Thursday, November 8, 2012

ഒരിക്കലും ഒളിമങ്ങാത്ത ഒരു ‘ഒളിമ്പിക് ഓപ്പനിങ്ങ് സെർമണി ...! / Orikkalum Olimangaattha Oru 'Olimpic Opening Ceremony' ... !


കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം
വിസ്മയക്കാഴ്ച്ചകൾ ...!
കാതിനും മനസ്സിനും വിരുന്നേകിയ
സംഗീത-നൃത്ത  ദൃശ്യ വിരുന്നുകൾ ...!
കാലങ്ങളോളം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിന്നും
ഒരിക്കലും ഒളിമങ്ങാത്ത ലണ്ടൻ ഒളിമ്പിക്സിന്റെ ഉൽഘാടനചടങ്ങുകളെ കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്...

ഒന്നിനോടൊന്ന് മികച്ച വിധം ഓരൊ നാലുകൊല്ലം കൂടുമ്പോഴും അത്രക്കു പ്രൌഡഘംഭീരമായിട്ടാണല്ലോ ഓരോരൊ ആതിഥേയ രാജ്യങ്ങളും ഇതുവരെയുള്ള
എല്ലാ സമ്മർ ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണികളും അവതരിപ്പിച്ച്  ലോകത്തിന്റെ കൈയ്യടി നേടാറുള്ളത് ..അല്ലേ.

തൊണ്ണൂറുകളിലെ  ഒരു വമ്പൻ  മായക്കാഴ്ച്ചയായി  മാറിയ
‘ബാർസലോണ‘യിലേയും, ‘അന്റ്ലാന്റയിലേ’യും ഒളിമ്പിക്സ് ഓപ്പണിങ്ങ്
സെർമണികളും ...
2000 - ത്തിലെ‘സിഡ്നി‘യിലെ സാങ്കേതികമികവിനാലും , അവതരണത്താലും  മികച്ചുനിന്ന  ആസ്ത്രേലിയൻ വീര്യവും ...
ഇതിന്റെയത്രയൊന്നുമത്ര പകിട്ടില്ലാതിരിന്ന ഗ്രീസുകാരുടെ 2004-‘ഏതൻസി’ലേയും മറ്റും ഒളിമ്പിക് ഉൽഘാടന  ചടങ്ങുകൾ നമ്മൾ വീക്ഷിച്ചു കഴിഞ്ഞതാണല്ലോ...

പിന്നീട് അച്ചടക്കാത്താലും , ആളെണ്ണത്താലും ,
വർണ്ണ ഭംഗികളാലും മെയ്‌വഴക്കത്താൽ പങ്കെടുത്ത ഓരൊ
കലാകാരന്മാരും ... പ്രേക്ഷകരെയെല്ലാം വിസ്മയത്താൽ ലയിപ്പിച്ച
2008 ലെ ‘ബെയിജിങ്ങ് ‘ഒളിമ്പിക്സിലൂടെ ചീനക്കാർക്കും , ശേഷമിതാ ബ്രിട്ടീഷുകാർ ...

‘ദി ബെസ്റ്റ്’ എന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഒരു ഏറ്റവും നല്ല ഒളിമ്പിക്
ഓപ്പണിങ്ങ് സെർമണി നടത്തി ഒളിമ്പ്ക് ചരിത്രത്തിൽ ഒരു ഉന്നത സ്ഥാനം
ഈ 2012 ലണ്ടൻ ഒളിമ്പിക്സിലൂടെ  കരസ്ഥമാക്കി ...!

തീർച്ചയായിട്ടും ശരിയായ ഒരു കാര്യമാണത് ...
ഓസ്കാർ അവാർഡ് ജേതാവ് ഡാനി ബോയലും
(Danny Boyle ) കൂട്ടരും കൂടി ഒരിക്കലും ഒളിമങ്ങാത്ത ഒരു
ഒളിമ്പിക് ഓപ്പണിങ്ങ് സെർമണിയാണ് ഇത്തവണ ഈ ബിലാത്തിപട്ടണത്തിൽ അവതരിപ്പിച്ചത്...!

ഒരു ഹോളിവുഡ് മൂവി കാണുന്ന കണക്കേ അത്യതികം
അത്ഭുതത്തോടെ , അധിലധികം ആവേശത്തോടെയാണല്ലോ
ഭൂലോകാത്തിലെ വിവിധഭാഗങ്ങളിലിരുന്ന് നൂറുകോടിയിലധികം
ജനങ്ങൾ ഈ കായികമാമാങ്കോൽഘാടനം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്നത്...

ഭൂലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങങ്ങളിലേയും ഒട്ടുമിക്ക
രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള , ഭൂമിയിലിതുവരെയുണ്ടായിട്ടുള്ള
എല്ലാതരം ആഡംബര വാഹനങ്ങളിലും സഞ്ചരിച്ചിട്ടുള്ള , അറുപത്
കൊല്ലത്തിലേറെയായി സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ കിരീടമണിഞ്ഞു
കൊണ്ടിരിക്കുന്ന മഹാറാണി , ലോകത്തിലെ നമ്പർ വൺ ചാരനായ ജെയിംസ്
ബോണ്ടിന്റെ , ഒരു പുതിയ ‘ബോണ്ട് ഗേളായി’ / ( ഈ വീഡിയോ കാണുക ) പ്രത്യക്ഷപ്പെട്ട്, ഹെലികോപ്പ്റ്ററിൽനിന്നും പാര്യച്ചൂട്ടിൽ ഒളിമ്പിക് പാർക്കിൽ ചാടിയിറങ്ങിവന്ന് ...
‘ലണ്ടൻ ടൊന്റി ട്വിവൽവ്’ എന്ന് അറിയപ്പെടുന്ന ഇത്തവണത്തെ
ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉൽഘാടനം നിർവ്വഹിച്ചത്...!

ഇനി ലോകത്തിലെ ഏത് രാജ്ഞിക്കും , രാജാവിനും
ഭേദിക്കാൻ പറ്റാത്തൊരു  ‘വേൾഡ് റെക്കോർഡ് ‘ തന്നെയാണിത് കേട്ടൊ കൂട്ടരെ.
കലാ-കായിക രംഗത്തുള്ള അഖില-ലോക
‘സെലിബിറിറ്റികളായ ജെയിംസ് ബോണ്ട് (Daniel Craig ) ,
മിസ്റ്റർ.ബീൻ / Rowan Atkinson (ഒന്ന് നന്നായി ചിരിക്കുവാൻ ഈ വീഡിയോയും കാണാം കേട്ടൊ ) ...
പിന്നെ  ബ്രൂണെൽ (Kenneth Branagh ) , മുഹമ്മദാലി, ഡേവിഡ് ബെക്കാം ,...,..., ...
അങ്ങിനെ നിരവധി പ്രതിഭകളെ കൂടാതെ , ലോക സംഗീത ലോകത്തെ പല
പല ഉസ്താദുകളും നേരിട്ട് വന്ന് ഈ ഒളിമ്പിക് ഓപ്പണിങ്ങ്  സെർമണിയുടെ വേദികൾ കയ്യടക്കിയപ്പോൾ കാണികളും , പ്രേക്ഷകരുമായ  ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളാണ് കോരിത്തരിച്ചത് ...!

പഴയ കാല ഇംഗ്ലണ്ടിന്റെ കാർഷിക-ഗ്രാമീണ സൌന്ദര്യം
മുഴുവൻ ഒപ്പിയെടുത്ത്  ആടുകളും , പശുക്കളും , പന്നികളും , കുതിരകളുമൊക്കെ അണിനിരന്ന തുടക്കം മുതൽ , നിമിഷങ്ങൾക്കുള്ളിൽ മാറി മാറി വരുന്ന
ബിലാത്തിയുടെ വ്യവസായിക വിപ്ലവ യുഗം തൊട്ട്  ....
ഷേക്സ്പീറിയൻ യുഗമടക്കം , ആധുനിക ബ്രിട്ടന്റെ ഈ ‘ഇന്റെർ-നെറ്റ്‘ യുഗം വരെയുള്ള കാര്യങ്ങളൊക്കെ അതാതുകലത്തെ കലാ-കായിക-സംഗീത-കോമഡി പാശ്ചാത്തല സംഗതികളിലൂടെ പ്രണയവും, ജീവിതവും കൂട്ടിക്കലർത്തി അനേകം കലാകാരന്മാർ ഒത്തൊരുമിച്ച് ചുവടുവെക്കുമ്പോൾ ....

അതിനനുസരിച്ച് ചടുലമായി മാറിക്കൊണ്ടിരിക്കുന്ന രംഗസജ്ജീകരണങ്ങളാൽ കണ്ടുകൊണ്ടിരിക്കുന്നവരെ മുഴുവൻ വിസ്മയത്തിൽ ആറാടിച്ചുകൊണ്ടാണ് മൂന്നരമണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിയുടെ ഓരോ എപ്പിസോഡുകളും മിന്നിമറഞ്ഞുകൊണ്ടിരുന്നത്...!

ഇതിനിടയിൽ 80,000 -ത്തോളം പേർ തിങ്ങി നിറഞ്ഞ ഒളിമ്പിക്
സ്റ്റേഡിയത്തിനുള്ളിൽ ഓരൊ തരം പരിപാടികൾക്കിടയിലും അതതിനനുസരിച്ച്
ഗ്രാമങ്ങളും , വ്യവസായ ശാലകളും / ചിമ്മിണികളും , കുട്ടികളുടെ ആശുപത്രിയും , ആധുനിക
ലണ്ടന്റെ റോഡ്/കെട്ടിട ചമുച്ചയങ്ങളും , ആകാശത്തുനിന്നിറങ്ങിവരുന്ന അനേകമനേകം ‘മേരി പോപ്പിൻസ‘ടക്കം അനേകം കലാകാരന്മാരുമൊക്കെ അവിടമാകെ അതിശയക്കാഴ്ച്ചകളുടെ വർണ്ണപകിട്ടിട്ട ഒരു കവിത രചിക്കുക തന്നെയായിരുന്നൂ ... !

 അവസാനം... ലോകത്തിലെ 204 രാജ്യങ്ങളിലെ ഈ മാമാങ്കത്തിന് പങ്കെടുക്കാനെത്തിയവരുടെ ഘോഷ യാത്രയും , 200 മൈൽ വേഗതയിൽ സ്പീഡ് ബോട്ടിൽ സിനിമാ സ്റ്റൈയിലിൽ / (ഈ വീഡിയോയും ഇവിടെ കാണാംട്ടാ‍ാ ) ഡേവിഡ് ബെക്കാം സ്റ്റേഡിയത്തിലെത്തിച്ച ഒളിമ്പിക് ദീപം , യുവതലമുറക്ക് കൈമാറി , അവർ ആയത് സ്റ്റേഡിയം വലം വെച്ച് ...
204 ദളങ്ങളുള്ള താമരപ്പൂപോലെയുണ്ടായിരിന്ന
ഒളിമ്പിക് വിളക്ക് കത്തിച്ചപ്പോൾ , ആയത് കൂമ്പിപ്പോയി ഒറ്റ ദീപമായി തീരുന്ന വർണ്ണക്കാഴ്ച്ച !

അങ്ങിനെ പറഞ്ഞാലും, പറഞ്ഞാലും തീരാത്ത
അനേകമനേകം മാന്ത്രിക കാഴ്ച്ചകളുടെ മനോഹാരിതകൾ നിറഞ്ഞ , മനതാരിൽ നിന്നും ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണി  അവതരിപ്പിച്ച് ബ്രിട്ടൻ ആയതിലും കിരീടം നേടി ...!

ശരിക്ക് പറയുകയാണെങ്കിൽ ഇതെല്ലാം നേരിട്ടുകണ്ടുകൊണ്ടിരുന്ന
മുൻ നിരയിൽ അതിഥികളായി എത്തി ഇരുപ്പുറപ്പിച്ചിരുന്ന  2016 - ‘റിയോ’
ഒളിമ്പിക് സംഘാടക സമിതിയംഗങ്ങളായ ബ്രസീലുകാർക്കും , വരും കാല
ഒളിമ്പിക് ബിഡ് കാരായി തെരെഞ്ഞെടുത്ത ഈജിപ്തുകാരായ ‘ഇസ്റ്റാൻബുൾ’, ഫ്രെഞ്ചുകാരായ ‘മാഡ്രിഡ്, ജപ്പാങ്കാരായ ടോക്കിയോ’ മുതൽകമ്മറ്റിക്കാരുടെയെല്ലാം
വയറ്റിൽ നിന്നും കിളി പറന്നുപോയിട്ടുണ്ടാകണം... !

 “ഇതിലും നന്നായിട്ട് ഇനി ഉന്തുട്ടന്റെമ്മാ‍ാ...
നമ്മട്യൊക്കെ ഒളിമ്പിക്കോപ്പണിങ്ങിന് കാണിക്ക്യാ‍ാന്നോർത്തിട്ടാണിത് ...കേട്ടോ “

ഇത്തവണത്തെ ഓരൊ ഒളിമ്പിക് കായിക കേളികളും
നടന്നത് ഉന്നത സാങ്കേതിക-സൂഷ്മ -നിരീക്ഷണ പാടവങ്ങളോടെയുള്ള വേദികളിലായതിനാൽ ,വിധികളെല്ലം അത്രക്കും കണിശമായ കണക്കുകളിലായിരുന്നു...

ആദ്യമായിട്ടൊരൊളിമ്പിക്സിൽ ഏർപ്പെടുത്തിയ 3-ഡി
സമ്പ്രേഷണ സവിധാനങ്ങളുടെ പകിട്ടുകൊണ്ട് കളികളുടെയെല്ലാം
കാഴ്ച്ചകൾ പ്രേക്ഷകർക്കൊക്കെ മൂന്നുതരത്തിൽ ആസ്വദിക്കാമായിരുന്നൂ...!

സാധാരണ ഗതിയിൽ 95 ശതമാനവും ആതിഥേയ രാജ്യങ്ങളിലെ
ആളുകൾ മാത്രം കാണികളാകുന്ന ഇത്തരം ലോക കായിക മാമാങ്കങ്ങളെ ,
അപേക്ഷിച്ച് ഈ ഒളിമ്പിക്സിൽ 40 ശതമാനത്തോളം വിദേശിയരായ കാണികളാണ്
ഇവിടെ ലണ്ടനിൽ  ഈ പരിപാടികളെല്ലാം നേരിട്ട് കണ്ടാസ്വദിച്ചത്...!


എന്തുകൊണ്ടെന്നാൽ ലണ്ടനെന്നത് ,
ലോകത്തിലെ എല്ലാസ്ഥലങ്ങളിലേയും
ജനവാസ സ്ഥലമായതിനാലും, ടൌൺ ബസ്സു
പോലെ സകലമാനരാജ്യങ്ങളിലെ ഫ്ലൈറ്റുകളും വന്നും പോയിരിക്കുന്നയിടമായതുകൊണ്ടും  നാനാരാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആളുകൾ നേരിട്ട് വന്ന് , കണ്ട് , അവരവരുടെ രാജ്യത്തെ 
കായികതാരങ്ങൾക്കൊക്കെ വേണ്ടത്ര  പ്രോത്സാഹനം നൽകിയ ഒരു ഒളിമ്പിക്സും
മുമ്പുട്ടായിട്ടില്ല പോലും..!

അതുപോലെ സുരക്ഷയുടെ കാര്യത്തിലും
ഇത്ര ചിലവ് വന്ന ഒരു ഒളിമ്പിക്സ് ഉണ്ടായിട്ടില്ലത്രേ...!

ബ്രിട്ടൻ നാവികപ്പടയുടെ യുദ്ധ-വീമാനവാഹിനി കപ്പലുകൾ
ഈ വേദികളുടെ സമീപ കടലുകളിലും, തേംസ് നദിയിലും നങ്കൂരമിട്ട്
ഇതിനെതിരെ ഏത് ഭീകരാക്രമണം വന്നാലും ചെറുത്തുതോൽ‌പ്പിക്കുവാൻ
വേണ്ടി , പീരങ്കികളുമായി വേദികളുടെ ചുറ്റും ഒളിച്ചിരുന്ന പട്ടാളത്തോടൊപ്പം ,
ജാഗ്രതയിൽ മാനത്തുവട്ടമിട്ട് റോന്ത് ചുറ്റിക്കൊണ്ടിരുന്ന എയർ ഫോഴ്സും , തോക്കേന്തി
ഏത് സമയവും വേദികളിൽ ചുറ്റിക്കൊണ്ടിരുന്ന പോലീസ്സും കൂടാതെ അനേകം സെക്യൂരിറ്റി കമ്പനികളിലെ ഗാർഡുകളും , മുട്ടിനുമുട്ടിനേയുള്ള ചാരന്മാരാലുമുള്ള ബൃഹത്തായ  ഒരു സെക്യൂരിറ്റി സവിധാനമാണ് ഇവിടെയുണ്ടായിരിന്നത് ...!

ഈ സെക്യൂരിറ്റി സവിധാനത്തിന്റെയൊക്കെ ഒരു
ലൂപ്പ് ഹോളായി എല്ലാവരേയും പിന്നീറ്റ് ‘ഫൂളാക്കിയ’,
കായികതാര ഘോഷയാത്രയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നുഴഞ്ഞുകയറിയ ബാഗ്ലൂർക്കാരി മധുരാമണി മാത്രം..

ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും
കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ...!

സത്യം പറഞ്ഞാൽ മൂന്നാലുമാസമയി പലപ്പോഴാ‍യി ഓരൊ
ഒളിമ്പിക് വേദികളുടെ മുക്കിലും , മൂലയിലും  ചാരനും , ചാരത്തിയും
കളിച്ച് കയറിയിറങ്ങിയിരുന്ന ഞങ്ങൾക്കാർക്കും തന്നെ , ഒളിമ്പിക്സ്
തുടങ്ങിയതുമുതൽ , തുടർ ഡ്യൂട്ടികൾ ഉണ്ടായിട്ടും ഒരു
കായിക ലീലകളും മുഴുവനായും കാണുവാനുള്ള യോഗമുണ്ടായിട്ടില്ല ...!

അതിനൊക്കെ ഈ സമയങ്ങളിലൊക്കെ
ഒന്നിരിക്കാൻ നേരം കിട്ടിയിട്ട് വേണ്ടേ...!

എന്തൊക്കെ പറഞ്ഞാലും ..
ഈ  കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!

രാവും, പകലും , വെയിലും, മഴയും, മഞ്ഞും
വകവെക്കാത ഈ പരിപാടികളുടെയൊക്കെ
പല റിഹേഴ്സലുകൾ പല കുറിയുണ്ടായിട്ടും , ആയതൊന്നും
 ഒരു പാപ്പരാസികൾക്കും , മാധ്യമങ്ങൾക്കുമൊന്നും ചോർന്നു പോകാതെയും, ശേഷം ഒളിമ്പിക് കായിക കേളികൾ നടന്നുകൊണ്ടിരിക്കുമ്പോൾ സകലമാന സംഗതികൾക്കും സുരക്ഷയേകി കൊണ്ട് , ഇതിലൊക്കെ പങ്കെടുത്ത ഏവർക്കും സഹായ-സഹകരണങ്ങൾ നൽകിയ  700000 വൊളന്റീയേഴ്സിനെ കൂടാതെ ....

ഞങ്ങളെപ്പോലെയുള്ള പതിനായിരത്തോളം
സുരക്ഷാ-കാവൽ ഭടന്മാരുമൊക്കെയാണ് ...
ഈ ലണ്ടനൊളിമ്പിക് ഉൽഘാടന മഹോത്സവവും ,
മറ്റു കായിക കേളികളും ഇത്രക്ക് ഉന്നതിയിലെത്താൻ മുഖ്യകാരണം...!

ഇവർക്കെല്ലം സ്വയം
ഒരു നന്ദി ചൊല്ലിയാടികൊണ്ട്...
ലണ്ടൻ ടൊന്റി ട്വിവൽവിന്’ ഒരു ‘ബിഗ് ഹാറ്റ്സ് ഓഫ് ...!!


പിന്നെ കൂടുതൽ വായനക്ക് താല്പ്യര്യമുണ്ടെങ്കിൽ
ദേ...ഇബടിണ്ട്ട്ടാ...

മറ്റു ഭാഗങ്ങൾ :- 



ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!


 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!



ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 

Thursday, August 30, 2012

ഓണം....തൃക്കാക്കരയപ്പന്‍.....വേണൂന്‍റമ്മ


(നാട്ടുപച്ചയില്‍ 2012 ആഗസ്റ്റ്  27 ന്  പ്രസിദ്ധീകരിച്ചത് )

ഒരു തമിഴ് ബ്രാഹ്മണ സ്ത്രീയാണ് താനെന്ന്  അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ അമ്മീമ്മ പറയുന്നതായി ഞാന്‍ കേട്ടിട്ടുള്ളൂ. ജാതികളേയും വംശങ്ങളേയും മതങ്ങളേയും കുറിച്ച് അവര്‍ അത്ര  വലിയ താല്‍പര്യമൊന്നും  പുലര്‍ത്തിയിരുന്നില്ല, തന്നെയുമല്ല  അങ്ങനെയൊരു  അനാവശ്യമായ താല്‍പര്യം എന്നിലും അനിയത്തിയിലും ജനിക്കാതിരിക്കാന്‍ വേണ്ടൂ  എല്ലാ  കരുതലുകളും എന്നും  അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാവണം  ഹിന്ദു രക്താണെങ്കില്‍ തുലുക്കനെ കാണുമ്പോ ദാ ഇങ്ങനെ തെള തെളാ തെളയ്ക്കണം എന്നും   നമ്മളു പണ്ടേ  നല്ല അസ്സലുള്ള ക്രിസ്ത്യാനിയോളല്ലേ അല്ലാണ്ട്  ഇപ്പോ മാര്‍ക്കം കൂടിയ അന്തസ്സില്‍ കൊറഞ്ഞോരൊന്നല്ലല്ലോ എന്നും ദീനി ഇസ്ലാമാ നമ്മള്   വിഗ്രഹോം പോട്ടൊം  വെച്ച്   നാമം ജപിച്ചുള്ള പറ്റിക്കലൊന്നും മ്മളോട്  വേണ്ട എന്നും    ഒക്കെയുള്ള വിഭാഗീയതയുടെയും അസഹിഷ്ണുതയുടേയും വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക്   ഭയമുണ്ടാകുന്നത്. ആകാവുന്നത്ര അവരില്‍   നിന്നകന്നു നില്‍ക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നത്. 

അമ്മീമ്മ  ഗുരുവായൂരപ്പന്‍റെയും ഗണപതിയുടേയും തിരുപ്പതി ബാലാജിയുടേയും മുരുകന്‍റെയും ദുര്‍ഗ്ഗാ ലക്ഷ്മി സരസ്വതിമാരുടെയും ഒക്കെ പടങ്ങള്‍ ചുവരില്‍ തറച്ച്  അതിനു താഴെ ഒരു സ്റ്റാന്‍ഡും പിടിപ്പിച്ച് അതിന്മേലാണു എന്നും രണ്ടു നേരവും വിളക്കു കൊളുത്തിയിരുന്നത്. ആകാശം ഇടിഞ്ഞു വീണാലും ആ വിളക്കു കൊളുത്തലിന്‍റെ സമയത്തിനു യാതൊരു മാറ്റവുമുണ്ടാകാറില്ല. മുപ്പത്തുമുക്കോടി ദൈവങ്ങളും ഉണ്ടല്ലോ ടീച്ചറെ, ഇവിടെ  എന്ന്  അല്‍പം പരിഹാസത്തോടെ പറയുന്നവര്‍  പോലും അടുത്ത  നിമിഷം നിശ്ശബ്ദരായിത്തീരുന്ന ഒരു അതിശയവും  ആ ഫോട്ടോകള്‍ക്കൊപ്പമുണ്ടായിരുന്നു.  മറ്റൊന്നുമല്ല, യേശുവിന്‍റെ ഒരു തിരുഹൃദയ ഫോട്ടൊയും കറുത്ത വൃത്താകാരമായ പീഠത്തിലുറപ്പിച്ച, ഇരുട്ടിലും തെളിഞ്ഞു കാണുന്ന ഇളം പച്ച വര്‍ണമുള്ള കന്യാമറിയത്തിന്‍റെ ഒരു കൊച്ചു രൂപവുമായിരുന്നു അത്. അമ്മീമ്മയുടെ അടുത്ത സുഹൃത്തായിരുന്ന ഒരു കന്യാസ്ത്രീയമ്മയാണു അതവര്‍ക്ക് സമ്മാനിച്ചത്. ഗുരുവായൂരപ്പനു ഇടുന്ന തുളസിപ്പൂമാലയും പവിഴമല്ലിമാലയുമൊക്കെ അമ്മീമ്മ തിരുഹൃദയത്തിലും കന്യാമറിയത്തിനും ചാര്‍ത്തി, ചന്ദനവും കുങ്കുമവും പൂശി. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തീറ്റിയവനും ഗണപതിയ്ക്കെന്ന പോലെ അപ്പവും അടയും കൊഴുക്കട്ടയും നിവേദിച്ചു.  ഒരു നാളികേരമുടച്ചാല്‍ പോലും  ഉടനെ ഓം ഭൂര്‍ഭവസ്വ... എന്നാരംഭിച്ച്  പ്രാണായ സ്വാഹാ.. ..ബ്രഹ്മണേ സ്വാഹാ  എന്ന്  നിവേദ്യമന്ത്രം ചൊല്ലി എല്ലാവര്‍ക്കും നിവേദിച്ചു. ഇപ്പോള്‍ പലയിടങ്ങളിലും ധാരാളമായി കാണുന്നതു പോലെ ക് അബയുടെ ചിത്രമോ ഖുര്‍ ആന്‍ സൂക്തങ്ങളുടെ ചിത്രമോ കൈവശമുള്ള ശേഖരത്തിലുണ്ടായിരുന്നെങ്കില്‍ അമ്മീമ്മ തീര്‍ച്ചയായും  ആചരണങ്ങളെല്ലാം  ആ ചിത്രങ്ങള്‍ക്കു മുമ്പിലും ഒരേ മനസ്സോടെ തന്നെ ചെയ്യുമായിരുന്നു. മുതിര്‍ന്നു കഴിഞ്ഞപ്പോള്‍  ഇടതുപക്ഷത്തിന്‍റെ ഇടത്തേ അറ്റത്തു നില്‍ക്കുന്ന അതി വിപ്ലവകാരികളേയും വലിയ കവികളേയും കരുത്തരായ എഴുത്തുകാരേയും അത്യുന്നതരായ  സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരേയും കേമപ്പെട്ട പരിസ്ഥിതിവാദികളേയും  തീവ്ര ഫെമിനിസ്റ്റുകളേയും  പരമഭക്തരായ  ഈശ്വര വിശ്വാസികളേയു  മൊക്കെ  ഞാന്‍ പരിചയപ്പെടുകയുണ്ടായെങ്കിലും അമ്മീമ്മയിലുണ്ടായിരുന്നത്രയും ജാതി മത വര്‍ഗ്ഗാതീതമായ  മനുഷ്യസ്നേഹം  അവരിലൊന്നും തന്നെ എനിക്ക്  കാണുവാന്‍  കഴിഞ്ഞില്ല.

തമിഴ് ബ്രാഹ്മണ്യത്തെപ്പറ്റി  ഒരിയ്ക്കലും ഹുങ്കോടെയല്ല അമ്മീമ്മ സംസാരിച്ചത്. അല്‍പം തല കുനിച്ച് ഈ വിദ്യ എനിക്കറിയാതെ പോയതിനു കാരണം എന്‍റെ ഈ തമിഴ്  ബ്രാഹ്മണ വേരുകളാവാം എന്ന മട്ടിലൊരു ക്ഷമാപണത്തോടെ..... അതു പഠിച്ചില്ല, ഒരുപാട്  ജോലിക്കാരുണ്ടായിരുന്ന, വലിയൊരു ഭൂ പ്രഭുവായിരുന്ന സ്വന്തം അപ്പാവിന്‍റെ മഠത്തില്‍ വെച്ച്  അതു പഠിയ്ക്കാന്‍  അവസരം കിട്ടിയില്ല എന്ന മട്ടില്‍......  എന്താണു അമ്മീമ്മ പഠിയ്ക്കാതെ പോയ ആ മഹാവിദ്യകളെന്നല്ലേ?  വെട്ടുകത്തി അല്ലെങ്കില്‍ വാക്കത്തി കൊണ്ട് നാളികേരം പൊതിയ്ക്കാന്‍ അറിയാതിരിക്കല്‍,  മണ്ണു കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ അറിയാതിരിയ്ക്കല്‍, എംബ്രോയിഡറി  ചെയ്യുന്നതില്‍ താല്‍പര്യമില്ലാതിരിയ്ക്കല്‍, കേക്കും ഐസ്ക്രീമും പോലെയുള്ള പരിഷ്ക്കാരപ്പാചകങ്ങള്‍ ചെയ്യാനുള്ള ക്ഷമ ഇല്ലാതിരിയ്ക്കല്‍.......... അങ്ങനെയൊക്കെയുള്ള,  ചിലപ്പോള്‍ നന്നെ ചെറിയതും  മറ്റു ചിലപ്പോള്‍ വളരെ വലിയതുമാകുന്ന കാര്യങ്ങള്‍. 

ബാക്കിയെല്ലാം പോട്ടേന്ന്  വെയ്ക്കാമായിരുന്നു. എന്നാലും ലക്ഷണമൊത്ത ഒരു തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ അറിയില്ലെന്ന്  പറഞ്ഞാലെങ്ങനെയാണ് ?. പിന്നെന്തു ഓണമാണ് ?. 

മാവും പിലാവും പറങ്കിമാവും തൈത്തെങ്ങുകളും  നിറഞ്ഞ  വീട്ടിലെ പറമ്പില്‍ സാമാന്യം വലുപ്പമുള്ള  രണ്ട് കല്ലുവെട്ടാങ്കുഴികള്‍ ഉണ്ടായിരുന്നു.അവയിലെ മേല്‍മണ്ണ് അല്‍പം നീക്കിയാല്‍ നല്ല പശിമയുള്ള ചുവന്ന മണ്ണ് കിട്ടിയിരുന്നു.  അതു പാകത്തിനു വെള്ളം ഒഴിച്ച്  കുഴച്ചെടുത്ത് ആകൃതിപ്പെടുത്തിയാല്‍ മതി   നല്ല ഉശിരന്‍  തൃക്കാക്കരയപ്പനായി. എന്തു  പറഞ്ഞിട്ടെന്താ?  അമ്മീമ്മ  ഉണ്ടാക്കുന്ന തൃക്കാക്കരയപ്പന്‍  എപ്പോഴും  ദടപിടാന്ന് മറിഞ്ഞു വീണു പൊട്ടിക്കൊണ്ടിരുന്നു. നിങ്ങളൊരു അമ്മ്യാരല്ലേന്നും? നിങ്ങക്ക്  പൂജിക്കാന്ള്ള വിഗ്രം ഞങ്ങളെങ്ങ്ന്യാ ഇണ്ടാക്കാ? ഞങ്ങള്  പട്ടമ്മാരല്ലല്ലോ. ഞങ്ങ്ക്ക് പാവം കിട്ടും എന്ന് പാറുക്കുട്ടിയും ഗോവിന്നനും ഒറ്റക്കെട്ടായി  അമ്മീമ്മയ്ക്കു വേണ്ടിയുള്ള  തൃക്കാക്കരയപ്പന്‍ നിര്‍മ്മാണത്തെ എല്ലാത്തവണയും ബഹിഷ്ക്കരിച്ചു പോന്നു.  

വാഴക്കുടപ്പനും നെല്‍ക്കതിരും  വിവിധ തരം പച്ചക്കറികളുടെ മിനിയേച്ചര്‍ രൂപങ്ങളും അമ്മിയും ആട്ടുകല്ലുമെല്ലാം തൃക്കാക്കരയപ്പനു അകമ്പടിയായി വെച്ച് കൊയ്ത്തുല്‍സവമായ ഓണം ആഘോഷിക്കുന്നവര്‍ ഞങ്ങളുടെ  പരിസരങ്ങളില്‍  ഉണ്ടായിരുന്നു. അതു പോലെ വേണം നമ്മുടെ  വീട്ടിലുമെന്നും വെറും തൃക്കാക്കരയപ്പന്‍ മാത്രം പോരായെന്നും  ഞാനും അനിയത്തിയും  അമ്മീമ്മയോട്  വാശി പിടിയ്ക്കുമ്പോള്‍  പിന്നെ,  ഇത്രയുമൊക്കെ  ഉണ്ടാക്കുവാന്‍  കഴിവുള്ള, എന്നാല്‍ അമ്മ്യാര്‍ക്ക്  പൂജിക്കാനുള്ള വിഗ്രഹം ഉണ്ടാക്കുന്നതില്‍ പാപം കിട്ടുമെന്ന്  പേടിയില്ലാത്ത  ആരെയെങ്കിലും  കണ്ടു  പിടിച്ചല്ലേ പറ്റൂ അമ്മീമ്മയ്ക്ക് .  

വേണൂന്‍റമ്മയായിരുന്നു  ഇക്കാര്യത്തില്‍ അമ്മീമ്മയുടെ സഹായത്തിനുണ്ടായിരുന്നത്. വേണൂന്‍റമ്മയ്ക്ക് പേരുണ്ടായിരുന്നില്ല.  അവരുടെ മൂത്ത മകനായിരുന്നു വേണു. പിന്നെ മുരളി, ദേവി, സത്യന്‍ ... എന്നാലും വേണൂന്‍റമ്മ എന്നു മാത്രമേ അവരെ ആളുകള്‍ വിളിച്ചിരുന്നുള്ളൂ. മുരളീ,  നിന്‍റമ്മ വീട്ടിലുണ്ടോ എന്ന് ചോദിക്കുന്നതിനു പകരം മുരളീ,  വേണൂന്‍റമ്മ വീട്ടിലുണ്ടോഎന്നു ചോദിക്കുന്ന നാട്ടുകാരോട് മുരളിക്ക് എത്രമാത്രം  ദേഷ്യം വന്നിട്ടുണ്ടാവുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. 

അങ്ങനെ അത്തം പിറന്നാലുടന്‍ വരുന്ന അടുത്ത സ്കൂളവധി ദിവസം രാവിലെ വേണൂന്‍റമ്മ എത്തിച്ചേ രും. കുളിച്ച് കുറിയൊക്കെ ഇട്ട് ഒരു വിശേഷാല്‍ പൂജ ചെയ്യാന്‍ വരുന്ന മാതിരിയാണു  അവരെത്തുക. ആവശ്യമുള്ള  മണ്ണ്  രണ്ട് വലിയ  ഇരുമ്പ് ചട്ടികളില്‍ ഗോവിന്നനോ പാറുക്കുട്ടിയോ എടുത്ത് വെച്ചിട്ടുണ്ടാകും. വേണൂന്‍റമ്മ വിഗ്രഹം  ഉണ്ടാക്കുന്നത് ശരിയല്ലെന്ന് അഭിപ്രായമുണ്ടെങ്കിലും അവര്‍ രണ്ടു പേരും അക്കാര്യത്തെക്കുറിച്ച് മൌനമായിരിക്കാറാണ് പതിവ്. ഒന്നാമത് അമ്മീമ്മയെ വിഷമിപ്പിക്കലാവും അത്. രണ്ടാമത് വേണൂന്‍റമ്മ അങ്ങനെ ഒരു  മോശക്കാരി  പണിക്കാരിയൊ ന്നു മല്ലല്ലോ.   മുപ്പൂവല്‍ നെല്‍പ്പാടങ്ങളും നല്ല കറവയുള്ള നാലഞ്ച് എരുമകളും  മൂന്നാലു പോത്തുകളും ഒക്കെ സ്വന്തമായിട്ടുള്ള പണക്കാരിയല്ലേ? സ്ഥാനികളെയും കാശുകാരെയും വെറുപ്പിക്കാന്‍ പാടില്ലെന്ന് ഗോവിന്നനും  പാറുക്കുട്ടിക്കും അറിഞ്ഞു കൂടെ? മടിശ്ശീലയ്ക്ക് കനമുള്ളവരല്ലേ എന്നും ലോകം നടത്തുക? അവരുണ്ടാക്കുന്നതല്ലേ സകല നിയമങ്ങളും  ആചാരങ്ങളും?
 
ഇരുമ്പ് ചട്ടികളിലെ മണ്ണില്‍ പാകത്തിനു വെള്ളമൊഴിച്ച് കുഴച്ച് അസാധാരണമായ ശില്‍പ ഭംഗിയോടെ നല്ല ഒന്നാന്തരം തൃക്കാക്കരയപ്പന്മാര്‍  പല വലിപ്പങ്ങളില്‍  വേണൂന്‍റമ്മയുടെ  കൈകളിലൂടെ രൂപപ്പെട്ടു  വരുന്നതു നോക്കി  ഞാനും അനിയത്തിയും അതിശയിക്കും.  പിന്നെ വാഴക്കുടപ്പന്‍, ചക്ക, മാങ്ങ,  പലതരം പച്ചക്കറികള്‍, അമ്മിയും കുഴവിയും, ആട്ടുകല്ല്, ഉരല്‍ എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങള്‍ എന്നു വേണ്ട ഓണം കഴിഞ്ഞാലും ഞങ്ങള്‍ ഇരുവര്‍ക്കും  കുറെ ദിവസം കളിക്കാനുതകുന്ന കളിക്കോപ്പുകളായി ഇത്തരം എല്ലാ കൊച്ചുസ്സാധനങ്ങളും  വേണൂന്‍റമ്മ ഉണ്ടാക്കിത്തരും . ആഹ്ലാദം ഓണവെയിലായി തുളുമ്പുന്ന അസാധാരണ ദിവസമായിരിക്കും എനിക്കും അനിയത്തിക്കും അത്. ഓണത്തിനു കിട്ടുന്ന പുതിയ ഉടുപ്പിന്‍റെ സുഗന്ധത്തേക്കാള്‍, കായുപ്പേരിയുടേയും  ശര്‍ക്കരപുരട്ടിയുടേയും കൊതി മണത്തേക്കാള്‍,  ആ കുഴച്ചു വെച്ച മണ്ണിന്‍റെ ഗന്ധം ഞങ്ങളെ  മത്തു പിടിപ്പിച്ചിരുന്നു. എല്ലാമറിയുന്ന അമ്മീമ്മയ്ക്കാവാത്ത ഒരു  പ്രധാനപ്പെട്ട കാര്യമാണല്ലോ   മണ്ണില്‍ ഒളിഞ്ഞു കിടക്കുന്നതെന്നൊരു തോന്നലും  തൃക്കാക്കരയപ്പനു വേണ്ടി  കുഴച്ച മണ്ണിനെ ഞങ്ങളുടെ ആരാധനാപാത്രമാക്കിത്തീര്‍ക്കുന്നതില്‍  വലിയ പങ്കു  വഹിച്ചു.   

ഉണ്ടാക്കിയതെല്ലാം  വേണൂന്‍റമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍  ഇത്തിരിയൊന്നു നീരു വലിഞ്ഞ  ശേഷം കാവി നിറം കലക്കി പൂശണം.   ആദ്യ തവണ അവര്‍ തന്നെ പൂശുമായിരുന്നു.  രണ്ടാമത്തെ തവണ അമ്മീമ്മയായിരുന്നു അതു ചെയ്യാറുള്ളത്.  രണ്ടു തവണ കളര്‍  പൂശി മാവിന്‍ ചുവട്ടിലെ തണലിലിരുന്നുണങ്ങിക്കഴിയുമ്പോള്‍ ആ തൃക്കാക്കരയപ്പന്‍ ഇപ്പോള്‍ അനുഗ്രഹം ചൊരിയുമെന്ന മട്ടില്‍ പ്രസാദവാനായിത്തീരും........ സുന്ദരനായിത്തീരും. തിരുവോണ ദിവസം അരിമാവിന്‍റെ കോലമണിഞ്ഞാല്‍ നമ്മെ നോക്കി  പൊട്ടിച്ചിരിക്കുന്നതായി തോന്നും.

വേണൂന്‍റമ്മയുടെ  വീട്ടില്‍ നിന്നാണ് അമ്മീമ്മ നെല്ലു വാങ്ങിയിരുന്നത്. അവരുടെ  വീട്ടിലെ അതിവിശാലമായ മുറ്റമാകെ ചാണകം മെഴുകി വലിയ  വലിയ കതിര്‍ക്കറ്റകള്‍ കൊയ്തു കൂട്ടിവെച്ചിട്ടുണ്ടാവും.  ആ മുറ്റത്ത്  നിന്നാണ്  പലതരം നാടന്‍ പാട്ടുകള്‍ ഞാന്‍ കേട്ടിട്ടുള്ളത്.   കറ്റ മെതിക്കുന്ന പെണ്ണുങ്ങളുടെ വീട്ടുവിശേഷങ്ങള്‍ കേട്ടുകൊണ്ട് ഞാനും അനിയത്തിയും ദേവിയ്ക്കൊപ്പം ആ മുറ്റത്തിരിയ്ക്കാറുണ്ടായിരുന്നു. മൂര്‍ച്ചയുള്ള കൊയ്ത്തരിവാള്‍ കൊണ്ട്  പുറം ചൊറിയുന്ന ആ സ്ത്രീകളുടെ ധൈര്യം ഞങ്ങളെ  അമ്പരപ്പിക്കാറുണ്ടായിരുന്നു.    വലിയ കുട്ടയില്‍ നെല്ലെടുത്ത്  താഴെയ്ക്ക്  താളത്തില്‍ ചൊരിയുകയും ഒരു മുറം കൊണ്ട് വീശി അതിലെ പതിരു  കളയുകയും ചെയ്യാന്‍  ഞങ്ങള്‍ ആഗ്രഹിച്ചു.   വൈക്കോല്‍ കൊണ്ട് തുറുവുണ്ടാക്കുന്ന അതിശയ വിദ്യയും പഠിക്കാന്‍ മോഹമുണ്ടായിരുന്നു . അമ്മാതിരി  വിവിധ തരം ജോലികള്‍ ചെയ്തിരുന്ന സ്ത്രീകളുടെ കൈകളില്‍ പല വര്‍ണങ്ങളിലുള്ള  കുപ്പി വളകള്‍ ഇട്ടുകൊടുക്കാനായി തമിഴ്  നാട്ടുകാരായ വള ചെട്ടികളും ഓണക്കാലത്ത് ആ വീട്ടുപടിയ്ക്കല്‍  വരാറുണ്ടായിരുന്നു.

കാലം എത്ര വേഗമാണ്  കടന്നു പോയത്!

വേണൂന്‍റമ്മയുടെ വീട്ടില്‍ വിശാലമായ മുറ്റത്ത്  ഇപ്പോള്‍ ഒരു കറ്റയും മെതിക്കാനില്ല.  തൊഴുത്തില്‍ എരുമയോ പോത്തോ ഇല്ല.   വിറയ്ക്കുന്ന വിരലുകളും മങ്ങിപ്പോയ  ഓര്‍മ്മകളുമായി വേണൂന്‍റമ്മ  ചിലപ്പോഴൊക്കെ ആ വരാന്തയില്‍ വന്നിരിക്കും,  ശൂന്യമായ ഒരു നോട്ടത്തോടെ
വേണുവും  മുരളിയും സത്യനുമൊന്നും കര്‍ഷകരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ മക്കള്‍ക്കൊപ്പം അമേരിക്കയില്‍ അല്ലെങ്കില്‍ ഗള്‍ഫില്‍ ഓണമാഘോഷിക്കാനാണ് അവര്‍ക്കിഷ്ടം.  നഷ്ടത്തിലാവുന്ന കൃഷി ചെയ്ത് അവര്‍ ബുദ്ധിമുട്ടി ജീവിയ്ക്കണമെന്ന് ആര്‍ക്കാണു നിര്‍ബന്ധിയ്ക്കാന്‍ കഴിയുക?  അവര്‍  പാടങ്ങള്‍   ഇഷ്ടിക കളങ്ങളാക്കി മാറ്റുകയോ പിന്നീട് നികത്തി ഹൌസ് പ്ലോട്ടുകളായി വില്‍ക്കുകയോ ചെയ്യട്ടെ.. .. അമേരിക്കയിലോ ആസ്ട്രേലിയയിലോ ഗള്‍ഫിലോ ഓണമുണ്ണട്ടെ. . ഒരു കാശിത്തുമ്പച്ചെടി പോലും നട്ടു വളര്‍ത്താനാവാത്തവര്‍ക്ക് മറ്റുള്ളവര്‍ നെ ല്ലുണ്ടാക്കണമെന്ന് പറയാന്‍ കഴിയുമോ?  

പണ്ട്  ചവുട്ടിത്താഴ്ത്തിയ മഹാബലി  ഭക്ഷണമുണ്ടാക്കാനാവാത്തവരുടെ ഈ  നാട്ടില്‍, എന്നേയ്ക്കുമായി താഴ്ന്നു പോയെന്ന്  ഇപ്പോള്‍ വാമനന് മനസ്സിലാകുന്നു.  മഹാബലി ഇല്ലെങ്കില്‍ പിന്നെ വാമനന്‍....ആരെ എങ്ങോട്ട് ചവുട്ടിത്താഴ്ത്താനാണ്? കള്ളവും ചതിയും  എള്ളോളം പൊളി വചനവുമില്ലാത്ത  ഒരു ലോകം ഇല്ലെങ്കില്‍  പിന്നെ ഏത്  ഇന്ദ്രനാണ് അസൂയയുണ്ടാവേണ്ടത്? അളക്കാന്‍ ഒരു മണി  നെല്ലു  പോലും ഇല്ലെങ്കില്‍ പിന്നെ കള്ളപ്പറയും ചെറു നാഴിയുമെന്തിനാണ് ?   
കൈ വിറയ്ക്കുന്ന,  ഓര്‍മ്മ പതറിയ  വേണൂന്‍റമ്മയ്ക്ക് തൃക്കാക്കരയപ്പനെയുണ്ടാക്കാന്‍ വയ്യല്ലോ.

Saturday, June 23, 2012

വഴി തേടുന്നവർ - 2


‘ഫേൻ ഖിബ്‌ല?’

നാല് വർഷങ്ങൾക്കുമുന്നെ, ഇവിടെ സൌദിയിൽ വച്ചാണ് ഈ സംഭവം അരങ്ങേറുന്നത്. വാഹനാപകടത്തിൽ‌പ്പെട്ട് ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാൻ മദീനയിൽ പോയിട്ട്, സാപ്റ്റ്കോ (SAPTCO - Saudi Public Transport Co.) ബസ്സിൽ ജിദ്ദയിലേയ്ക്കുള്ള മടക്കയാത്ര. വൈകുന്നേരത്തെ സല (നിസ്കാരം) സമയം ആയതിനാൽ, റോഡരികിലുള്ള ഒരു പള്ളിയുടെ മുന്നിൽ ബസ് നിർത്തിയിട്ടിരിക്കുകയാണ്. പ്രാർത്ഥന എത്തിക്കുവാനായി പലരും ബസ്സിൽ നിന്നും ഇറങ്ങി പള്ളിയിലേയ്ക്ക് പോകുന്നുണ്ട്. തൊട്ടടുത്ത് തന്നെ ഒരു പെട്രോൾ ബങ്കും അതിനോട് ചേർന്നൊരു ചെറിയ ഹോട്ടലും. ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ, ഹോട്ടലിൽ നിന്ന് എന്തെങ്കിലും തരപ്പെടുമോ എന്നറിയാൻ ബസ്സിൽ നിന്നിറങ്ങി അവിടേയ്ക്ക് ചെന്നു. പക്ഷേ, പ്രാർത്ഥനാസമയമായതിനാൽ, വെള്ളം അല്ലാതെ മറ്റൊന്നും വില്പനയില്ല. വിശപ്പിന്റെ വിളിയ്ക്ക് താൽക്കാലിക ശമനം കൊടുക്കാൻ ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചുകൊണ്ട്, കടയുടെ മുൻപിൽ കണ്ട ഒരു ബഞ്ചിൽ ഇരിപ്പായി.

അധികം ദൂരത്തല്ലാതെ കിടക്കുന്ന ബസ്സിനെ കാണാൻ പാകത്തിൽ, അതിന് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. ബസ്സിൽ നിന്നും ഇടയ്ക്കിടെ ആളുകൾ ഇറങ്ങുകയും കയറുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെ, നാലഞ്ച് കറുത്ത വസ്ത്രധാരിണികൾ ബസ്സിൽ നിന്നും ഇറങ്ങി, ചുറ്റുപാടുമൊക്കെ വീക്ഷിച്ച് എന്തൊക്കെയോ തമ്മിൽ സംസാരിച്ച് കുറച്ചുസമയം അവിടെ നിന്നു. നല്ല ഉയരവും അതിനൊത്ത തടിയുമുള്ള സ്ത്രീകൾ - ആഫ്രിക്കൻ വംശജർ ആണെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ, അതിലൊരു സ്ത്രീരൂപം മുന്നോട്ട്, ഹോട്ടലിന്റെ നേരെ, നടന്നു തുടങ്ങി. ‘വെള്ളം മേടിക്കാനായിരിക്കണം’ എന്ന് മനസ്സിൽ കരുതി, നോട്ടം മറ്റൊരു ദിശയിലേയ്ക്ക് മാറ്റി. തൊട്ടുമുന്നിൽ വെളിച്ചം മറച്ച് എന്തോ വന്നതായി ഒരു തോന്നൽ. എന്താണെന്നറിയാൻ മുഖം തിരിച്ചപ്പോൾ കണ്ണുകളിൽ നിറഞ്ഞത് കറുപ്പ് നിറം മാത്രം. കാര്യം പിടികിട്ടി, നടന്നുവന്ന സ്ത്രീയാണ് മുന്നിൽ നിൽക്കുന്നത്.

“അസ്സലാമു അലൈക്കും” – ഘനഗംഭീരമായ ശബ്ദം, ആ കറുത്ത രൂപത്തിൽ നിന്നും പുറപ്പെട്ടു.

“വാ അലൈക്കും ഉസ്സലാം” – ഇത്തിരി പരുങ്ങലോടെയാണെങ്കിലും പ്രത്യഭിവാദ്യം ചെയ്തു.

“ഫേൻ ഖിബ്‌ല?”*

കുടുങ്ങിയോ പടച്ചോനേ..! നിസ്കാരത്തിന് നിൽക്കേണ്ട ദിശ ഏതാണെന്നാണ് ചോദ്യം. താമസിക്കുന്ന റൂമിൽ അല്ലെങ്കിൽ ഓഫീസിൽ വച്ചായിരുന്നു ഈ ചോദ്യമെങ്കിൽ എളുപ്പത്തിൽ ഉത്തരം പറഞ്ഞുകൊടുക്കാമായിരുന്നു. ഇതിപ്പോ, ദിക്കും ദിശയുമറിയാത്ത ഏതോ ഒരു നാട്ടിൽ എങ്ങനെ ഖിബ്‌ല അറിയാനാണ്..  മറുപടി കൊടുക്കാൻ താമസിച്ചില്ല;

“വള്ളാഹി, അന മാ ആരിഫ്..”**

ഒന്നും പറയാതെ അവർ തിരികെ ബസ്സിന്റെ അടുക്കലേയ്ക്ക് നടന്നു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം ഒറ്റയിറക്കിന് അകത്താക്കിയിട്ട്, ഖിബ്‌ല എവിടെയാവാം എന്ന് വെറുതെ ആലോചിച്ച് തലയും കുമ്പിട്ടിരുന്നു.

അധികം കഴിഞ്ഞില്ല, ബസ്സിന്റെ തണലിൽ - എനിക്ക് അഭിമുഖമായി – ആ സ്ത്രീജനങ്ങൾ പ്രാർത്ഥനയ്ക്കായി നിരന്നു. അവർ ഖിബ്‌ല മനസ്സിലാക്കിയെടുത്തിരിക്കുന്നു.. അവർക്കു മുൻപിലെ ഇരിപ്പവസാനിപ്പിച്ച് എണീക്കുമ്പോൾ, കടുകട്ടിയായ ഒരു ചോദ്യത്തിന്റെ ഉത്തരം എളുപ്പത്തിൽ കണ്ടെത്തിയ ആശ്വാസം എന്നിലും ആവേശിച്ചു.

* ഏടെയാന്ന് ഖിബ്‌ല?
** അള്ളാണെ, ഞമ്മക്കറിഞ്ഞൂടാ

(തീർന്നു)

മുറിവാൽ: കഴിഞ്ഞ ദിവസം വിനുവേട്ടനെ നാട്ടിലേയ്ക്ക് യാത്രയാക്കാൻ എയർപോർട്ടിൽ പോയപ്പോൾ അവിടെയും വഴികാട്ടിയായി.. അഞ്ചിലധികം തവണ.. എല്ലാവർക്കും ഒരേ ചോദ്യം.. “ഫേൻ ഹമാം?” (ടോയ്ലറ്റ് എന്ന് പരിഭാഷ). സ്വന്തം ‘ശങ്ക‘ മാറ്റാനുള്ള തത്രപ്പാടിൽ, നേരത്തെ തന്നെ സ്ഥലം കണ്ടുപിടിച്ചിരുന്നതിനാൽ, ആവശ്യക്കാരെ വഴിതിരിച്ചുവിടാൻ ഒട്ടും പ്രയാസമുണ്ടായില്ല.. :)


Wednesday, May 30, 2012

വഴി തേടുന്നവർ - 1


 ജീവിതത്തി ഒരുതവണയെങ്കിലും മറ്റൊരാക്ക് വഴി പറഞ്ഞുകൊടുക്കാത്ത ആരുംതന്നെ ഉണ്ടാവില്ല അല്ലേ.. വഴിയറിയാതെ വിഷമിക്കുന്ന ഒരുവന്റെ ബുദ്ധിമുട്ട്, അത്തരമൊരു അവസ്ഥയി നമ്മളും എത്തിച്ചേരുമ്പോളേ മനസ്സിലാവൂ. ഇവിടെയൊരു വഴികാട്ടി (ദിശാഫലകം) ഉണ്ടായിരുന്നെങ്കിഎന്ന് അറിയാതെയെങ്കിലും ആഗ്രഹിക്കാത്ത എത്ര ദീഘയാത്രക നിങ്ങ പൂത്തിയാക്കിയിട്ടുണ്ടാവും? അറിയാവുന്ന വഴി കൃത്യമായി പറഞ്ഞുകൊടുക്കുമ്പോ, അത് കേട്ട് ചോദ്യകത്താവിനുണ്ടാകുന്ന ആശ്വാസം കാണുമ്പോ, മനസ്സി ഒരു പ്രത്യേക അനുഭൂതി നിറയാറില്ലേ? അതുപോലെ തന്നെ, “അറിയില്ലഎന്നുപറയേണ്ടിവരുന്ന സന്ദഭങ്ങളിലെ നിരാശയും..

എന്താണീ പറഞ്ഞുവരുന്നത് എന്നല്ലേ.. കടന്നുപോകുന്ന വഴികളി, മിക്കവാറും ദിവസങ്ങളി, വഴിതെറ്റി വരുന്നവരുടെ സംശയങ്ങക്ക് അറുതിവരുത്താ ഇടയാവുന്ന ഒരാളെന്ന തിരിച്ചറിവി നിന്നാണ്, ഈ പറച്ചിലിലേയ്ക്ക് വഴിതെളിഞ്ഞത്. ഏതെങ്കിലുമൊരു സ്ഥലത്തേയ്ക്ക്, പ്രധാന റോഡിലേയ്ക്ക്, ഷോപ്പിംഗ് സെന്ററുകളിലേയ്ക്ക് ആവശ്യക്കാരന് ഔചിത്യമില്ലെന്ന് പറയും‌പോലെ, ഈ കാര്യത്തിലും ഔചിത്യം നോക്കാതെ നീളുന്ന ചോദ്യോത്തരിക.. ആദ്യം പറഞ്ഞതുപോലെ, അറിവ് പകരുമ്പോ ലഭ്യമാവുന്ന സംതൃപ്തിയും സന്തോഷവും, അറിവില്ലായ്മ മടികൂടാതെ സമ്മതിക്കുമ്പോ മറയ്ക്കാ ശ്രമിക്കുന്ന വിഷമതയുമൊക്കെ ദിനേനയെന്നവണ്ണം വന്നുപോവുന്നുദേശ-ഭാഷാന്തരങ്ങ ചോദ്യകത്താക്കക്ക് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല!

പിന്നിട്ട വഷങ്ങളി, ഈ ചൂണ്ടുവിരലിന്റെ ദിശയി ലക്ഷ്യം കണ്ടെത്തിയവ അനവധി; കാണാതെ പോയവരും.. പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും ചില സന്ദഭങ്ങളും അതിലെ കഥാപാത്രങ്ങളും മനസ്സി തങ്ങി നിക്കുന്നത് യാദൃശ്ചികമാവാം.. അവയി കൂടുത മിഴിവുള്ള ചില ദളങ്ങളിതാ..

**************************************************************

താജിനെ തേടി..

കൊല്ലവഷം 2000.. ജീവിതത്തിലാദ്യമായി ലഭിച്ച ജോലിയി ചേരാ, കണ്ണൂരി നിന്നും പെട്ടിയും തൂക്കി കൊച്ചിയിലെത്തിയ കാലം.. കൊച്ചിയിലെ കൊതുകുക സ്നേഹസമ്പന്നരാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞപ്പോ തൃപ്തിയായി! സൌത്ത് റെയി‌വേ സ്റ്റേഷനിലെ ഒരു ക്വാട്ടേഴ്സിലാണ് താമസം.. ഒരു ചതുപ്പ് നിലം പോലെ തോന്നിച്ചിരുന്ന അവിടുത്തെ കൊതുക് വളത്തകേന്ദ്രത്തിലേയ്ക്ക് ആവുന്നത്ര ചോരയും നീരുമൊക്കെ സംഭാവന ചെയ്ത്, വീണിടം വിഷ്ണുലോകമാക്കി..

കൊതുകുകളുടെ ശല്ല്യമില്ലാതെ ഉറങ്ങാനുള്ള സൌകര്യം പരിഗണിച്ച് നൈറ്റ് ഡ്യൂട്ടിതിരഞ്ഞെടുത്തതിനാ പക സമയങ്ങളി, പ്രത്യേകിച്ച് വൈകുന്നേരങ്ങളി എറണാകുളം പട്ടണത്തിലെ വിവിധ റോഡുകളിലൂടെ കറങ്ങിനടന്നു.. വഴികളും സ്ഥലങ്ങളുമൊക്കെ മനസ്സിലാക്കാനും, ഒപ്പം സമയം കൊല്ലാനുമുള്ള എളുപ്പമാഗ്ഗം...

കച്ചേരിപ്പടിയി നിന്നും ഹൈക്കോട്ട് ജംഗ്ഷ വഴി മേനക’ – ഇതാണ് ഇന്നത്തെ റൂട്ട്.. സവിതതീയേറ്ററിനെ പിന്നിലാക്കി, കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോ മുട്ടി മുട്ടിയില്ല എന്ന രീതിയി ഒരു കാ അരികിലേയ്ക്ക് എത്തി.. മെഴ്സിഡെസ് ബെസ് കറുപ്പ് നിറം.. ഇരുണ്ട ഗ്ലാസ്സുക ഉയത്തി വച്ചിരിക്കുന്നതിനാ കണ്ണുകക്ക് അകത്തേയ്ക്ക് പ്രവേശനമില്ലമൈഡ് ചെയ്യാ നിന്നില്ല, ‘ഷോട്ട് ബ്രേയ്ക്കിന് ശേഷം നടത്തം തുടന്നു.. അപ്പോളാണ് ശ്രദ്ധിച്ചത് – ‘ബെസിമോളും കൂടെ വരുന്നു!! വീണ്ടും ബ്രേയ്ക്ക്.. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണോ?? സകല ധൈര്യവും സംഭരിച്ച്, കൈകാലുകളിലെ വിറയ അടക്കിവയ്ക്കാ പാടുപെട്ട്, കാറിന്റെ ഡോറിന് അഭിമുഖമായി നിന്നു.. ഭാഗ്യം, ഡോ തുറക്കപ്പെട്ടില്ല, പകരം അതിലെ ഗ്ലാസ്സ് പതിയെ താഴ്ന്നു.. (ഏതായാലും അതിനുള്ളിലൂടെ വലിച്ച് അകത്തിടാ സാധ്യതയില്ല.) കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച, വളരെ സുമുഖനായ ഒരു മധ്യവയസ്ക സീറ്റി ചാഞ്ഞിരിക്കുന്നു.. ഗ്ലാസ് പൂണമായി താഴ്ന്നതോടെ, മുഖത്തെ കറുത്ത കണ്ണട ഊരിമാറ്റി, തല അ‌പ്പം വെളിയിലേയ്ക്ക് നീട്ടിയിട്ട് അദ്ദേഹം ഒരു ചോദ്യം തൊടുത്തു..

വേ ഈസ് താജ്?”

ഏത് താജ്? എവിടുത്തെ താജ്? അങ്ങനെ ഒരാളെ അറിയുക പോലുമില്ല.. പിന്നെ എന്തിന് താജിനെയും കൂട്ടി നടക്കണം? മനസ്സി ചിന്തക അങ്കം വെട്ടുന്നത് മുഖക്കണ്ണാടിയി തെളിഞ്ഞതിനാലാവണം, ഒരു കുളുപിന്നാലെയെത്തി;

താജ്.. ഹോട്ട താജ്..

അപ്പോ അതാണ് കാര്യം, താജ് ഹോട്ടലിലേയ്ക്കുള്ള വഴിയാണ് അറിയേണ്ടത്.. ഈ പേര് കേട്ടിട്ടുണ്ട്, പക്ഷേ എവിടെയാണെന്ന് കൃത്യമായി അറിയില്ല. ഈ നഗരത്തിലെത്തിയിട്ട് 10 ദിവസങ്ങ പോലും തികഞ്ഞില്ല, അതിനുമുന്നെ ഇങ്ങനെയൊരു ചോദ്യം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കി സകല വഴികളും പഠിച്ചുവച്ചിട്ടേ ഇങ്ങോട്ടേയ്ക്ക് പുറപ്പെടുമായിരുന്നുള്ളൂ.. അധികം ആലോചിക്കാ നിക്കാതെ നയം വ്യക്തമാക്കി..

സോറി സ.. ഐ റിയലി ഡോണ്ട് നോ..

ഇറ്റ്സ് ഓക്കേ..

ചെറുപുഞ്ചിരിയോടെ മറുപടി.. കറുത്ത കണ്ണട വീണ്ടും ആ കണ്ണുകളെ മറച്ചു.. ഡോറിലെ ഗ്ലാസ്സ് മുകളിലേയ്ക്ക് ഉയരുന്നതിനിടയി, ‘താജ് ഹോട്ട എവിടെയാണെന്ന് പോലും അറിയാതെ, രാവിലെ കളസവുമിട്ട് ഓരോരുത്തന്മാ ഇറങ്ങിക്കോളുംഎന്ന ഭാവത്തി ഡ്രൈവറുടെ നോട്ടം കൃത്യമായി പിന്നിലേയ്ക്കെത്തി.. കാ പോയ വഴിയേ മേനകയിലേയ്ക്ക് നടക്കുമ്പോ ഉള്ളിലൊരു ചോദ്യം ആവത്തിച്ചുകൊണ്ടേയിരുന്നു വേ ഈസ് താജ്??

മേനകയി നിന്നും പള്ളിമുക്കിലേയ്ക്ക് ബസ്സിലാണ് യാത്ര.. കോപ്പറേഷ ഓഫീസ് എത്തുന്നതിനുമുന്പെ, റോഡിന്റെ എതിവശത്തായി ഒരു ബഹുനിലക്കെട്ടിടം തലയുയത്തി നിക്കുന്നു.. താഴെയായി പിടിപ്പിച്ചിരിക്കുന്ന കറുത്ത ഫലകത്തിലെ, സ്വണ്ണനിറമുള്ള അക്ഷരങ്ങക്ക് തിളക്കം താജ് റെസിഡെസി !! ഇത്രയടുത്തുണ്ടായിരുന്നിട്ടും, പലവട്ടം ഈ വഴി കടന്നുപോയിട്ടും താജിനെ എന്തേ ഇതുവരെ കാണാതെ പോയത് എന്ന് തെല്ല് വിഷമത്തോടെ ചിന്തിച്ചു.. പിന്നെ, ഇനിയുമാരെങ്കിലും താജിനെ അന്വേഷിച്ചുവരുമെന്നും അന്ന് കൃത്യമായി വഴി പറഞ്ഞുകൊടുക്കാമെന്നും സ്വയം ആശ്വസിച്ചു.. (പക്ഷേ, അതിനുള്ള യോഗം ഇതുവരെ വന്നുചേന്നില്ല താനും..)


(തുടരും)


മുറിവാ: ആ നാളുകളൊന്നി, ഫോട്ടുകൊച്ചിയിലേയ്ക്കുള്ള ഒരു ബോട്ട് യാത്രയിലാണ് മറ്റൊരു താജ്കണ്മുന്നിലെത്തിയത് വെല്ലിംഗ്ട ഐലന്റിലെ "താജ് മലബാ ഹോട്ടൽ".. ഇത്തിരി ചുറ്റിവളഞ്ഞതാണെങ്കിലും ആ വഴിയും മന:പാഠമാക്കി.. ആരെങ്കിലും ബെസ് കാറി വന്നെങ്കിലോ..