനു കുടിയ്ക്കാൻ പിന്നത്തെ നേരം തള്ളേടെ കണ്ണീര്ആ അച്ഛൻ വിങ്ങിവിങ്ങിക്കരയുമ്പോൾ കണ്ണീരൊലിച്ച് കിണർ നിറഞ്ഞു.

ആ പറഞ്ഞ ദൈവഹിതത്തിനു തന്നെയാണോ പിന്നൊരു വീട്ടിൽ മുല കുടിയ്ക്കുന്ന കുഞ്ഞിന്റെ തള്ളയെ ചിതയിലേക്ക് വെയ്ക്കുന്നത്? അവിടത്തെ കുഞ്ഞിനു കുടിയ്ക്കാൻ അന്നേരം ആദ്യം അച്ഛന്റെ കണ്ണീര്.. അതൊരു ചുവന്ന കണ്ണീരായിരുന്നു. കണ്ണീരിന്റെയും കണ്ണീരായിരുന്നു.  

ഒക്കെ സുഭിക്ഷമായി.. ന്ത്? കണ്ണീര് തന്നെ
 
ദൈവഹിതം , ഒരു സംശയവും വേണ്ട.