Wednesday, May 30, 2012

വഴി തേടുന്നവർ - 1


 ജീവിതത്തി ഒരുതവണയെങ്കിലും മറ്റൊരാക്ക് വഴി പറഞ്ഞുകൊടുക്കാത്ത ആരുംതന്നെ ഉണ്ടാവില്ല അല്ലേ.. വഴിയറിയാതെ വിഷമിക്കുന്ന ഒരുവന്റെ ബുദ്ധിമുട്ട്, അത്തരമൊരു അവസ്ഥയി നമ്മളും എത്തിച്ചേരുമ്പോളേ മനസ്സിലാവൂ. ഇവിടെയൊരു വഴികാട്ടി (ദിശാഫലകം) ഉണ്ടായിരുന്നെങ്കിഎന്ന് അറിയാതെയെങ്കിലും ആഗ്രഹിക്കാത്ത എത്ര ദീഘയാത്രക നിങ്ങ പൂത്തിയാക്കിയിട്ടുണ്ടാവും? അറിയാവുന്ന വഴി കൃത്യമായി പറഞ്ഞുകൊടുക്കുമ്പോ, അത് കേട്ട് ചോദ്യകത്താവിനുണ്ടാകുന്ന ആശ്വാസം കാണുമ്പോ, മനസ്സി ഒരു പ്രത്യേക അനുഭൂതി നിറയാറില്ലേ? അതുപോലെ തന്നെ, “അറിയില്ലഎന്നുപറയേണ്ടിവരുന്ന സന്ദഭങ്ങളിലെ നിരാശയും..

എന്താണീ പറഞ്ഞുവരുന്നത് എന്നല്ലേ.. കടന്നുപോകുന്ന വഴികളി, മിക്കവാറും ദിവസങ്ങളി, വഴിതെറ്റി വരുന്നവരുടെ സംശയങ്ങക്ക് അറുതിവരുത്താ ഇടയാവുന്ന ഒരാളെന്ന തിരിച്ചറിവി നിന്നാണ്, ഈ പറച്ചിലിലേയ്ക്ക് വഴിതെളിഞ്ഞത്. ഏതെങ്കിലുമൊരു സ്ഥലത്തേയ്ക്ക്, പ്രധാന റോഡിലേയ്ക്ക്, ഷോപ്പിംഗ് സെന്ററുകളിലേയ്ക്ക് ആവശ്യക്കാരന് ഔചിത്യമില്ലെന്ന് പറയും‌പോലെ, ഈ കാര്യത്തിലും ഔചിത്യം നോക്കാതെ നീളുന്ന ചോദ്യോത്തരിക.. ആദ്യം പറഞ്ഞതുപോലെ, അറിവ് പകരുമ്പോ ലഭ്യമാവുന്ന സംതൃപ്തിയും സന്തോഷവും, അറിവില്ലായ്മ മടികൂടാതെ സമ്മതിക്കുമ്പോ മറയ്ക്കാ ശ്രമിക്കുന്ന വിഷമതയുമൊക്കെ ദിനേനയെന്നവണ്ണം വന്നുപോവുന്നുദേശ-ഭാഷാന്തരങ്ങ ചോദ്യകത്താക്കക്ക് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല!

പിന്നിട്ട വഷങ്ങളി, ഈ ചൂണ്ടുവിരലിന്റെ ദിശയി ലക്ഷ്യം കണ്ടെത്തിയവ അനവധി; കാണാതെ പോയവരും.. പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും ചില സന്ദഭങ്ങളും അതിലെ കഥാപാത്രങ്ങളും മനസ്സി തങ്ങി നിക്കുന്നത് യാദൃശ്ചികമാവാം.. അവയി കൂടുത മിഴിവുള്ള ചില ദളങ്ങളിതാ..

**************************************************************

താജിനെ തേടി..

കൊല്ലവഷം 2000.. ജീവിതത്തിലാദ്യമായി ലഭിച്ച ജോലിയി ചേരാ, കണ്ണൂരി നിന്നും പെട്ടിയും തൂക്കി കൊച്ചിയിലെത്തിയ കാലം.. കൊച്ചിയിലെ കൊതുകുക സ്നേഹസമ്പന്നരാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞപ്പോ തൃപ്തിയായി! സൌത്ത് റെയി‌വേ സ്റ്റേഷനിലെ ഒരു ക്വാട്ടേഴ്സിലാണ് താമസം.. ഒരു ചതുപ്പ് നിലം പോലെ തോന്നിച്ചിരുന്ന അവിടുത്തെ കൊതുക് വളത്തകേന്ദ്രത്തിലേയ്ക്ക് ആവുന്നത്ര ചോരയും നീരുമൊക്കെ സംഭാവന ചെയ്ത്, വീണിടം വിഷ്ണുലോകമാക്കി..

കൊതുകുകളുടെ ശല്ല്യമില്ലാതെ ഉറങ്ങാനുള്ള സൌകര്യം പരിഗണിച്ച് നൈറ്റ് ഡ്യൂട്ടിതിരഞ്ഞെടുത്തതിനാ പക സമയങ്ങളി, പ്രത്യേകിച്ച് വൈകുന്നേരങ്ങളി എറണാകുളം പട്ടണത്തിലെ വിവിധ റോഡുകളിലൂടെ കറങ്ങിനടന്നു.. വഴികളും സ്ഥലങ്ങളുമൊക്കെ മനസ്സിലാക്കാനും, ഒപ്പം സമയം കൊല്ലാനുമുള്ള എളുപ്പമാഗ്ഗം...

കച്ചേരിപ്പടിയി നിന്നും ഹൈക്കോട്ട് ജംഗ്ഷ വഴി മേനക’ – ഇതാണ് ഇന്നത്തെ റൂട്ട്.. സവിതതീയേറ്ററിനെ പിന്നിലാക്കി, കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോ മുട്ടി മുട്ടിയില്ല എന്ന രീതിയി ഒരു കാ അരികിലേയ്ക്ക് എത്തി.. മെഴ്സിഡെസ് ബെസ് കറുപ്പ് നിറം.. ഇരുണ്ട ഗ്ലാസ്സുക ഉയത്തി വച്ചിരിക്കുന്നതിനാ കണ്ണുകക്ക് അകത്തേയ്ക്ക് പ്രവേശനമില്ലമൈഡ് ചെയ്യാ നിന്നില്ല, ‘ഷോട്ട് ബ്രേയ്ക്കിന് ശേഷം നടത്തം തുടന്നു.. അപ്പോളാണ് ശ്രദ്ധിച്ചത് – ‘ബെസിമോളും കൂടെ വരുന്നു!! വീണ്ടും ബ്രേയ്ക്ക്.. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണോ?? സകല ധൈര്യവും സംഭരിച്ച്, കൈകാലുകളിലെ വിറയ അടക്കിവയ്ക്കാ പാടുപെട്ട്, കാറിന്റെ ഡോറിന് അഭിമുഖമായി നിന്നു.. ഭാഗ്യം, ഡോ തുറക്കപ്പെട്ടില്ല, പകരം അതിലെ ഗ്ലാസ്സ് പതിയെ താഴ്ന്നു.. (ഏതായാലും അതിനുള്ളിലൂടെ വലിച്ച് അകത്തിടാ സാധ്യതയില്ല.) കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച, വളരെ സുമുഖനായ ഒരു മധ്യവയസ്ക സീറ്റി ചാഞ്ഞിരിക്കുന്നു.. ഗ്ലാസ് പൂണമായി താഴ്ന്നതോടെ, മുഖത്തെ കറുത്ത കണ്ണട ഊരിമാറ്റി, തല അ‌പ്പം വെളിയിലേയ്ക്ക് നീട്ടിയിട്ട് അദ്ദേഹം ഒരു ചോദ്യം തൊടുത്തു..

വേ ഈസ് താജ്?”

ഏത് താജ്? എവിടുത്തെ താജ്? അങ്ങനെ ഒരാളെ അറിയുക പോലുമില്ല.. പിന്നെ എന്തിന് താജിനെയും കൂട്ടി നടക്കണം? മനസ്സി ചിന്തക അങ്കം വെട്ടുന്നത് മുഖക്കണ്ണാടിയി തെളിഞ്ഞതിനാലാവണം, ഒരു കുളുപിന്നാലെയെത്തി;

താജ്.. ഹോട്ട താജ്..

അപ്പോ അതാണ് കാര്യം, താജ് ഹോട്ടലിലേയ്ക്കുള്ള വഴിയാണ് അറിയേണ്ടത്.. ഈ പേര് കേട്ടിട്ടുണ്ട്, പക്ഷേ എവിടെയാണെന്ന് കൃത്യമായി അറിയില്ല. ഈ നഗരത്തിലെത്തിയിട്ട് 10 ദിവസങ്ങ പോലും തികഞ്ഞില്ല, അതിനുമുന്നെ ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കി സകല വഴികളും പഠിച്ചുവച്ചിട്ടേ ഇങ്ങോട്ടേയ്ക്ക് പുറപ്പെടുമായിരുന്നുള്ളൂ.. അധികം ആലോചിക്കാ നിക്കാതെ നയം വ്യക്തമാക്കി..

സോറി സ.. ഐ റിയലി ഡോണ്ട് നോ..

ഇറ്റ്സ് ഓക്കേ..

ചെറുപുഞ്ചിരിയോടെ മറുപടി.. കറുത്ത കണ്ണട വീണ്ടും ആ കണ്ണുകളെ മറച്ചു.. ഡോറിലെ ഗ്ലാസ്സ് മുകളിലേയ്ക്ക് ഉയരുന്നതിനിടയി, ‘താജ് ഹോട്ട എവിടെയാണെന്ന് പോലും അറിയാതെ, രാവിലെ കളസവുമിട്ട് ഓരോരുത്തന്മാ ഇറങ്ങിക്കോളുംഎന്ന ഭാവത്തി ഡ്രൈവറുടെ നോട്ടം കൃത്യമായി പിന്നിലേയ്ക്കെത്തി.. കാ പോയ വഴിയേ മേനകയിലേയ്ക്ക് നടക്കുമ്പോ ഉള്ളിലൊരു ചോദ്യം ആവത്തിച്ചുകൊണ്ടേയിരുന്നു വേ ഈസ് താജ്??

മേനകയി നിന്നും പള്ളിമുക്കിലേയ്ക്ക് ബസ്സിലാണ് യാത്ര.. കോപ്പറേഷ ഓഫീസ് എത്തുന്നതിനുമുന്പെ, റോഡിന്റെ എതിവശത്തായി ഒരു ബഹുനിലക്കെട്ടിടം തലയുയത്തി നിക്കുന്നു.. താഴെയായി പിടിപ്പിച്ചിരിക്കുന്ന കറുത്ത ഫലകത്തിലെ, സ്വണ്ണനിറമുള്ള അക്ഷരങ്ങക്ക് തിളക്കം താജ് റെസിഡെസി !! ഇത്രയടുത്തുണ്ടായിരുന്നിട്ടും, പലവട്ടം ഈ വഴി കടന്നുപോയിട്ടും താജിനെ എന്തേ ഇതുവരെ കാണാതെ പോയത് എന്ന് തെല്ല് വിഷമത്തോടെ ചിന്തിച്ചു.. പിന്നെ, ഇനിയുമാരെങ്കിലും താജിനെ അന്വേഷിച്ചുവരുമെന്നും അന്ന് കൃത്യമായി വഴി പറഞ്ഞുകൊടുക്കാമെന്നും സ്വയം ആശ്വസിച്ചു.. (പക്ഷേ, അതിനുള്ള യോഗം ഇതുവരെ വന്നുചേന്നില്ല താനും..)


(തുടരും)


മുറിവാ: ആ നാളുകളൊന്നി, ഫോട്ടുകൊച്ചിയിലേയ്ക്കുള്ള ഒരു ബോട്ട് യാത്രയിലാണ് മറ്റൊരു താജ്കണ്മുന്നിലെത്തിയത് വെല്ലിംഗ്ട ഐലന്റിലെ "താജ് മലബാ ഹോട്ടൽ".. ഇത്തിരി ചുറ്റിവളഞ്ഞതാണെങ്കിലും ആ വഴിയും മന:പാഠമാക്കി.. ആരെങ്കിലും ബെസ് കാറി വന്നെങ്കിലോ..

11 comments:

  1. ഓർമ്മകൾക്കില്ല ചാവും ചിതകളും
    ഊന്നുകോലും ജരാനരാ ദു:ഖങ്ങളും..

    ReplyDelete
  2. ഈ താജ്‌ ഒന്നും നമ്മക്ക് ചേര്‍ന്നതല്ല മാഷെ. ഒടുകത്തെ കാശുംകൊടുക്കണം, ചായ നമ്മള്‍ തന്നെ ഉണ്ടാക്കി കുടിക്കണം. ഇതാണോ ആദിത്യമര്യാദ? ഇതാ ഞാന്‍ അവിടെ പോകാത്തത്, അതുകൊണ്ട് എനിക്ക് വഴിയും അറിഞ്ഞുകൂടാ... :(

    ReplyDelete
    Replies
    1. ഹിഹി.. തികച്ചും ന്യായമായ ചോദ്യം..

      Delete
  3. ഇന്നലത്തെ എന്റെ കമന്റ് കണ്ടില്ല. ഞാന്‍ ശക്തിയായി പ്രതിഷേധിക്കും കേട്ടോ

    ReplyDelete
    Replies
    1. അജിത്‌ഭായ്, കമന്റൊന്നും കണ്ടില്ലല്ലൊ.. ഒന്നുകൂടെ പോസ്റ്റ് ചെയ്യാമോ? (എന്നിട്ടും കണ്ടില്ലെങ്കിൽ ഞാനും പ്രതിഷേധിക്കും..)

      Delete
  4. അവിടുത്തെ കൊതുകിനുപോലും അറിയുമായിരിക്കും
    എവിടെയാണ് ഈ താജ് എന്ന്. എന്തായാലും രണ്ടാം ഭാഗം
    വരട്ടെ, ആര്‍ക്കെങ്കിലും ഒരു വഴി പറഞ്ഞുകൊടുത്ത് ഒരു വഴിക്കായോ
    എന്നറിയണമല്ലോ.

    ReplyDelete
  5. രണ്ടാം ഭാഗം ഒഴിവാക്കിയാലോ എന്ന ആലോചനയിലാണ്.. :)

    ReplyDelete
  6. വഴി അറിയില്ലെന്നല്ലേ പറഞ്ഞുള്ളൂ, തെറ്റായ വഴി പറഞ്ഞു കൊടുത്തില്ലല്ലോ..
    മനപ്പൂര്‍വമല്ലെങ്കിലും തെറ്റായ വഴി പറഞ്ഞു കൊടുത്തിട്ടു , പിന്നെ പിന്നാലെ പോയി വഴി ശരിക്കും അറിയില്ല എന്ന് പറയേണ്ടി വന്നിട്ടുണ്ട്...:)

    ReplyDelete
    Replies
    1. കുഞ്ഞൂസ് - ആദ്യം തെറ്റിയെങ്കിലും പിന്നാലെ പോയി തിരുത്തിയല്ലോ.. അതാണ് നന്നായത്.. അറിയാമെങ്കിലും തെറ്റായി പറഞ്ഞുകൊടുക്കുന്നത് ചിലർക്ക് തമാശയാണ്..

      Delete
  7. ഹ ഹ ഹ കൊളളാം. ആരെങ്കിലും ബെൻസ് കാറിൽ വന്നെങ്കിലോ.. എന്നും കരുതി എല്ലാ വഴിയും പഠിച്ചോ... ബെന്‍സില്‍ വന്നാല്‍ മാത്രമേ വഴി പറഞ്ഞു കൊടുക്കൂ എന്നുണ്ടോ...

    ReplyDelete
  8. ഞാനുമിതുപോലെ വഴികളും,കുറുക്കു വഴികളും ഇമ്മിണിപേർക്ക് പറഞ്ഞുകൊടൂത്തിട്ടുള്ള ആളാണ് കേട്ടൊ ഭായ്

    ReplyDelete