Wednesday, January 23, 2013

രാധാ സമേതാ കൃഷ്ണാ……..


                                                            1
നട്ടുച്ചയുടെ വിയപ്പി കുളിച്ച്, കിതപ്പോടെ പടിക കയറി അവന്റെ മുപി ചെന്ന് നിന്നു.
അവ ഒരു പടുവികൃതിയായിരുന്നു. അല്ലെങ്കിതികഞ്ഞ ഗൌരവക്കാരിയായ, ചിരിയ്ക്കാ നന്നെ പിശുക്കുള്ള എന്നോട് ഇങ്ങനെ പറയുമായിരുന്നില്ല

വളരെക്കാലം പാട്ടു പഠിച്ചിട്ടുണ്ടെന്ന് ഈ ചൂട കാറ്റു പറഞ്ഞറിഞ്ഞു. ഒരു പാട്ടു പാടി കേപ്പിയ്ക്കു. കാറ്റു കള്ളം പറഞ്ഞതാണോ എന്നറിയാമല്ലോ.

ഞാനെന്തെങ്കിലും ചെയ്തു തരണമെങ്കി നീയാദ്യം ഇക്കാര്യം പൂത്തിയാക്കു എന്ന മട്ടിലായിരുന്നു അവന്റെ വാക്കുക. നീ കാപ്പിയിട്ടാ ഞാ കപ്പെടുക്കാം എന്നു പറയുന്നതു പോലെ.

വിയപ്പൊപ്പി, പറന്ന മുടിയിഴക ഒതുക്കി ഞാനവനെ തറപ്പിച്ചു നോക്കി. അവ മുഖം താഴ്ത്തിയില്ല. ആ മത്തങ്ങാക്കണ്ണുകളുമായി എന്നെ എതിരിട്ടു.

അടുത്ത നിമിഷം എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാ പാടി യമ കല്യാണി രാധാ സമേതാ എന്ന കീത്തനം

എല്ലാ പാട്ടുകളും നിറുത്തിയിട്ട് പത്തു പന്ത്രണ്ട് വഷമായിരുന്നു. ഒരു മൂളിപ്പാട്ടു പോലും മനസ്സിലുയരാത്ത  വേവുന്ന കാലങ്ങളി നിന്ന് എങ്ങനെയാണ് ആ ഗാനമെന്നെ തേടി വന്നതെന്ന് എനിയ്ക്ക് മനസ്സിലായില്ല. ഏതു നിമിഷവും അതു മുറിയുമെന്ന് ഞാ കരുതി, പെട്ടെന്ന് അവസാനിയ്ക്കുന്ന മഴ പോലെപൊടുന്നനെ നിശ്ചലമാകുന്ന കാറ്റു പോലെ

ആ ഗാനം മുഴുമിയ്ക്കാ എനിയ്ക്ക് സാധിച്ചു. പക്ഷെ, തളന്നു പോയിരുന്നു ഞാനപ്പോ. പാട്ടുകളുമായി ബന്ധമുള്ള ഒരു മധുരകരമായ ഓമ്മയും എനിയ്ക്കുണ്ടായിരുന്നില്ല. പാട്ടുകളെ പാടി അശുദ്ധമാക്കുന്നവളെന്ന വേദനയിലാണ് ഞാ ഓരോ പാട്ടും പഠിച്ചത്. നന്നെ കീഴ്സ്ഥായിയി മാത്രം പാടാനായിരുന്നു എന്നും എന്റെ പ്രേരണ.. പാട്ടുകളെല്ലാം എന്‍റെ ചുണ്ടില്‍ എപ്പോഴും  വിറ പൂണ്ടു നിന്നു. 

പാട്ടു കഴിഞ്ഞപ്പോ എന്റെ മുഖത്ത് നോക്കുവാ പോലും അവ മടിച്ചു. അവന്റെ ഓഫീസിലെ ഡ്രൈവറുണ്ടായിരുന്നു ആ വലിയ മുറിയിലെന്ന് പിന്നെയാണ് ഞാ കണ്ടത്. അയാ ലോകത്തുള്ള ഏതൊരു പരിചയ സമ്പന്നനായ  ഡ്രൈവറേയും പോലെ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മുഖഭാവവുമായി ജനലിലൂടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. അവന്റെ സഹപ്രവത്തക സ്വന്തം മേശകളിലേയ്ക്ക് ആവശ്യത്തിലുമധികം തല താഴ്ത്തിയിരിയ്ക്കുന്നതായി എനിയ്ക്കു തോന്നി.

പാടുമ്പോ തോന്നാതിരുന്ന, സങ്കടവും അപമാനവും ശങ്കയും വേദനയും പൊടുന്നനെ എന്നെ വലയം ചെയ്തു. വേണ്ടിയിരുന്നില്ല…….അയ്യോ! എനിയ്ക്ക് പാട്ടറിയില്ലെന്നോ തൊണ്ടയി കിച്കിച് ആണെന്നോ പറഞ്ഞ് വരുത്തിക്കൂട്ടിയ ലജ്ജയുമഭിനയിച്ച്, ഏതൊരു സ്ത്രീയുടെയും സഹജമായ കൌശലത്തോടെ,  ഇത്തരം സാഹചര്യങ്ങളില്‍ നിന്ന്  രക്ഷപ്പെടാനുള്ള അഭിനയ പാടവത്തോടെ,  ഇറങ്ങിപ്പോരുന്നതിനു പകരം ഞാ എന്തൊരു വിഡ്ഡിത്തമാണു കാട്ടിയത്? എന്തുകൊണ്ട് ഞാനിങ്ങനെയായിപ്പോകുന്നുവെന്ന്…… എത്ര ശ്രമിച്ചിട്ടും ഇമ്മാതിരി വിഡ്ഡിത്തങ്ങ ചെയ്തു കൂട്ടുന്നതെന്തെന്ന് എനിയ്ക്ക് ഒരിയ്ക്കലും മനസ്സിലാക്കാ കഴിഞ്ഞില്ല, അന്നു മാത്രമല്ല. ഇന്നും.

ഞാ പാട്ടു പാടിയതായിപ്പോലും ഭാവിക്കാതെ, എന്റെ മുഖത്ത് നോക്കാ കൂടി മടിച്ചിരുന്ന അവന്റെ മാനസികാവസ്ഥയും എനിക്ക് പിടി കിട്ടിയില്ല. നാലാം തരമായി ആലപിക്കപ്പെട്ട ഒരു മധുര ഗാനത്തെപ്പറ്റിയോര്‍ത്ത് വേദന തോന്നിയതുകൊണ്ടാവും അവന്‍ മൌനിയായതെന്ന് ഞാന്‍ അന്നേരം സങ്കടത്തോടെ ഓര്‍മ്മിച്ചു.

നല്ല വെയിലിലേയ്ക്കിറങ്ങി നടക്കുമ്പോ, അപമാനിയ്ക്കപ്പെട്ടതിന്റെ വേദനയിലും കണ്ണീരിലുമായിരുന്നു, ഞാ. ഇനി ഒരിയ്ക്കലും ആക്കു വേണ്ടിയും ഒരു മൂളിപ്പാട്ടു പോലും പാടുകയില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..

                                                           2

നട്ടുച്ചയായിരുന്നു,അന്നും.

പച്ചച്ചായമണിഞ്ഞ ആശുപത്രി മുറി ഒരു അക്വേറിയം പോലെ തോന്നിച്ചു. വെള്ളത്തി നീന്തുന്ന മത്സ്യം പോലെയായിരുന്നു ഞാ. ചിലപ്പോ മുകളിലേയ്ക്ക് ചിലപ്പോ താഴേക്ക് ഇനിയും ചിലപ്പോ വശങ്ങളിലേക്ക്..

ഞാ നിങ്ങക്ക് അനസ്തീഷ്യ തരാ പോവുകയാണ് അത് ഡോക്ടറുടെ ശബ്ദമായിരുന്നു. ഞാ ശൂന്യമായ ഒരു നോട്ടത്തോടെ അദ്ദേഹത്തെ നേരിട്ടു

തിയേറ്ററിനു പുറത്ത് എനിക്കായി ആരും കാത്തിരിക്കുന്നുണ്ടായിരുന്നില്ല. ആശുപത്രിയി കിടക്കുന്ന, ഓപ്പറേഷനു വേണ്ടി തയാറെടുക്കുന്ന എനിക്കു വേണ്ടി പ്രാഥിച്ചുകൊണ്ട്, ക്കണ്ഠപ്പെട്ടുകൊണ്ട് ആരും കണ്ണീരു തുടയ്ക്കുന്നുണ്ടായിരുന്നില്ല. എന്റെ രോഗവും വേദനയും എന്റേതു മാത്രമെന്ന പോലെ, എന്നി നിന്ന് മുറിച്ചു മാറ്റപ്പെടാ പോകുന്ന അവയവവും എന്റേതു മാത്രമെന്ന പോലെ ഒഴുകുന്ന കണ്ണുകളും പ്രാഥിക്കുന്ന ചുണ്ടുകളുമായി ആരും എന്നെ വീണ്ടെടുക്കാനാശിക്കുന്നുണ്ടായിരുന്നില്ല..

അതുകൊണ്ടാണ് എന്റെ ജീവന്റെ ഉത്തരവാദിത്തം സ്വയം ഏറ്റുകൊണ്ട്, എല്ലാ പരിശോധനകക്കും ശസ്ത്രക്രിയയ്ക്കും തയാറാണെന്ന് ആശുപത്രിക്കടലാസ്സുകളി ഞാ ഒപ്പുവെച്ചത്

ഒരു സാധാരണ സ്ത്രീ ലോകത്തി തികച്ചും ഏകാകിനിയാവുന്നത് എപ്പോഴെല്ലാമായിരിക്കുമെന്ന് ഓത്തു നോക്കിയിട്ടുണ്ടോ? എപ്പോഴും കലഹിക്കുന്ന മാതാപിതാക്കളുടെ മകളായി പിറക്കുമ്പോ  അവളെ ആവശ്യമില്ലാത്ത   ത്താവുമൊത്ത് കുടുംബം പുലത്തുമ്പോ ദുരിതപൂണ്ണമായ കുടുംബ ജീവിതം സ്വന്തം തീരുമാനത്തി അവസാനിപ്പിക്കുമ്പോസ്വന്തം സഹോദരങ്ങ പോലും കാക്കിച്ചു തുപ്പുമ്പോ,  സ്നേഹമുള്ള മാതാപിതാക്കളും പ്രണയിക്കുന്ന ഭത്താവും അകാലത്തി മരിച്ചു പോകുമ്പോ, നാടും വീടും വിട്ട് അതി വിദൂരസ്ഥലങ്ങളി ജീവിതം കരുപിടിപ്പിക്കേണ്ടി വരുമ്പോള്‍ ,  പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണങ്ങളും യുദ്ധങ്ങളും ലൈംഗിക പീഡനങ്ങളും അവളുടെ ചുറ്റുപാടുകളെ കീറിമുറിക്കുമ്പോ, എല്ലാവരുടേയും സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഭരണകൂടം അവള്‍ക്ക് എതിരാകുമ്പോള്‍....  ....ഇതെല്ലാം അവളുടെ ഏകാന്തതയും  അനാഥത്വവും നിറഞ്ഞ  അനന്തമായ അലച്ചിലിന്‍റെ  കഥകളിലെ ആദ്യ വരിക മാത്രമേ ആകുന്നുള്ളൂ. ഈ വരികളി തുടങ്ങുന്ന അനവധി നീണ്ട കഥക പല സ്ത്രീകളുടെയും കണ്ണുകളി നമുക്ക് വായിയ്ക്കാം. അതിനു വേണ്ട അക്ഷരജ്ഞാനം നമ്മുടെ പക്കലുണ്ടെങ്കില്‍......... 

അനസ്തീഷ്യ അതിമനോഹരമായ ഒരു മരണമായിരുന്നു. കുത്തിവെപ്പിനു ശേഷം ഡോക്ട എന്റെ കവിളി വിര കൊണ്ട് മെല്ലെ തട്ടിയത് എനിക്കോമ്മയുണ്ട്. പിന്നീട് അഗാധമായ ഒരു ഇരുട്ടിലേക്ക് ഞാ താഴ്ന്നു പോയി.  സ്വപ്നം കാണുന്നതു പോലെ. അല്ലെങ്കി സ്വപ്നം മായുന്നതു പോലെ. ഇങ്ങനെയാവും മരണമെങ്കി മരണത്തേയും ഞാ സ്നേഹിച്ചേക്കുമെന്ന് എനിക്കു തോന്നി. അതിനു ശേഷം …….അതിനു ശേഷംബോധാബോധങ്ങളുടെ വിചിത്ര  കാലങ്ങളി ഞാ മയങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നു.

ആ ദിവസങ്ങളിലൊന്നിലാണ്, അവന്റെ മുഖം ഞാ പിന്നെയും കണ്ടത്. അവനെങ്ങനെയാണ് അവിടെ എത്തിയതെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ ലോകത്തിന്റെ മറുപുറത്ത് നിന്ന് എന്നെ മാത്രം അന്വേഷിച്ച് ഏതു വണ്ടിയിലാവും ആരും സഞ്ചരിക്കാത്ത കന വഴികളിലൂടെ അവ വന്നതെന്ന് ഞാനിന്നും  ഭുതപ്പെടാറുണ്ട്

തിരിച്ചു വരുന്ന ഓമ്മയുടെ ഓരോ അടരിലും അവ പാടി…‘പ്യാ മാംഗാ ഹേ തുമ്സേ നായിന് കാര് കരോ’‘ എന്നി നിന്ന് പ്രണയം ആശിച്ചതിനെക്കുറിച്ചോമ്മിപ്പിച്ചുകൊണ്ട് അവ എനിക്കു കാവലിരുന്നുഎന്നിലില്ലാത്ത ഒന്നിനെക്കുറിച്ചും അവഒരിക്കലും ക്കണ്ഠപ്പെട്ടില്ല. എന്നി നിന്ന് എന്നേക്കുമായി വാന്നു പോയതും മുറിച്ചു മാറ്റപ്പെട്ടതുമായ ഒന്നും അവനെ അലട്ടിയില്ല. അവയെല്ലാം മറ്റേതോ ലോകത്തിലെ അപരിചിതരുടെ പ്രശ്നങ്ങളായിരിക്കാം എന്ന  മട്ടായിരുന്നു അവന്‍റേത്.  

അവ പാടുക മാത്രം ചെയ്തു……നിന്നോട് ചോദിച്ച പ്രണയത്തെ തടയരുതെ മരുന്നുകളുടെ മണമുള്ള, വേദനകളുടെ ഞരക്കമുള്ള, സങ്കടങ്ങളുടെ മുള്ളുകള്‍ കുത്തുന്ന ആ ദിവസങ്ങളിലൊന്നിലാണ് അവന്റെ നേത്ത കറുപ്പുരാശിയുള്ള ചുണ്ടുക, എന്റെ ചുണ്ടുകളി രാഗവൈവശ്യത്തോടെ അമന്നത്. ചുംബനം ഈ  ലോകത്തെ മാറ്റുക മാത്രമല്ല, ഒരു  ജീവനെ  ഈ ലോകത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുമെന്ന് അവ എന്നോടു തെളിയിച്ചു. ചുണ്ടുകളുണ്ടാവുന്നത് ചുംബിക്കാനും ചുംബിക്കപ്പെടാനും വേണ്ടി മാത്രമാണ്. 

അതുകൊണ്ടാവണം അമ്പതു പ്രാവശ്യമെങ്കിലും ചവിട്ടിയാ മാത്രം സ്റ്റാട്ടാകുന്ന സ്കൂട്ടറിലെ യാത്രക ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്കൂട്ട സ്റ്റാട്ടാകുന്ന നേരമത്രയും അരികിലൂടെ പാഞ്ഞുപോകുന്ന കൊട്ടാരം പോലെയുള്ള വണ്ടികളെ നോക്കി സന്തോഷത്തോടെ ചിരിക്കാ കഴിയുന്നത്. എട്ടും പത്തും കിലോമീറ്ററുക നീളുന്ന കാ നടയാത്രക എന്നെ തളത്താത്തത്. കാലെടുത്തു വെയ്ക്കാ ഒരു മുറി പോലുമില്ലാതിരിക്കുന്ന ഗതികെട്ട കാലങ്ങളിലെ , മഞ്ഞു പെയ്യുന്ന രാത്രികളില്‍  റെയി വേ സ്റ്റേഷ പ്ലാറ്റ് ഫോമി പോയി വത്തമാനം പറഞ്ഞിരിക്കാമെന്ന പെണ്‍ബുദ്ധി എനിക്ക് തോന്നുന്നത്

നീ ആ ഉന്തു വണ്ടി കണ്ടോ? അതി കടലയും കുച്ചയും കിട്ടും. അതു കഴിച്ചിട്ട് നമുക്ക്   റെയിവേ സ്റ്റേഷനി പോയി വത്തമാനം പറഞ്ഞിരിയ്ക്കാം.ബാക്കിയെല്ലാം രാവിലെ നോക്കാം.

അപ്പോഴാണ് അവന്റെ കണ്ണുക നിറയുന്നത്...

ഞാ എത്ര നിസ്സഹായനാണ്? നിനക്ക് താമസിയ്ക്കാന്‍  ഒരു മുറി  പ്പാടാക്കാ പോലും എനിക്ക് കഴിയുന്നില്ലല്ലോ.

ദുപ്പട്ടയുടെ തുമ്പു കൊണ്ട് ഞാ അവന്റെ കണ്ണുക തുടക്കുമ്പോ വലുപ്പമേറിയ കണ്ണുക മുഴുവ തുറന്ന് ഒരു കുട്ടിത്തേവാങ്കിനെപ്പോലെ അവ എന്നെ നോക്കിക്കൊണ്ടിരിക്കുന്നത്...

അങ്ങനെയാണ്  എന്നും എപ്പോഴും എവിടെയും അവ തരുന്നത് മാത്രം മതി എനിക്കെന്ന് ഞാ തീരുമാനിക്കുന്നത്..

പ്യാ മാംഗാ ഹേ തുമ്സേ……