Wednesday, December 21, 2011

ഹിമത്തടവറ ! / Himatthatavara !

പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം

കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...

ഒപ്പം കൂടെ ജീവനുള്ളതോ അല്ലാത്തതോ  ആയ ‘ഡ്യുവറ്റുകൾ‘ 

കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, 

സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും 

അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ 

അനുഭവങ്ങളാണ് ഇത്തവണ ഞാൻ  കുറിച്ചിടുന്നത് കേട്ടൊ.ഒരു മഞ്ഞണിക്കൊമ്പിൽ !

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍
ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം,കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച്
ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽ‌പ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന് !       
പോരാത്തതിന് ശീതക്കാറ്റും ,ഭീകര മഞ്ഞുവര്‍ഷവും
യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും ‘ഹിമത്തടവറ‘കളായി മാറി...!

പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്നകണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !
ഒപ്പം ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....
A Frozen Britian !

തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് ‘
ശേഷമിതാ വീണ്ടും മഞ്ഞിന്റെ താണ്ഡവം !

ആദ്യം കല്ലുമഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘
എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചുവിളയാട്ടങ്ങള്‍ .....
പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞികണക്കെ പാറി പാറിപ്പറന്ന്
തൊട്ടുതലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ ...ഹിമപുഷ്പ്പങ്ങള്‍
കണക്കെ മഞ്ഞുകണങ്ങൾ ആടിയുലഞ്ഞുവരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!

പഞ്ഞിമഞ്ഞുകണങ്ങളും ഹിമകേളികളും...!

ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
ട്യൂബ് ലൈറ്റ് ഇട്ടപോലെ മഴപോല്‍(sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറയ്ക്കുന്ന യൂറോപ്പ്യൻ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും
ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു !
പലരും ഹൈവ്വേകളില്‍ കുടുങ്ങി !

നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!

അത്യസനനിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും
ഹെലികോപ്ട്ടര്‍ ആംബുലന്‍സുകള്‍ പറന്നുവന്നു കൊണ്ടുപോയി ,
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി !

ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടികരുതിയിരുന്ന
ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,
സകലഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം‘ ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് ,ഫാക്ടറികളും,മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ്  ചൂട് പകർന്നുകൊണ്ടിരിക്കുന്നത്...

 വീടുകളിലും,മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള
കൽക്കരിചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച
ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായുമലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ)
വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!

ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി  പൂളിനുള്ളിലെ കട്ടപിടിച്ച ഐസ്
ഉരുകാതെ കിടന്നതുകൊണ്ട് കൈയ്യും കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ളമഞ്ഞുപാളികളിൽ കളിവിളയാട്ടം
നടത്തിയവരും(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളിതകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു  !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതുപെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള ബൈന്റു പുസ്തകങ്ങൾ വാങ്ങി തീയ്യിട്ടുചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും
ഇവരുടെ ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകളുടെ പരിശീലനങ്ങൾ... സമ്മതിച്ചേ തീരു !)
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ
നാനതരത്തിലുള്ള ഹിമമനുഷ്യരോടൊപ്പം കൌതുക
വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ

ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ   ....!

1968 -നു ശേഷം ബ്രിട്ടൻ അനുഭവിച്ച അതിഗംഭീരമായ തണുപ്പ്  !
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും ,
കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ !


 ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!

പിന്നെ ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്...
‘Any Dick and Harry writes poems in snowing time‘ എന്ന് ...

മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ  ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?

പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ
നല്ലത് പദ്യം തന്നെയാണല്ലൊ..

ദേ....കെടക്കണ്....ഒരെണ്ണം !

ഹിമത്തടവറ


വീണ്ടുമിതാ ലോക തലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ..
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !

നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗരവീഥികള്‍ നിശ്ചലമാക്കി...പാളങ്ങള്‍ ;
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ടകായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ ..നിരത്തിലും,മൈതാനത്തും ;
രണ്ടുദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...

കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍ !
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;
കണ്ടം വിതയ്ക്കുംപോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍  പട്ടാളട്ടാങ്കുകളോടും പോലവേ...

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; സ്റ്റാബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ !

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍  !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌...മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !

ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടുംമഞ്ഞുവീഴ്ച്ചയുടെ
നയനസുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് ഓര്‍ക്കൂട്ടിലും ,
ഫേസ് ബുക്കിലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...
ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര
ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍
എല്ലാം ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും,പ്രതിപക്ഷവും ,രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനുവന്ന
കഷ്ടനഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച്..
തീർച്ചയായും നമ്മള്‍ കണ്ടു പഠിക്കേണ്ട വലിയ വലിയ കാര്യങ്ങൾ !

പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു!
മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും,
വീഞ്ഞുമോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.

ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ
വ്യതിയാനങ്ങളെ കുറിച്ചൊന്നും, ഗ്ലോബ്ബൽ വാമിങ്ങ് നടപടി
മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..

നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ
പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്ന് വിമർശിക്കാമായിരുന്നു...
ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,...
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ.....
ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും മറ്റു ശേഷക്രിയകൾക്കും
ആരെയാണൊന്ന് വിമർശിക്കുക ? പഴിചാരുക ? പ്രതികരണം അറിയിക്കുക ?


ഒരു ബൂലോക പ്രതികരണം !

ഇങ്ങിനെയെങ്കിലും ഒന്ന് പൂശി , ഞാനൊന്ന് ആശ്വസിക്കട്ടേ
മല്ലനൊന്നുമല്ലെങ്കിലും ; തനി ഒരു 'മല്ലു’വല്ലേ  ഞാൻ.ലേ :-
ഒരു ലണ്ടൻ മഞ്ഞനുഭവം.


42 comments:

 1. സാധാരണ എന്നും കൌതുകത്തോടെയാണ് മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ ടീവിയിലും മറ്റും കാണുമ്പോള്‍ വിക്ഷിക്കാറുള്ളത്
  അത് പോലെ ഈ പോസ്റ്റും വായിച്ചു തീര്‍ത്തു എന്നെങ്കിലും മഞ്ഞുമഴ നേരില്‍ കാണണമെന്ന ആഗ്രഹത്തോടെ.

  ReplyDelete
 2. ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
  ഒരു വെള്ളപ്പട്ടിനാല്‍ നാണം മറയ്ക്കുന്ന യൂറോപ്പ്യൻ സുന്ദരി ! (ശ്ശോ, കൊതിപ്പിച്ചു കളഞ്ഞു..)

  ‘Any Dick and Harry writes poems in snowing time‘ - ഇത് വായിച്ചപ്പോൾ മനസ്സിൽ തോന്നിയതൊരു കൊനഷ്ടാണ്.. എന്താണെന്ന് ചോദിക്കല്ലേ)

  ബിലാത്തിയിലെ മഞ്ഞിലൂടെ നടന്ന പ്രതീതി.. കലക്കീട്ടാ..

  ReplyDelete
 3. ഒരേ തൂവൽ പക്ഷികളെല്ലാം ഈ മഞ്ഞുകാലത്ത് തണുത്ത് വിറച്ചിരിക്കുന്നതുകൊണ്ടാണ് , കുഴിമടിയനായ ഞാൻ ഒരു പഴയ ബിലാത്തിപട്ടണ മഞ്ഞുകാലവർണ്ണന പുനരാലേഖനം ചെയ്യുന്നത് കേട്ടൊ കൂട്ടരെ...

  അത് നന്നായി... ഒരേ തൂവൽ പക്ഷികളുടെ ചില്ലയിൽ ഒരു ആളനക്കമുണ്ടാവട്ടെ... എന്തൊക്കെയായാലും ഈ മഞ്ഞ് കാലം എന്ന് പറയുന്നത് ഒരു രസകരമായ അനുഭവം തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്... മരുഭൂമിയിൽ കിടക്കുന്ന നിങ്ങൾക്കൊക്കെ അങ്ങനെ പറയാം, ഇവിടെ അണ്ഡകടാഹം വരെ തണുത്തുറഞ്ഞിരിക്കുന്നതിന്റെ വിഷമം എനിക്കല്ലേ അറിയൂ എന്നായിരിക്കും മുരളിഭായ് പറയാൻ വരുന്നത് അല്ലേ?... :)

  ReplyDelete
 4. nalla oru manjanubhavam!

  gambheeramaayittund ketto.

  happy christmas & happy new year

  ReplyDelete
 5. ബിലാത്തി വിശേഷം എന്നും കൌതുകത്തോടെ വീക്ഷിക്കാറുണ്ട്.
  ഒരേ തൂവല്‍ പക്ഷികള്‍ ഉറങ്ങുന്ന മഞ്ഞുമൂടപ്പെട്ട ചില്ലകളില്‍ ഒരു സൂര്യകിരണം പതിപ്പിച്ചു. ഇത് വായിച്ചപ്പോള്‍ നല്ല ചൂടുള്ള കഞ്ഞി കുടിക്കാന്‍ തോന്നുന്നു. :)

  ReplyDelete
 6. ഈ മഞ്ഞു വീഴ്ചയിലൂടെ ലണ്ടനിലെ കുറച്ചു സ്ഥലങ്ങളിലൂടെയൊക്കെ കൂട്ടി കൊണ്ട് പോയതിനു നന്ദി...
  വിവരണം നന്നായി
  ക്രിസ്മസ് ... പുതുവത്സരാശംസകള്‍

  ReplyDelete
 7. യൂറോപ്പിലെ മഞ്ഞുവീഴുന്ന ഒരു ക്രിസ്മസ് കാണണം എന്നത് ജീവിതത്തിലെ ഒരിക്കലും നടക്കാനിടയില്ലാത്ത സ്വപ്നമായി കരുതുന്നു ഞാന്‍. ഇപ്പൊ നേരിട്ട് കണ്ടത് പോലെ തോന്നി.
  പക്ഷെ,മഞ്ഞു വീഴ്ച ഇത്ര പ്രശ്നമാണെന്നു കരുതിയില്ല.
  വളരെ നന്നായി എഴുതി.

  ReplyDelete
 8. hauoh...

  ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
  കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !

  ReplyDelete
 9. നല്ല മഞ്ഞനുഭവം. മഞ്ഞ് വീണു കിടക്കുന്നതു് ടിവിയിലും സിനിമയിലും കണ്ടിട്ടുണ്ട്.കാണാൻ നല്ല കൗതുകവുമുണ്ട്. മറ്റൊന്നും ആലോചിച്ചിട്ടില്ല അതിനേപ്പറ്റി. അതിനു ഭീകരമായ മറുവശവുമുണ്ട് അല്ലേ?

  ReplyDelete
 10. കുറെ അറിവ്
  നല്ല ചിത്രങ്ങള്‍
  ചെറു നര്‍മ്മങ്ങള്‍
  നന്നായി രസിച്ചു.
  മറ്റു ബ്ലോഗുകളും നോക്കി. സാര്‍ ഒരു ആള്‍രവുണ്ടര്‍ ആണല്ലോ?

  ReplyDelete
 11. പ്രിയപ്പെട്ട റഷീദ് ഭായ്,നന്ദി.ഇത്തരം കൌതുകം നിറയുന്ന നിരവധി കാഴ്ച്ചകൾ തന്നെയാണല്ലോ ഞങ്ങളൊക്കെയിവിടെ കെട്ടിയിടുന്നുത്...!

  പ്രിയമുള്ള ജിമ്മി,നന്ദി.കൊനെഷ്ടെങ്ങ്യേ കൊനഷ്ട്ട് അതൊന്ന് ചൊല്ലിയാടാമായിരുന്നൂ...!

  പ്രിയപ്പെട്ട ചിരവ,നന്ദി. അതെ മഞ്ഞിന്റെ ഈ ഹിമത്തടവറയിൽ കിടക്കാനുള്ള സുഖം ഒന്ന് വേറെ തന്നെ..!

  പ്രിയമുള്ള വിനുവേട്ട,നന്ദി.ശരിയാണ് ഈ ഹിമ-ശൈത്യകാലത്ത് ഒന്ന് മൂത്രിക്കാൻ പോലും ‘വ്യയാഗ്ര‘ തേടണമെന്ന് ചിലപ്പോൾ തോന്നിപ്പോകാറുണ്ട് ..!

  പ്രിയപ്പെട്ട എച്മുകുട്ടി,നന്ദി.ഈ രാജ്യത്ത് ഞാനൊഴിച്ച് ബാക്കിയെല്ലാം വളരെ നല്ലതുതന്നെയാണ് കേട്ടൊ.

  പ്രിയമുള്ള സുകന്യാജി,നന്ദി. സന്തോഷം ഒരാൾക്കെങ്കിലും ഈ മഞ്ഞൂകിരണമേറ്റ് ചൂടേറ്റല്ലോ..!

  പ്രിയപ്പെട്ട ഷിബിൻ,നന്ദി.ഇതിനാണ് പറയുന്നത് കുറുക്കൻ ചത്താലും..കണ്ണ് കോഴിക്കൂട്ടിൽ തന്നെയെന്ന്..!

  പ്രിയപ്പെട്ട വേണുഗോപാൽജി,നന്ദി.സ്ഥിരമായി ഇവിടെ സന്ദർശിച്ചുകൊണ്ടിരിക്കൂ,ഇനിയും അനേകം ലണ്ടൻ കാഴ്ച്ചകൾ ഈ മണ്ടൻ ചരിതങ്ങളിൽ കാണാൻ സാധിക്കും..!

  പ്രിയമുള്ള സേതുലക്ഷ്മി,നന്ദി.നേരിട്ടറിയാത്ത പല കാഴ്ച്ചകളും നമ്മൾക്കൊക്കെ ഇൻഡയറക്റ്റായി കാണിച്ച് തരുകയല്ലേ നമ്മുടെ ബൂലോഗം ചെയ്തുകൊണ്ടിരിക്കുന്നത്..!

  ReplyDelete
 12. പ്രിയ ബിലാത്തീ, മഞ്ഞനുഭവം സുന്ദരമായി അവതരിപ്പിച്ചു..അപ്പോള്‍ തണുത്തു കോടി ഇരിക്കുകയാനല്ലേ???ഇഷ്ടപ്പെട്ടു..

  ReplyDelete
 13. തനുപ്പനുഭവം ആകാംഷയോടെ വായിച്ചു തല്‍ ക്കാലം ആരെയും പഴി ചാരിയിട്ടു കാര്യമില്ല കൊമ്പനെ മനസ്സില്‍ ഓര്‍ത്ത് ബ്ലോഗിനെ നെന്ജിലോര്‍ത്തു ചാലകുടിയെ മനസ്സാ വണങ്ങി
  ഒരു നാലെണ്ണം ഡൈലി ഡ്രൈ ആയിട്ട് കഴിക്ക് ഒരു പരിഹാരം ആവും

  ReplyDelete
 14. ആമുഖവും കവിതയും പിന്നെ മലയാളിയുടെ മനസ്സും
  എല്ലാം ഇഷ്ടപ്പെട്ടു
  ആമുഖമാണ് കവിതയ്ക്ക് കൂടുതല്‍ ഊര്‍ജം നല്കിയത്
  ആ തണുപ്പും, പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍.....
  വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!
  കൊതിപ്പിച്ചു
  ഇതല്ലാം ഒന്നു നേരില്‍ കാണാനും അനുഭവിക്കാനും
  അല്ലങ്കില്‍ വേണ്ട ഇതെല്ലാം മനസ്സില്‍ തന്നെ സൂക്ഷിക്കാം
  തണുപ്പിനെ നിങ്ങള്‍ എങ്ങിനെ നേരിടുന്നു
  ചൂടുകഞ്ഞി കുടിച്ചും,വീഞ്ഞുമോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിടാന്‍ പറ്റുമോ ?

  ReplyDelete
 15. നിങ്ങള്‍ക്കും
  കൃസ്തുമസ്സ് ആശംസകള്‍
  ഒപ്പം നന്മ നിറഞ്ഞ പുതു വത്സരാശംസകളും ...

  ReplyDelete
 16. മനോഹരമായ വിവരണം മനോഹരമായ ചിത്രങ്ങള്‍ ... ഇഷ്ടപ്പെട്ടു... മഞ്ഞ്‌ പുതഞ്ഞ സ്ഥലങ്ങളില്‍ ഇതുവരെ പോയിട്ടില്ല. കുളത്തില്‍ ചാടി കാലൊടിഞ്ഞവര്‍ക്ക്‌ എന്‌റെ പ്രണാമം. :) ആ പദ്യം നന്നായി, സമയോചിതം.. സന്ദര്‍ഭോചിതം.. അഭിനന്ദനങ്ങള്‍

  ReplyDelete
 17. മുരളീമുകുന്ദൻ..ഏറെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്..കാരണം പ്രകൃതിയുടെ ഓരോ ഭാവമാറ്റവും അനുഭവിച്ചറിഞ്ഞ് ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ..അത് മഴയായാലും, മഞ്ഞായാലും, വെയിലായാലും, തണുപ്പായാലും....പക്ഷെ ഈപ്പറഞ്ഞ മഞ്ഞുപൊഴിയുന്ന ഈ പ്രകൃതിയെ ഇതുവരെ അനുഭവിച്ചറിയുവാൻ സാധിച്ചിട്ടില്ല..അതുകൊണ്ടുതന്നെ താങ്കളൂടെ വിവരണം എന്നെ ഏറെ കൊതിപ്പിച്ചു.(അനുഭവിച്ചു നോക്കടാ കൂവേ...അപ്പോൾ അതിന്റെ സുഖം മനസ്സിലാകും എന്നു മനസ്സിൽ പറഞ്ഞു അല്ലേ..?) ;)
  ചിത്രങ്ങളും ഏറെ മനോഹരം..ക്രിസ്തുമസ്സ്-പുതുവത്സരാശസകളും ഒപ്പം നേരുന്നു.

  ReplyDelete
 18. ഒരു ചാരന്‍ എഴുതിയ ഗവിത..!!!

  എന്റമ്മോ..സമ്മതിച്ച്..

  മഞ്ഞും തണുപ്പും എനിക്കും ഇഷ്ടാണു,പക്ഷെ ഇങ്ങനെ തണുത്താല്‍ ഞാന്‍ ചത്തുപോകും..ഹോ...

  ReplyDelete
 19. ഇഷ്ടപ്പെട്ടു മുരളിയേട്ടാ,, മഞ്ഞും,തണുപ്പും,ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങൾ കണ്ട് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന സുഖവും.ഒക്കെ ഇഷ്ടമായി.
  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (ചിത്രം)വളരെ മനോഹരം.

  ReplyDelete
 20. പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.ഏതൊരുനല്ലകാര്യത്തിനും ഒരു ഡ്രോബാക്സ് ഉണ്ടാകുമല്ലോ അല്ലേ.

  പ്രിയമുള്ള പൊട്ടൻജി,നന്ദി.ആൾ റൌണ്ടറാണെന്ന് മനസ്സിലായി അല്ലേ,അതെ എല്ലാത്തിലും വട്ട പൂജ്യം വാങ്ങുന്നവൻ..!

  പ്രിയപ്പെട്ട ഷാനവാസ് ഭായ്,നന്ദി.അതെ തണുപ്പിന്റെ ഒരു ഫ്രോസൻ അവസ്ഥാവിശേഷങ്ങളാണിതൊക്കെ കേട്ടൊ ഭായ്.

  പ്രിയമുള്ള കൊമ്പൻജി,നന്ദി.എത്ര ഡ്രൈയായി അടിച്ചാലും നമ്മൾ ഡൈ ആയിപ്പോകുന്ന തണുപ്പിന്റെ സുഖമാണല്ലോ ഇവിടെ..!

  പ്രിയപ്പെട്ട ആർട്ടൊഓഫ് വേവ്,നന്ദി.ആമുഖത്തിന്റെ കൂടെ ഈ മണ്ടൻ മുഖവും തിരിച്ചറിഞ്ഞതിൽ സന്തോഷം...,ഒപ്പം ആ സുന്ദരമായ ആശംസകൾക്കും കേട്ടൊ ഭായ്.

  പ്രിയമുള്ള മൊഹിയുധീൻ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കാണെന്റെ വക പ്രണാമം കേട്ടൊ ഭായ്.

  പ്രിയപ്പെട്ട ഷിബു ഭായ്,നന്ദി.അനുഭവൻ കുരു എന്ന് പറഞ്ഞിട്ടില്ലേ ഭായ്,പിന്നെ അഭിപ്രായത്തിലെ ആ തമാശിക്കൽ എനിക്കിഷ്ട്ടപ്പെട്ടു കേട്ടോ.

  പ്രിയമുള്ള മുല്ല,നന്ദി.ചാരനായാലും ചറപറാ ചവറുപോലെ ഗവിതവരുമെന്നിപ്പോൾ മനസ്സിലായില്ലെ എന്റെ മുല്ലാസ്.

  പ്രിയപ്പെട്ട മൊയ്തീൻ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകളൊക്കെയാണല്ലോ,എന്റെ ഏറ്റവും വലിയ സന്തോഷങ്ങൾ കേട്ടൊ ഭായ്.

  ReplyDelete
 21. നന്നായി മുരളിയേട്ടാ.....മ്യൂണിക് നഗരം മുഴുവൻ മഞ്ഞുമൂടി കിടന്നപ്പോഴാണ് ഞാൻ നാട്ടിലേക്കു തിരിച്ചതു...തിരികെ പോയിട്ട് വേണം മഞു കാലം ആസ്വസിക്കാൻ :))

  ReplyDelete
 22. ചിത്രങ്ങളും വിവരണവും കലക്കീട്ടാ....
  പുതുവത്സരാശംസകള്‍ !!!

  ReplyDelete
 23. ‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതുപെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള ബൈന്റു പുസ്തകങ്ങൾ വാങ്ങി തീയ്യിട്ടുചൂടുകാഞ്ഞ മലയാളീസും,...

  മലയാളി ഒരിക്കലും ജന്മസ്വഭാവം കൈവിടില്ല അല്ലെ.
  നല്ല ചിത്രങ്ങളും വിവരണങ്ങളും.

  ReplyDelete
 24. കയറ്റത്തിനുണ്ടൊരിറക്കമെങ്കിലും
  കഠിനമാവുമീ തമ്പുരാന്റെ ഹർത്താൽ
  കുറച്ചീടണമിനി സുഖത്തിനായി കൃത്രിമം
  ക്രിസ്തുമസ്‌ നാളിനു നിറം പകർന്നീടാൻ

  ReplyDelete
 25. ആമുഖവും കവിതയും പിന്നെ മലയാളിയുടെ മനസ്സും
  എല്ലാം ഇഷ്ടപ്പെട്ടു

  ആ തണുപ്പും, പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍.....
  വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

  'ഒരു സന്തോഷം, കഷ്ടപ്പാടുകളില്ലാ ജനങ്ങളും
  കഷ്ടപ്പെട്ടുസമ്പാദിക്കുന്ന പണവും

  ഒരു ചിന്ത, ഞാനെന്ന ഭാവം വെടിയുമെന്നും
  നമുക്കുണ്ടാകണം ഐക്യമെന്നും..'

  ReplyDelete
 26. കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
  ക്കണ്ടകനികള്‍ പോലവേയാപ്പിളും ; സ്റ്റാബറി പഴങ്ങളും ; ....
  നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
  മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ !

  ചിത്രങ്ങളും വിവരണവും കലക്കീട്ടാ....
  പുതുവത്സരാശംസകള്‍ !

  ReplyDelete
 27. Dear Muralee,

  I had gone through all your articles on blog on 26 / 11 / 2011 itself including the last one on magic on 01 / 12 / 2011.All are very interesting and your literary abilities are highly improving one by one which gives me lot of pleasure and I am proud of having a brother in law of this much caliber.
  If you keep this momentum in this trajectory it is obvious that you can accomplish to be a known writer within a short span of time. With all best wishes in this path I wish you and your family HAPPY NEW YEAR ! !
  I hope you and your family Krishna,Lakshmi and all are well in London.Once again with warm greetings for a HAPPY NEW YEAR ! !

  Yours Own,

  P.MOHANDAS & FAMILY - GOA.
  puthuvath@gmail.com

  ReplyDelete
 28. കഥകളിൽ മാത്രം കേട്ട ബിലാത്തിമഞ്ഞിൽ കുളിച്ച്, മഞ്ഞുപുതപ്പ് പുതച്ചുറങ്ങിയെഴുന്നേറ്റ പ്രതീതി! നന്ദി മുരളീമുകന്ദാ നന്ദി!-
  http://valsananchampeedika.blogspot.com

  ReplyDelete
 29. ശ്ശോ ഇവിടെത്താൻ താമസിച്ചു പോയി...മുരളിയേട്ടനിലെ കവി ഹൃദയം കണ്ട് സംതൃപ്തിയടഞ്ഞു..വിവരണം മനോഹരമായി...കൊതിപ്പിക്കുന്ന മഞ്ഞു പൊഴിയുന്ന താഴ്വാരം... :)

  ReplyDelete
  Replies
  1. വായിച്ചപ്പോൾ തന്നെ തണുത്തു.പന്ത്രണ്ടുമാസവും ഉഷ്ണിക്കുന്ന ഇവിടെ ഇരുന്ന് ഈ മഞ്ഞുപടങ്ങൾ എല്ലാം കണ്ടപ്പോളൊന്നു തണുത്ത് വിറക്കാൻ കൊതിയാവുന്നു.ഈ കുളിർമ്മ പങ്കുവച്ചതിനു ഒത്തിരി നന്ദി ബിലാത്തിച്ചേട്ടാ.

   അല്ല അറിയാഞ്ഞിട്ടുചോദിക്കുവാ പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഒന്നറിയിച്ചാൽ എന്ത? അറീക്കണേ. ഓടിവരാം

   Delete
 30. ബിലാത്തിച്ചേട്ടാ. ഇതിലെ ഞാനെന്താ ഇതുവരേയും വരാതിരുന്നത്...? മഞ്ഞു പെയ്യുന്ന രാത്രികളും വഴിയോരങ്ങളും റോഡുകളും എത്ര സുഖമുള്ള കാഴ്ച...!
  ഈ മഞ്ഞു നീക്കാൻ അവിടെ മല്ലുസിനെ വേണ്ടിവരില്ലെ ചേട്ടായി...
  (വേറെയാരും അറിയണ്ടാട്ടൊ...)
  ആശംസകൾ...

  ReplyDelete
 31. പ്രിയപ്പെട്ട പഥികൻ,നന്ദി.ഇനി ഒരു ജർമ്മൻ മഞ്ഞനുഭവം കൂടി അടുത്തുതന്നെ ബൂലോഗത്തിലിട്ട് സമ്പന്നമാക്കു കേട്ടൊ അതുൽ.

  പ്രിയമുള്ള നൌ‍ഷാദ് ,നന്ദി.ഈ അനുമൊദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

  പ്രിയപ്പെട്ട അലിഭായ്,നന്ദി. ഈ ജന്മസ്വഭാവം തന്നെയാണല്ലോ മലയാളികളെ എവിടേയും പ്രശസ്തരാക്കുന്നത് അല്ലേ ഭായ്.

  പ്രിയമുള്ള കലാവല്ലഭൻജി,നന്ദി.നാലുവരികളിലായി നേർന്നയീയഭിനന്ദനങ്ങൾ എനിക്കിഷ്ട്ടായി കേട്ടൊ ഭായ്.

  പ്രിയപ്പെട്ട ഷഹീർ,നന്ദി.ആ മാന്ത്രികലോകത്തിൽ ഞാനും പോയി ഒന്ന് എത്തി നോക്കി കേട്ടൊ ഗെഡീ.

  പ്രിയമുള്ള അദൈത്വം അപ്പൂപ്പൻ,നന്ദി.നല്ലെതെന്ന് പുകഴ്ത്തലുകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

  പ്രിയപ്പെട്ട ജോസഫ് ഭായ്,നന്ദി.ഈ ദ്വിമുഖമായ അഭിപ്രായങ്ങൾ എനിക്കിഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്.

  പ്രിയമുള്ള ജോസ്,നന്ദി.അവിടെ യോർക്കിൽ ലണ്ടനിലേക്കാൾ കൂടുതൽ മഞ്ഞുവീഴ്ച്ച തുടരുകയാണല്ലോ അല്ലേ ജോസ്.

  പ്രിയപ്പെട്ട അളിയൻസ്,നന്ദി.നേരിട്ടെന്റെ ബ്ലോഗുകളിലെത്തി ഇത്തരം ഒരു അഭിനന്ദനം നടത്തിയതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ.

  പ്രിയമുള്ള വത്സൻ,അഞ്ചാമ്പീടിക,ഈ പ്രഥമ വരവിനും,അഭിനന്ദനങ്ങൾക്കും ഒത്തിരി നന്ദി കേട്ടൊ ഭായ്.

  പ്രിയപ്പെട്ട സീത,നന്ദി. ഹൌ...സമാധാനായി..
  ഒരാളെങ്കിലും എന്റെയീ മണ്ടൻ കവി ഹൃദയം തിരിച്ചറിഞ്ഞുവല്ലോ..

  പ്രിയമുള്ള ഉഷശ്രീ,നന്ദി. വരവറിയിച്ചതിൽ ബഹുസന്തോഷം..
  ഈ പോസ്റ്ററിയിപ്പുകൾ നേരിട്ടയച്ചാൽ അഭിപ്രായങ്ങൾ കൂടും,അതിനെല്ലാം മറുകുറിയെഴുതൽ എന്റെ പണി കൂട്ടും കേട്ടൊ.

  പ്രിയപ്പെട്ട വി.കെ,നന്ദി.മഞ്ഞുനീക്കുന്ന ആ അദ്ധ്വാനമുള്ള പണികൾക്കൊന്നും തണൂത്ത് വിറക്കുന്ന നമ്മൾ മല്ലൂസ്സിനെ കൊണ്ടാവില്ല കേട്ടൊ അശോക് ഭായ്.

  ReplyDelete
 32. GREAT PHOTOS ..........COOL REALLY COOL .......):

  ReplyDelete
 33. Nice and cool..
  regarding about Britains cool days

  ReplyDelete
 34. പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം
  കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...
  ഒപ്പം കൂടെ ജീവനുള്ളതോ അല്ലാത്തതോ ആയ ‘ഡ്യുവറ്റുകൾ‘
  കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

  ReplyDelete
 35. ഇത് കണ്ടിട്ട് മഞ്കാലം കഴിഞ്ഞിട്ടും കുളിരുകോരുന്നു..
  അസ്സല്ലായ് എഴുതിയിരിക്കുന്നു...

  ReplyDelete
 36. ഹിമതടവറ.കൊള്ളാം ഒരു വ്യത്യസ്ത അനുഭവഭവം .മഞ്ഞിന്റെ മേലങ്കി പുതച്ച ഒരു ഭൂഭാഗം .പരിചയപ്പെടുത്തിയതിനു നന്ദി .ആശംസകള്‍

  ReplyDelete
 37. ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
  കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !

  ReplyDelete