Wednesday, October 5, 2011

ഒരു തിരിച്ചറിയൽ കാർഡ്


ങ്ങനെ മിടുമിടുക്കിയായി ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു. സാറ് അപ്പുറത്തെ സീറ്റിൽ ചുമ്മാതിരുന്നാൽ മതി, ഞാൻ പുല്ലു പോലെ വണ്ടി ഓടിയ്ക്കും. ക്ലച്ചും ബ്രേക്കും  സാറിനും കൂടി നിയന്ത്രിയ്ക്കാൻ പറ്റുന്ന വിധത്തിലുള്ള ഡ്രൈവിംഗ് സ്കൂളിന്റെ കാറല്ലേ ഓടിയ്ക്കുന്നത് എന്ന് ചോദിയ്ക്കരുത്. അങ്ങനെ സംശയം ചോദിയ്ക്കുന്നവർക്കെല്ലാം അവരവരുടെ സ്വദേശിയോ വിദേശിയോ ആയ കാറ് ഞാനോടിച്ചു കാണിച്ചു തരുന്നതായിരിയ്ക്കും. അല്ല, പിന്നെ.

എച്ച് മാത്രമല്ല സൌകര്യം കിട്ടിയാൽ ഇസഡ് വരെ എടുത്തു കളയും ഞാനെന്ന് ബോധ്യമായപ്പോൾ ലൈസൻസ് ടെസ്റ്റിന് പോകാമെന്നായി സാറ്. 

ഭയ ഭക്തി ബഹുമാനത്തോടെ തൊട്ട് തലയിൽ വെച്ച് എല്ലാം മംഗളമായാൽ ഫുൾ ടാങ്ക് പെട്രോളും ആവശ്യത്തിന് ഓയിലുമൊക്കെ ഏതെങ്കിലുമൊരു കാറിനു എപ്പോഴെങ്കിലും നേദിയ്ക്കാം എന്നൊരു നേർച്ച കൈക്കൂലിയും വാഗ്ദാനം ചെയ്തു ഞാൻ ടെസ്റ്റ് കാറ് ഭഗവാനെ പ്രസാദിപ്പിയ്ക്കാൻ ശ്രമിച്ചു. കൊട്ടാരക്കര ഗണപതിയ്ക്ക് ഉണ്ണിയപ്പം നേർന്നിട്ട് ആൽത്തറ ഗണപതിയ്ക്ക് നേദിയ്ക്കണപോലെയല്ലേ ഇതെന്ന് ചില അതി വിശ്വാസികൾ ഏഷണി കൂട്ടുന്നതു ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ, കാര്യം പറഞ്ഞു വരുമ്പോൾ രണ്ടും ഗണപതി തന്നെയാണല്ലോ. അതു മാത്രമല്ല, ഞാൻ ആണെങ്കിൽ ദൈവം ഒന്നേയുള്ളൂ എന്നും നമ്മളാണ് ദൈവത്തിന് പല രൂപങ്ങൾ നൽകുന്നതെന്നും ഉറച്ച് വിശ്വസിയ്ക്കുന്ന ഒരു മിത വിശ്വാസിയുമാണ്.

എന്തായാലും നേർച്ച ഏറ്റു. എച്ച് പരീക്ഷയിൽ ടെസ്റ്റ് കാറ് ഭഗവാൻ പ്രസാദിച്ചു.
പക്ഷെ, വലിയ പരീക്ഷ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാഷണൽ ഹൈവേയിൽ കാറോടിച്ച് കാണിയ്ക്കണമത്രെ! എല്ലാ ഗിയറും മാറ്റി ഇട്ട് ഓടിയ്ക്കണം പോലും.

പരീക്ഷകനായ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിട്ടു കണ്ടപ്പോൾ, കാറോടിയ്ക്കുന്നതു പോയിട്ട്, ആ മഹനീയ സാന്നിധ്യമുള്ള കാറ് വേറെ ആരെങ്കിലും ഓടിയ്ക്കുകയാണെങ്കിൽ കൂടി അതിൽ കയറി, ചുമ്മാ കാറ്റേറ്റിരിയ്ക്കാൻ പോലും പറ്റില്ലെന്ന് എനിയ്ക്ക് മനസ്സിലായി. 

ആറടിയ്ക്കു മേൽ പൊക്കവും രണ്ട് രണ്ടരയടി വീതിയും ഈ ലോകം മുഴുവൻ ചുട്ടു ചാമ്പലാക്കാൻ അരിശപ്പെടുന്ന ഒരു തീക്കൊള്ളി മുഖഭാവവുമായിരുന്നു അദ്ദേഹത്തിന്. എല്ലാറ്റിനും പുറമേ കാക്കി യൂണിഫോറവും. ഈ കാക്കി കണ്ടു പിടിച്ചവനെ എനിയ്ക്ക് കണ്ണെടുത്താൽ കണ്ടു കൂടാ. കാക്കി കണ്ടാലുടനെ എനിയ്ക്ക് നാഡീതളർച്ചയും പേശി വലിവും ഉണ്ടാകും, ഒരു മാതിരി നെഞ്ചു വേദനയോ തൊണ്ട വരൾച്ചയോ ഒക്കെ തോന്നും. അതുകൊണ്ട് കാക്കിയിടുന്ന എല്ലാവരും പൂക്കളുള്ള കുപ്പായമിട്ടു കാണാനാണ് എനിക്കിഷ്ടം. ആരു കണ്ടു, കാക്കിക്കാരുടെ മുരടത്തമൊക്കെ ചിലപ്പോൾ മിനുസമുള്ള വർണക്കുപ്പായം ധരിച്ചാൽ കാശിയ്ക്കു പോയെന്നുമിരിയ്ക്കും. ഈ പോലീസുകാരെ മനുഷ്യത്തമുള്ളവരാക്കണം എന്ന് വാദിയ്ക്കുന്ന ചില പരിഷക്കരണക്കമ്മറ്റികൾക്ക് എന്റെ ഈ നിർദ്ദേശം കണക്കിലെടുക്കാവുന്നതാണ്.

അതു പോട്ടെ, പരീക്ഷാ സമയത്താണോ ഇതൊക്കെ ആലോചിയ്ക്കേണ്ടത്?

ആ മഹാൻ വന്ന് കാറിൽ കയറി ഇടി കുടുങ്ങും പോലെയുള്ള ശബ്ദത്തിൽ ചോദിച്ചു, “പേരെങ്ങനാ?“ 
ഉത്തരം ഒരു ഞരക്കം മാത്രം, അതേന്ന്.. കാക്കി കണ്ടപ്പോൾ തന്നെ ഞാൻ കവാത്തു മറന്നു. 

“കാറ് പുറകോട്ട് പോകട്ടെ.“ ഇടി കുടുക്കം തുടരുകയാണ്.

കാറ് പുറകോട്ടെങ്ങനെ പോകും? എത്ര ഗിയറുണ്ട് കാറിന് ? നാലോ അതോ അഞ്ചോ? അതിൽ ഏത് വലിച്ചൂരിയാലാണ് കാറ് പുറകോട്ട് പോവുക? 

ഞാനെന്തൊക്കെയോ ചെയ്തു. എന്റെ ഭാഗ്യം! അല്ല, നേർച്ചയുടെ ബലം. കാറ് പുറകോട്ട് നീങ്ങാൻ തുടങ്ങി. 

“ശരി, കാറ് ഒതുക്കി നിറുത്തു.“

ഒതുക്കി നിറുത്തുകയോ? ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഒതുക്കാൻ കാറെന്താ റോഡില്  പരന്നിരിയ്ക്കയാണോ? അയ്യോ! ഇനി ഒതുക്കുന്ന ഗിയർ ഏതാണ്?

“കാറു നിറുത്താൻ പറഞ്ഞത് കേട്ടില്ലേ“

ബ്രേക്ക് ചവിട്ടിയാലാണ് കാറ് നിൽക്കുക എന്നാണ് പഠിച്ചത്. ഏതാ ഈ ബ്രേക്ക്? രണ്ട് കാലിനും കൂടി ചവിട്ടിക്കളിയ്ക്കാൻ ഇത്തരം മൂന്നു വിചിത്ര മാരണങ്ങൾ കണ്ടു പിടിച്ചവൻ ആരെടാ? അവന് ചായയല്ല ബിരിയാണി തന്നെ വാങ്ങിക്കൊടുക്കണം.

ഭാഗ്യം, കാറു നിന്നു. അപ്പോൾ ആ മഹാപാപി വീണ്ടും

“സിഗ്നൽ കാണിച്ച്  ഇൻഡിക്കേറ്ററിട്ട് കാറ് മുൻപോട്ട് ഓടിച്ചു പോകു, അപ്പോൾ ഗിയർ മാറ്റിക്കൊണ്ടിരുന്നാൽ മതി.“

പറഞ്ഞപ്പോൾ കഴിഞ്ഞു. എങ്ങനെ പോകുമെന്നാണിയാളുടെ വിചാരം?

ഈ സിഗ്നലും ഇൻഡിക്കേറ്ററുമൊക്കെ കാറിന്റെ ഏതു ഭാഗത്താണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്? വേഗം പോകാൻ ഫോർത്ത് ഗിയറിടണമെന്നല്ലേ അതോ ഫസ്റ്റ് ഗിയറിടണമെന്നാണോ.അയ്യോ! എല്ലാം മറന്നുവല്ലോ. 

എന്തായാലും രണ്ടും കൽ‌പ്പിച്ച് ഗിയർ മാറ്റി, വണ്ടി ചീറ്റുകയും തുമ്മുകയും ഒന്നും ചെയ്തില്ല. അത് സ്വന്തം തലേലെഴുത്തിന്റെ വലുപ്പമാലോചിച്ച് സങ്കടപ്പെടുന്ന മാതിരി മുന്നോട്ട് ഓടുമ്പോഴാണ് കണ്ണും തുറുപ്പിച്ച് ഭീമാകാരമായ ട്രക്കുകൾ ആ നേരം നോക്കി എതിരേ വരുന്നത്! വല്ല വേലിയ്ക്കലോ മതിലിനടുത്തോ ഒക്കെ തോക്കും പിടിച്ച് അറ്റൻഷനിൽ നിന്ന് “സാരേ ജഹാൻ സേ അച്ഛാ“ എന്ന് പാടുന്നതിനു  പകരം ഈ പട്ടാളക്കാർക്ക് രാവിലെ എഴുന്നേറ്റ്  ഇങ്ങനെ ട്രക്കിലെഴുന്നള്ളേണ്ട വല്ല കാര്യവുമുണ്ടോ?

എപ്പോഴും ബന്ദും ഹർത്താലുമായി റോഡെല്ലാം കാലിയാവുന്ന ഈ നാട്ടിൽ ഇത്രയധികം വണ്ടികൾ എവിടുന്നു വരുന്നു?

എതിരെയും പുറകേയും വരുന്ന എല്ലാവരുടെയും ഭാര്യമാരും ഭർത്താക്കന്മാരും ദീർഘ സുമംഗലരും അച്ഛന്മാരും അമ്മമാരും നെടും സന്താനയോഗരും ഒക്കെയാവണേ!

“മതി നിറുത്തു,“ അവസാനത്തെ ഇടിമുഴക്കം.അമ്പടാ! ഒടുക്കം കാക്കിയിട്ട ഭീമൻ മണ്ടച്ചാർക്ക് ബുദ്ധിയുദിച്ചു, ഞാനോടിയ്ക്കുന്ന കാറിലിരുന്നുള്ള  ഈ ഉത്തരവിടല് സ്വന്തം തടി കേടു വരുത്തുമെന്ന്.

എനിയ്ക്ക് ലൈസൻസ് തരില്ലെന്ന് മാത്രമല്ല, ഏതെങ്കിലും വണ്ടിയുടെ സ്റ്റിയറിംഗ് വീലിനു പുറകിൽ ഞാൻ വെറുതെ ഇരിയ്ക്കുന്നത് കണ്ടാലും നിയമ നടപടികൾ സ്വീകരിയ്ക്കണമെന്നു കൂടി അദ്ദേഹം ശുപാർശ ചെയ്യുമെന്ന്  എനിയ്ക്ക് ഉറപ്പായി. ഈ ഷൂട്ട് അറ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ..

എന്നിട്ട് സംഭവിച്ചതോ?

നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ പോട്ടമൊക്കെ പതിച്ച് ഒരു സുന്ദരൻ അടിപൊളി കാർഡ് എന്നെത്തേടി വന്നിരിയ്ക്കുന്നു!

ഞാൻ എന്നെ നുള്ളി നോക്കി, സത്യം സത്യം ..നമ്മുടെ  ഇന്ത്യാ മഹാരാജ്യത്തിലെ ഏതു നിരത്തിലൂടെയും എനിയ്ക്ക് കൂളായി കാറോടിയ്ക്കാമെന്ന് ......അതിനുള്ള പവറും വിവരവുമൊക്കെയുണ്ടെന്ന്………

ഇനി ഒരു കാറു വേണം. എനിയ്ക്ക് ഓടിയ്ക്കണം.

ഒരു കാറും നോക്കി ഞാനിരിയ്ക്കുമ്പോഴാണു അവൻ വന്നത്, എന്റെ കൂട്ടുകാരൻ.. കാറ് എനിയ്ക്കോടിയ്ക്കണമെന്ന് വാശി പിടിച്ചാൽ പാവം, അവനെന്തു ചെയ്യാനാണ്? വല്ല വിമർശകനോ ശാസകനോ ശിക്ഷകനോ കുറഞ്ഞ പക്ഷം ഒരു രക്ഷകനെങ്കിലുമോ ആയിരുന്നെങ്കിൽ  ആ ആഗ്രഹത്തെ ചടുപിടെന്ന് തറയിൽ വീണ കോഴിമുട്ടയോ പപ്പടമോ ചില്ലു പാത്രമോ മീൻ ചട്ടിയോ ഒക്കെയാക്കാമായിരുന്നു.  കൂട്ടുകാരനായിപ്പോയാൽ, അത് പറ്റില്ലല്ലോ. 

അങ്ങനെ അവനെ ഇടത്തു വശത്തിരുത്തി ഞാൻ ഫുൾ ഗമയിൽ കാർ ഓടിച്ചു വരികയായിരുന്നു..നല്ല ബെസ്റ്റ് ഡ്രൈവിംഗായിരുന്നു. ഞാനൊരു മിടുക്കിയല്ലേ എന്ന്  വിചാരിച്ചു കളയാമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്ക്. 

ഹേബിയസ് കോർപ്പസ് ഹർജി കൊടുത്ത് വീട്ടു തടങ്കലിൽ നിന്നും രക്ഷിച്ച  സ്വന്തം കാമുകനെ കണ്ടുമുട്ടിയ കാമുകിയുടെ ആവേശത്തിൽ കാറ് നേരെ മുന്നിലുയർന്നു വന്ന മതിലിനെ ഗാഢ ഗാഢം ചുംബിച്ചു.

മതിലുകൾ എന്നും  എന്റെ ഈ കൊച്ചു ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. സൈക്കിൾ ചവിട്ടി വരുമ്പോഴും ഇതു പോലെ ചുംബനം കൊതിയ്ക്കുന്ന വശ്യ ശക്തിയുള്ള ഒരു മതിലുണ്ടായിരുന്നു. മതിലുകളെയൊക്കെ ആരാണു അപ്പോൾ അവിടെ കൊണ്ട് വെച്ചതെന്ന് എനിക്കിതു വരെയും മനസ്സിലായിട്ടില്ല. കാരണം റോഡിന്റെ മുൻപിൽ ഒരിയ്ക്കലും അത്തരം മതിലുകൾ കാണപ്പെട്ടിരുന്നില്ല. എന്നിട്ട് സൈക്കിളും കാറുമെല്ലാം എങ്ങനെ അവിടെ ഇത്ര കൃത്യമായി എത്തിച്ചേർന്നു?

എന്നു വെച്ച് ഞാൻ പരാജയം സമ്മതിച്ചിട്ടൊന്നുമില്ല.

ഇപ്പോഴും ഇടയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തെടുത്ത് കാണിക്കാറുണ്ട് ഞാൻ. ശ്ശേ, തിരിഞ്ഞില്ലേ? റോഡിലൊന്നുമല്ലന്നെ. ട്രെയിനിൽ വെച്ച്  ടി ടി ആർ തിരിച്ചറിയൽ കാർഡ് ചോദിയ്ക്കുമ്പോൾ……



83 comments:

  1. >> ട്രെയിനിൽ വെച്ച് ടി ടി ആർ തിരിച്ചറിയൽ കാർഡ് ചോദിയ്ക്കുമ്പോൾ…… <<

    ഹഹഹഹാ ഡ്രൈവിങ്ങ് ലൈസെൻസിന്റെ കറക്റ്റ് ഉപയോഗം.. ബെസ്റ്റ് !!!!!

    ReplyDelete
  2. ഇത്രനാളും എച്മുവിന്റെ ലൊക്കേഷന്‍ ചോദിച്ചില്ല
    ഇനി വയ്യ

    എവിടെയാ .
    അല്ല ഒന്നു സൂക്ഷിക്കാമല്ലൊ ന്നു വച്ചാ :)

    ReplyDelete
  3. ഹ .ഹ...എച്മുവിനു ചിരിപ്പികാനും അറിയുമോ?.

    എങ്ങനെ ചിരിക്കാതിരിക്കും അല്ലെ ഒരു ലൈസെന്‍സ്
    ഇങ്ങനെ കയ്യില്‍ കിട്ടുമ്പോള്‍...


    ഞാന്‍ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ശ്രീമതി പറയുമായിരുന്നു..
    മോളെ (kg ക്ലാസ്സ്‌) സ്കൂളില്‍ വിടാന്‍ ഇത്രയ്ക്കു പാടില്ലല്ലോ എന്ന്..

    അത്ര മടി ആയിരുന്നു പോകാന്‍..ഒരിക്കലും, തന്നെ വണ്ടി ഓടിക്കാന്‍
    പറ്റും എന്ന് തോന്നിയിട്ടില്ല.അത്രയ്ക്ക് ശകാരം ആയിരുന്നു ഇവിടുത്തെ
    ആശാന്മാര്‍...എന്നാലും മതിലില്‍ 'മുത്തിയിട്ടില്ല' കേട്ടോ..നന്നായി എഴുതി
    എച്മു...

    ReplyDelete
  4. സാരംല്യ എച്മു...... തുടക്കം എല്ലാരുടേം ഇങ്ങിനൊക്കെത്തന്നെയാണ് (ആണുങ്ങളും ;))ഇപ്പോ ആണുങ്ങളോടിക്കണേക്കാളും ബെസ്റ്റായിട്ട് ഞാനോടിക്കും (വെറുതെ പറഞ്ഞതല്ല):)

    ReplyDelete
  5. കൂട്ടുകാരന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയോ ? എച്മുമൂന് എപ്പോളാണ് ബോധം തെളിഞ്ഞത് ? കാര്‍ നന്നാക്കാന്‍ ആധാരം പണയം വയ്ക്കേണ്ടി വന്നോ ?
    എന്നാലും ആ മതില്‍ അതെവിടെന്നു വന്നൂന്നാ ....!!
    ഇനി ഒരു ബോര്‍ഡ് കൂടി വയ്ക്കാം ..കാര്‍ (ഓ) ഇടിച്ചു കൊടുക്കപ്പെടും ന്ന് :)

    ReplyDelete
  6. ഹ! ഹ!! ഹ!!!
    രസകരം.

    ഈ കൂട്ടുകാരൻ ഒരു ബ്ലോഗർ അല്ലല്ലോ, അല്ലേ!?

    ആണെങ്കിൽ,
    സഹോദരാ, ഞങ്ങളോടു സത്യം പറയണം!

    ReplyDelete
  7. തുടക്കത്തിൽ ഞാനും ഇടിച്ചിട്ടുണ്ട് ഇതുപോലെ ഒരു മതിലിൽ. ബ്രേക്ക് ചവിട്ടുന്നതിനു പകരം ചവിട്ടിയതു് ആക്സിലറേറ്ററിൽ!

    ReplyDelete
  8. ഞാനീ കുന്ത്രാണ്ടം ഇതുവരെ പരീക്ഷിച്ചിട്ടില്ല.
    കാരണം അതിന്റെ വട്ടു കയ്യിൽ കിട്ടിയാൽ മുന്നിൽ മുഴുവൻ മതിലായങ്കിലോന്നൊരു പേടി...! എച്ച്മൂന്റെ അനുഭവം എനിക്കു വരണ്ട.

    ReplyDelete
  9. എച്മൂനു ഹാസ്യവും നന്നായി വഴങ്ങുന്നുണ്ട്.. അല്ലെങ്കിലും,ഈ ഡ്രൈവിംഗ് അറിയാവുന്ന പെണ്ണുങ്ങളോട് എനിക്കെന്തോ ഒരു അസൂയ കലര്‍ന്ന ബഹുമാനമാ... അപ്പൊ, ടി.ടി ആറിനെ മാത്രം കാണിക്കാനായി വയ്ക്കാതെ ഇടയ്ക്കൊക്കെ വേറെ പ്രയോഗങ്ങളും നടത്താം.. ചില മതില്‍ ചുംബനങ്ങളൊക്കെ സംഭവിക്കട്ടെ.. എന്നാലല്ലേ ഡ്രൈവിംഗ് റൊമാന്റിക്‌ ആയി മനോഹരമായി മുന്നോട്ടു പോകൂ..

    ReplyDelete
  10. ഈ ആക്സിലേറ്ററും ബ്രേക്കും കൂടി ഒരുമിച്ചമർത്തിയാൽ എന്തേലും കൊഴപ്പോണ്ടോ മാഷേ....

    ReplyDelete
  11. നല്ല തമാശക്കാരി കൂടെ ആണല്ലോ, . ഡ്രൈവിങ് പഠന പരാക്രമങ്ങൾ രസകരമായിട്ടുണ്ട്. പോലീസുകാർക്ക് പൂക്കളുള്ള കുപ്പായം വളരെ നല്ല നിർദ്ദേശമാണ്! മതിലുകൾ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കൾ സൃഷ്ടിച്ചവ തന്നെ! (പിന്നെ, ഞാനും ഡ്രൈവിങ് ലൈസൻസ് ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാ.. )

    ReplyDelete
  12. ദിവാരേട്ടന്റെ അയല്‍വാസിയ്ക്കും ഉണ്ടായിരുന്നു ഇത്തരത്തില്‍ 'വഹ'യ്ക്കു കൊള്ളാത്ത ഒരു കാറ്. എന്നൊക്കെ ആ കാറ് ഓടിച്ചുവോ അന്നൊക്കെ അങ്ങേരുടെ നെറ്റിയിലും, കൈയ്ക്കും ബാന്‍റെജും; കാറിന്റെ ചിറി കോടിയുമായിരിക്കും തിരിച്ചു വരിക.

    വായിക്കാന്‍ നല്ല രസം....

    ReplyDelete
  13. ഇപ്പോ കൊള്ളാം യൂസുഫ്പാ, അന്നേരം ഒട്ടും കൊള്ളില്ലായിരുന്നു. വല്ലാത്ത ഒരു നേരമായിരുന്നു അത്.

    അതെ, ഹാഷിം. കറക്ട് ഉപയോഗം.

    ശ്ശെ! പേടിയ്ക്കണ്ടാന്നേയ്, എനിയ്ക്കാരും കാറു തരാറില്ല. അപ്പോ പിന്നെ ലൊക്കേഷനിലൊന്നും ഒരു കാര്യവുമില്ല,ഇൻഡ്യാ ഹെറിട്ടേജ്.

    ചിരിപ്പിയ്ക്കാനറിയില്ല, എന്റെ ലോകമേ, എന്നാലും ഒരു പുഞ്ചിരി വന്നേയ്ക്കുമായിരിയ്ക്കും... അതു ശരി , അപ്പോ ഡ്രൈവിംഗ് അത്ര എളുപ്പമായിരുന്നു അല്ലേ?

    മിടുക്കി പ്രയാൺ ചേച്ചി, ഞാനും ഒരു നാൾ മിടുക്കിയായിത്തീരും. വിശ്വാസമല്ലേ എന്റെ എല്ലാം.

    കൂട്ടുകാരന് ഒന്നും പറ്റിയില്ല, മത്തങ്ങാക്കണ്ണുകൾ ഉരുണ്ട് മിഴിഞ്ഞതല്ലാതെ, പിന്നെ എന്റെ കൈയിലാകെയുള്ളത് ഒരു വാടകശ്ശീട്ടാണ്. അത് എവിടെ പണയം വെയ്ക്കാനാണ് രമേശ്?ഓരോന്നു പറയല്ലേ,അല്ലെങ്കിലേ നമുക്കാരും കാറു തരാനില്ല...

    ReplyDelete
  14. അല്ലാ, ജയൻ ഡോക്ടർ, അദ്ദേഹം ബ്ലോഗറല്ല.

    ആഹാ! അപ്പോ ഞാൻ ഈ വഴിയിൽ ഏകാകിനിയല്ല, എഴുത്തുകാരിചേച്ചിയുടെ പാദങ്ങൾ പതിഞ്ഞ വഴിയാണ്, അത് കൊള്ളാം.

    മിടുക്കൻ വി കെ, എന്തൊരു ദീർഘ ദർശിത്വം! അഭിനന്ദനങ്ങൾ.

    അപ്പോ സ്മിതയ്ക്ക് ബഹുമാനമാണ്, അസൂയ പിന്നെ പോട്ടെ, സാരമില്ല. ശരി, ഞാൻ അങ്ങനെ റൊമാന്റിക്കായിത്തന്നെ കാറ് കൈകാര്യം ചെയ്തു മിടുക്കിയാവാം അല്ലേ?

    അതെന്റെയും ഒരു സംശയമായിരുന്നു അലിഭായ്.

    ശ്രീനാഥൻ അപ്പോ എന്റെ അഭിപ്രായങ്ങൾ പരിഗണിയ്ക്കുന്നു, സന്തോഷം. പിന്നെ കാർഡിന്റെ കാര്യത്തിൽ കൂട്ടുണ്ടല്ലോ.

    ദിവാരേട്ടൻ പറഞ്ഞതാണ് ശരി. ആ കാറ് ഒട്ടും ശരിയല്ലായിരുന്നു. ഒരാൾക്കെങ്കിലും യഥാർത്ഥ പ്രശ്നം മനസ്സിലായല്ലോ. വളരെ നന്ദി, ദിവാരേട്ടാ..

    ReplyDelete
  15. ഹ തിരിച്ചറിയാന്‍ ഓരോ മാര്‍ഗങ്ങള്‍

    ReplyDelete
  16. കാക്കിക്ക് പകരം പൂക്കളുള്ള യൂണിഫോം. മതിലുകളില്ലാത്ത ലോകം. ആഹാ ഇഷ്ടപ്പെട്ടു. :)

    ReplyDelete
  17. എച്ച്മുവിന്റെ വേറിട്ട ഒരെഴുത്ത്...കൊള്ളാട്ടോ....

    ReplyDelete
  18. 'ഹേബിയസ് കോർപ്പസ് ഹർജി കൊടുത്ത് വീട്ടു തടങ്കലിൽ നിന്നും രക്ഷിച്ച സ്വന്തം കാമുകനെ കണ്ടുമുട്ടിയ കാമുകിയുടെ ആവേശത്തിൽ '
    ഇതൊക്കെ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ

    (വ്യത്യസ്തശൈലിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച പോസ്റ്റ്‌)

    ReplyDelete
  19. നർമ്മത്താലൊരു അപാര ഡ്രൈവിങ്ങ്...കേട്ടൊ എച്മു..!

    ഓടിക്കാൻ ഐഡിയ ഇല്ലെങ്കിലും
    ഒടുക്കത്തെ ഐ.ഡി ആയല്ലോ
    അത് മതി അല്ലേ...

    ReplyDelete
  20. ഇന്നസെന്‍റ് യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ഫിലിമില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്‌ ഓര്‍ത്തു പോയി ....

    വളരെ മധുരമായ അനുഭവം .

    ഇത് താങ്കളുടെ ഒറിജിനല്‍ ബ്ലോഗില്‍ ഇട്ടൂടെ ??

    ReplyDelete
  21. പാവം കാർ... അതിനു വല്ലതും പറ്റിയോ എച്മൂ?? :)

    സൌദിയിൽ ടെസ്റ്റിന് പോയത് ഓർത്തുപോയി.. അരികത്തിരുന്നത് ഒരു സൌദി കാക്കി.. വിറയലോടെയാണെങ്കിലും കാർ മുന്നോട്ട് നീങ്ങി.. ഫസ്റ്റ്.. സെക്കന്റ്.. മാറ്റാൻ ഗിയറുകൾ ഇനിയും ബാക്കി.. പക്ഷേ പതിവിലേറെ ശ്രദ്ധയോടെ വണ്ടിയോടിക്കുമ്പോൾ എങ്ങനെ ഗീയർ മാറ്റും? സഹികെട്ട പോലീസുകാരൻ ‘ഇനി ഗീയറൊന്നുമില്ലേ?’ എന്നൊരു ചോദ്യം.. കഷ്ടപ്പെട്ടിട്ടാണെങ്കിലും ‘തേഡി’ലിട്ടു.. ആരുടെയൊക്കെയോ ഭാഗ്യം - കൂടുതൽ പരീക്ഷണങ്ങൾക്ക് നിൽക്കാതെ അഭ്യാസം മതിയാക്കാൻ പോലീസുകാരന്റെ ഉത്തരവ്.. ‘പാസ്ഡ്’ എന്ന റിപ്പോർട്ടും പിടിച്ച് നിൽക്കുമ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷം..

    ReplyDelete
  22. ഓ മിതവിശ്വാസീ, എന്തിന്റേയും- തുടക്കത്തിന് വിഘ്നേശ്വരൻ, എഴുത്തിന് വാണീദായിനി, പ്രതികാരത്തിന് ദുർഗ്ഗ, പ്രശ്നപരിഹാരത്തിന് പരമ-പരബ്രഹ്മ-വിഷ്ണു...ആദിമൂലം നമസ്തുതേ... പോലീസുകാർക്ക് പുതിയ നിറം പൂശിയാൽ സ്വഭാവത്തിൽ പുതുമ വരുമോ? ഞാൻ വിചാരിച്ചത്, വണ്ടിയോടിപ്പിന്റെ അവസാനം ആശുപത്രിയിൽ കിടന്നുകൊണ്ട് ബ്രേക്ക് ചവിട്ടുമെന്ന്........

    ReplyDelete
  23. Ethra manoharamaya ezhuth....., "Epalum harthalulla ee nattil evidunnu ithrem vahanam" nalla narmam... Orupad ishttapettu......

    ReplyDelete
  24. "രണ്ട് കാലിനും കൂടി ചവിട്ടിക്കളിയ്ക്കാൻ ഇത്തരം മൂന്നു വിചിത്ര മാരണങ്ങൾ കണ്ടു പിടിച്ചവൻ ആരെടാ? " ഹി ഹി കലക്കി എച്മു...
    ഗിയറില്ലാത്ത വണ്ടികള്‍ ഇറങ്ങിയിട്ടും ആ ലൈസൻസ് വെറും തിരിച്ചറിയൽ കാർഡ് മാത്രം ആക്കണോ! :)

    ReplyDelete
  25. അപ്പോള്‍ എച്ച്മുവിനു ചിരിപ്പിക്കാനും അറിയാം അല്ലെ..നല്ല സുന്ദരന്‍ പോസ്റ്റ്‌..ആവോളം ചിരിച്ചു..പിന്നെ ഒറ്റ ആശ്വാസമേ ഉള്ളൂ..എന്റെ നാട് കുറെ ദൂരെയാ...അതുകൊണ്ട് മതിലോക്കെ തകര്‍ത്തു എച്മു ഇവിടം വരെ എത്തില്ല എന്ന ആശ്വാസം..ആശംസകള്‍..

    ReplyDelete
  26. എച്മുവിന്റെ വേറിട്ട ശൈലിയിലെ ഈ എഴുത്ത് ഒത്തിരി ഇഷ്ടമായീ ട്ടോ...
    പിന്നെ, പോലീസുകാരെ എന്തിനാ പേടിക്കുന്നേ, അവരൊക്കെ വളരെ നല്ലവരാണെന്നേ...

    ReplyDelete
  27. ഒരു നല്ല കവിതപോലെ.നന്നായി ട്ടോ .അഭിനന്ദനങ്ങള്‍!

    ReplyDelete
  28. എല്ലാ ധര്‍മ്മപൗരന്‍മാരുടെയും മുഖ്യ കര്‍ത്തവ്യം: സ്വാര്‍ത്ഥത മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു ഔദ്യോഗികാപേക്ഷയുടെ അനന്തരഫലം foolproof ആക്കിമാറ്റാന്‍ തേടിയ രണ്ടുപാധികളും രണ്ടു വിധത്തിലുള്ള നിയമവിരുദ്ധ കൈമടക്കുകള്‍ തന്നെയാണ്‌ എന്ന കുറ്റത്തിന്ന്‌ എച്ഛ്മുവിന്റെ പേര്‍ക്ക്‌ കേസ്‌ file ചെയ്യുക. ഏതു നീതിന്യായ പ്രകാരമായാലും, കൂട്ടരേ, നമ്മുടെ എച്ച്മുക്കുട്ടി ക്ലീനായി രക്ഷപ്പെടും. കൂട്ടത്തില്‍ എച്ച്മുവില്‍ നിന്നും നേദ്യം കൈപ്പറ്റിയ 'ടെസ്റ്റ്‌ കാറ്‌ ഭഗവാനും' തടിതപ്പുമെന്ന്‌ ഉറപ്പാണ്‌. നമ്മുടെ നാടല്ലേ! പക്ഷെ, നമ്മുടെ വിഘ്നേശ്വരന്‍ പെട്ടതു തന്നെ! അപ്പോ, അത്‌ വേണ്ട. നമുക്കു പറഞ്ഞുതീര്‍ക്കാം.

    ഒട്ടും ഗൗരവമില്ലാതെ എഴുതിയെങ്കിലും, ഗൗരവമേറിയ കുറേ കാര്യങ്ങള്‍ കൂട്ടിച്ചേത്ത്‌ പൊട്ടിച്ച ഒരു അമിട്ടാണിത്‌. അമിട്ടിന്‌ വീര്യക്കുറവുണ്ടോ എന്ന ആത്മപരിശോധന വേണ്ട. അത്‌ അസ്ഥാനത്താവും.

    ReplyDelete
  29. വ്യത്യസ്ഥമായ ഈ പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു.പിന്നെ ജീവിതം തന്നെ ഒരു ലൈസൻസില്ലാത്ത ഡ്രൈവിങ്ങ് അല്ലേ എച്മൂ..

    എന്നാലും എച്മുവിന്റെ സ്ഥായിയായ വിഷാദകഥകൾ വായിക്കാണാൺ് കൂടുതൽ താല്പര്യം.

    ഓടോ: ടിടിയെപ്പറ്റി പരാമർശിച്ചത് കൊള്ളാം. ടിടിമാർ ബ്ലോഗുകളിൽ നിറയട്ടേ,,,

    ReplyDelete
  30. എച്ചുവിന്റെ പതിവ് സീരിയസ് എഴുത്തുകളില്‍ നിന്നും വിഭിന്നമായ ഒരു പോസ്റ്റ്‌..നര്‍മ്മം നന്നായി വഴങ്ങുന്നുണ്ടുട്ടോ ..ലൈസന്‍സ് കൊണ്ട് ഇങ്ങനേം ഉപകാരം ഉണ്ടല്ലേ :-)

    ReplyDelete
  31. ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമാണല്ലോ എഴുത്ത്.

    രസമായി, ചേച്ചീ

    ReplyDelete
  32. എനിക്കും ഭയങ്കര പാടാണു ഈ ഗിയര്‍ മാറ്റാന്‍. ഒറ്റ ഗിയറ് മതിയായിരുന്നല്ലോ ദൈവമേ എന്നാണു എപ്പഴും ഞാന്‍ ആലോചിക്കാറ്.
    പോസ്റ്റ് നന്നായി.

    ReplyDelete
  33. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായ എഴുത്ത്.

    മക്കള്‍ മുതിര്‍ന്ന ശേഷം വാഹനം ഓടിക്കേണ്ടി വന്നിട്ടില്ല. ലൈസന്‍സ് കാലഘരണപ്പെട്ടുവോ എന്നറിയില്ല.

    ReplyDelete
  34. ഓ , എന്തെല്ലാം നോക്കണം... ഗിയറു... ആക്സില്‍ ... മതില്... റോഡ്‌... ട്രാഫിക്‌ സിഗ്നല്‍ ... നാട്ടുകാര്‍... പോലീസു കാര്‍... കുട്ടികള്‍.. പിരിവുകാര്‍... പിന്നെ ഗട്ടറും,.... നോക്കണോ ഒരാളും ... വയ്യ മടുത്തു...

    ഒരു H ടെസ്റ്റ്‌ കഴിഞ്ഞ പ്രതീതി... നന്നായി ട്ടോ

    ReplyDelete
  35. വട്ടത്തിലുരുട്ടി നീളത്തില്‍ വിടുന്ന ഒരു സാധനമാണ് ശകടം എങ്കിലും, അത് പഠിച്ചെടുക്കാന്‍ ഇത്തിരി പാടും, നമ്മള്‍ പഠിച്ചു കഴിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ക്ക് പെടാപാടുമാണ്..:)) കൊള്ളാം.. ചിരിപ്പിച്ചു..

    ReplyDelete
  36. ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ ഇത്തവണ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ എച്ച്മു.

    ഇവിടെ നോക്കണേ

    https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  37. അല്ലേലും ഈ കാറിനെന്തിനാ ഇത്രയും ഗീയറുകള്‍. കൂടിയാല്‍ മൂന്നെണ്ണം മതി. ഒന്ന് മുന്നലേക്ക് പോകാന്‍ ഒന്ന് പുറകിലേക്ക് മൂന്നമതൊന്ന് ഒതുക്കീ നിര്‍ത്താന്‍ ഹി.ഹി..

    അല്ല നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഈ വക മണ്ടൂസുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പരിപാടി നിര്‍ത്തലാക്കിയിട്ടില്ല അല്ലേ.. :)

    പോസ്റ്റ് കലക്കനായി..

    ReplyDelete
  38. അതെ അതെ പോലീന്സിനു പൂക്കളുള്ള കുപ്പായം കൊടുക്കണം നന്നാവാന്‍. ഇന്നു ആരെയോ ഇടിച്ചു ഇഞ്ചയാക്കി അതുകൊണ്ടു അവരു തേച്ചു കുളിച്ചു എന്നു ടി വി വാര്‍ത്ത.
    എച്മു ഇങ്ങനെ വിവിധ വിഷയങ്ങള്‍ വ്യത്യസ്ത രീതികളില്‍ അനായാസമായി കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്.

    ReplyDelete
  39. നർമ്മം വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ടല്ലോ എച്ച്മു... പല വാക്യങ്ങളും വായിച്ച് നന്നായി ചിരിച്ചൂട്ടോ ഞങ്ങൾ...

    ആശംസകൾ ...

    ReplyDelete
  40. എച്മൂ, വായിച്ചുവരുമ്പോള്‍ ഇത് എച്മു എഴുതിയതാണെന്നൊന്നും ഞാന്‍ കരുതിയില്ല. പിന്നെ ഒടുവില്‍ എത്തിയപ്പോള്‍ ഞാനൊന്ന് ഞെട്ടി. ദൈവമേ ഇത് എച്മു എഴുതിയതാണെന്നോ. തീവ്രമായ വാക്കുകളെഴുതി തീ കോരിയിടാനല്ല കുളിര്‍പ്പിക്കാനും അറിയാമല്ലോ എന്നോര്‍ത്ത് അത്ഭുതം.

    ReplyDelete
  41. സത്യം പറയാലോ നമ്മുടെ നാട്ടിലെ പല സ്ത്രീകളും ഇങ്ങനെ ലൈസെന്‍സ് വാങ്ങി അഹങ്കരിച്ചു ആത്മ വിശ്വാസം ഇല്ലാതെ റോഡിലൂടെ വണ്ടി ഓടിച്ചു പോകുന്നത് ശരിക്കും അപകടം വിളിച്ചു വരുത്തുകയും മറ്റു ഡ്രൈവര്‍ മാര്‍ക്ക് ഒരു ശല്യവും ആയി മാറാറുണ്ട്
    അവര്‍ ബാക്കില്‍ ഒരു എല്ലും തൂക്കി കോഴി അയയില്‍ കയറിയ പോലെ വിറച്ചു വിറച്ചു ഒരു പോക്കുണ്ട് ആ പോക്കിനെ ആണ് ഇവിടെ എഴുത്തുകാരി എഴുതിയത് നല്ല നര്‍മം

    ReplyDelete
  42. പ്രിയപ്പെട്ട എച്ച്മുകുട്ടി,
    നര്‍മത്തില്‍ പൊതിഞ്ഞ ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു! ആശംസകള്‍!
    നന്ദ [ചേച്ചി] വളരെ ഭംഗിയായി തൃശൂരിലെ തിരക്കുള്ള റോഡുകളില്‍ കാര്‍ ഓടിക്കും! നന്ദയുടെ കൂടെയുള്ള യാത്രകള്‍ എന്നും രസകരമാണ്!
    ഇനിയും അവസരം കിട്ടിയാല്‍ വണ്ടി ഓടിക്കണം...പരിചയം പുതുക്കണം;അതിനു മതില്‍ ഒരു തടസ്സമാകല്ലേ. :)
    സസ്നേഹം,
    അനു

    ReplyDelete
  43. സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഓര്മ വന്നു ..
    പ്രത്യേകിച്ചും ആ എം വി ഐ യെ പറ്റി പറഞ്ഞത് ..........
    നല്ല പോസ്റ്റ്‌ .........iniyum വരാം

    ReplyDelete
  44. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  45. അതെ, തിരിച്ചറിയാനുള്ള ഒരു മാർഗമായി, ദ് മാൻ ടു വാക് വിത്.
    ഭാനുവിന് ഈ രണ്ട് ആശയങ്ങളും ഇഷ്ടപ്പെടുമെന്ന് എനിയ്ക്കറിയാമായിരുന്നു, കേട്ടൊ.
    ജുനെയിതിന് നന്ദി.
    ഇസ്മയിൽ പറഞ്ഞത് സത്യം തന്നെ, അനുഭവിച്ചവർക്കേ ആ ദണ്ണം അറിയൂ. അഭിനന്ദനത്തിന് നന്ദി.
    മുരളി ഭായ്, അതാണ് അതിന്റെ കാര്യം. ഒരു കാർഡ് കൈയിൽ കിട്ടി. ബാക്കിയെല്ലാം കാറു ഒത്തു വരുമ്പോൾ….
    ഇന്നസെന്റ് പഠിപ്പിച്ച വിദ്യാർത്ഥിയേക്കാൾ മിടുക്കിയായിരുന്നു ഞാൻ. അവതാരിക പറഞ്ഞതു പോലേ ഇത് എച്മുവോടുലകത്തിലും ഇടാം കേട്ടോ.
    അല്ല, ജിമ്മി. ആ കാറ് അത്ര പാവമൊന്നും ആയിരുന്നില്ല. ആയിരുന്നെങ്കിൽ അതു എന്നെ അനുസരിയ്ക്കേണ്ടേ? അപ്പോൾ സൌദീലും ഇങ്ങനെയൊക്കെ പാസ്സ്ഡ് എന്ന് എഴുതിത്തരും അല്ലേ? മിടുക്കൻ!
    അതേന്ന്…. വി എ പറഞ്ഞത് ശരി തന്നേന്ന്. എല്ലാറ്റിനും ഇങ്ങനെ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ എന്നതാണ് ഒരു മിത വിശ്വാസം. ബ്രേക്ക് ചവിട്ടേണ്ടി വന്നില്ല, മതിൽ എല്ലാം ശരിയാക്കിത്തന്നു.
    ഓർമ്മകളുടെ അഭിനന്ദനങ്ങൾക്ക് നന്ദി.
    ലിപി ചിരിയ്ക്കണതൊക്കെ ഇഷ്ടപ്പെട്ടു. ഉള്ള ഗിയറിനെക്കൊണ്ട് തോറ്റിരിയ്ക്കണ ആളാണ് ഇനി ഗിയറേ ഇല്ലാത്ത വണ്ടീല് കേറണത്, അത് ഈശ്വരനെ കാണാനിറങ്ങിയ പോലെയാവും , അത്രേം വേണ്ട……
    ഷാനവാസ് ജി അങ്ങനെ ആശ്വസിയ്ക്കേണ്ട, മതിലുകളില്ലാത്ത ലോകം എപ്പോഴും വളരെ അടുത്താ കേട്ടോ.

    ReplyDelete
  46. പോലീസിനെ കണ്ടാലേ പേടിയാ….കുഞ്ഞൂസ്സേ. കല്യാണാലോചനയ്ക്ക് വന്നപ്പോഴും ഒരു തോക്കും കൊണ്ടാ പോലീസ് വന്നതേയ്! അന്ന് പേടിച്ച പേടി. തോക്കാ കൈയില് ….അതു പൊട്ടും എന്ന് ഇന്നസെന്റ് പറഞ്ഞത് എത്ര ശരി!
    മുഹമ്മദ് കുട്ടി അഭിനന്ദിച്ചതിൽ സന്തോഷം.
    ആഹാ! ഗംഗാധരൻ ജി വളരെക്കാലമായി വന്നിട്ട്. എന്നിട്ട് എന്റെ പേരിൽ കേസു കൊടുക്കണം എന്നെഴുതുന്നു. കോടതി, കേസ് എന്നൊക്കെ കേട്ടാൽ ഞാൻ പിന്നെ ബാക്കിയുണ്ടാവില്ല കേട്ടൊ…..പറഞ്ഞില്ലെന്ന് വേണ്ട.
    പഥികൻ പറഞ്ഞത് കറക്ട്. ലൈസൻസില്ലാത്ത ഡ്രൈവിംഗ് തന്നെയാണീ ജീവിതം. ടി ടി മാർ ബ്ലോഗുകളിൽ നിറയുന്നുണ്ട്, കേട്ടൊ. പോസ്റ്റ് ഇഷ്ടപ്പെട്ടതിൽ സന്തോഷം…..
    അതെ, ദുബായിക്കാരാ. ലൈസൻസ് കൊണ്ട് ഇങ്ങനേം ഉപകാരമുണ്ടാകുന്നുണ്ട്.
    ശ്രീയ്ക്ക് പോസ്റ്റ് രസമായി തോന്നിയതിൽ സന്തോഷം..
    അതെ, മുല്ല. എന്തിനാണ് ഇത്രേം ഗിയറ്? എന്തൊക്കെ സാധനങ്ങളാ കാറില് വേറേം കുത്തി നിറച്ച് വെച്ചിരിയ്ക്കണത്? കാര്യങ്ങൾ ലളിതമായി ചെയ്യാൻ ഈ കാറു കമ്പനിക്കാരൊക്കെ എന്നാണാവോ ഇനി പഠിയ്ക്കുന്നത്?
    ഭാഗ്യവാനാണ്, കേരളദാസനുണ്ണി! ലൈസൻസ് കാലഹരണപ്പെട്ടാലും പ്രശ്നമൊന്നുമില്ല്ലല്ലോ.
    കലി ( veejoyts ) എഴുതിയതാണ് യഥാർത്ഥ ചിത്രം. അതെ, എന്തെല്ലാം നോക്കണം, വയ്യ. മടുത്തു . (നെടുമുടി വേണു പറയുന്ന സ്റ്റൈലിൽ )
    ആസാദ് വണ്ടിയെപ്പറ്റി പറഞ്ഞത് ശരിയാണ്. പെടാപ്പാടു തന്നെ. ചിരിച്ചതിൽ സന്തോഷം.
    മുരളീ ഭായ് , ആ ലിങ്കിൽ പോയി നോക്കിയപ്പോ പോസ്റ്റ് കണ്ടില്ല.
    ബഷീറിന് നല്ല ധൈര്യമാണല്ലോ, മണ്ടൂസുകൾ എന്ന് വിളിച്ചിരിയ്ക്കുന്നു! ആരവിടെ? എല്ലാവരും ഒന്നോടി വരൂ, പ്രതിഷേധിയ്ക്കു, പ്ലീസ്.
    പ്രിയാജി ചിരിയ്ക്കുന്നത് കണ്ടു കേട്ടൊ.
    മുകില് വന്നതിൽ സന്തോഷം. വെറുതെയല്ല കാക്കി കാണുമ്പോഴേ വിഷമം വരുന്നത്. ആളെ ഇടിച്ച് ഇഞ്ചയാക്കി തേച്ചു കുളിയ്ക്കും, വെടിയുണ്ട കൊണ്ട് മാലയിടീയ്ക്കും….എന്റമ്മച്ചിയേ!
    വിനുവേട്ടൻ ചിരിച്ചതിൽ സന്തോഷം.
    അതെ, അജിത് ജി. ഈ പോസ്റ്റ് പാളിയില്ലല്ലോ എന്ന് സന്തോഷിയ്ക്കുന്നു. ഇടയ്ക്ക് ഇങ്ങനെയും എഴുതാൻ ശ്രമിയ്ക്കാം അല്ലേ?
    കൊമ്പൻ പറഞ്ഞത് ഒരു വശം മാത്രമാണ്. ഡ്രൈവിംഗ് അറിയാതെ വണ്ടി ഓടിയ്ക്കുന്നവർ സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും ഇഷ്ടം പോലെയുണ്ട്. പോരാത്തതിന് ചില പുരുഷ ഡ്രൈവർമാർ മദ്യപിയ്ക്കാനും ധൈര്യപ്പെടും. അപ്പോൾ എല്ലാം തികഞ്ഞു! പിന്നെ സ്ത്രീകളെ ചുമ്മാ ഹോണടിച്ചും വണ്ടീടെ എഞ്ചിൻ എരപ്പിച്ചും ഒക്കെ പേടിയാക്കാൻ നോക്കുക, വണ്ടീടെ തൊട്ടടുത്ത് വന്ന് ഇപ്പോ മുട്ടും എന്ന പ്രതീതി ഉണ്ടാക്കുക, സൈഡ് തരാതിരിയ്ക്കുക, അശ്ലീലം പറയുക……..അങ്ങനെ ചില ആൺ വികൃതികൾ പറയാനാണെങ്കിൽ ഒരുപാടുണ്ട്…..
    അനുപമ വന്നതിൽ സന്തോഷം അതെയതെ, വണ്ടി ഓടിയ്ക്കണമെന്ന് തന്നെയാണ് മോഹം കേട്ടൊ. മിടുക്കി നന്ദ ചേച്ചിയ്ക്ക് എന്റേം കൂടി അഭിനന്ദനം അറിയിയ്ക്കുമല്ലോ.

    ReplyDelete
  47. അബ്ദുൾ ജബ്ബാറിന് നന്ദി. അപ്പോ ഇതു പോലെ വേറേം എം വി ഐ മാരുണ്ടല്ലേ?
    അരുണിന്റെ അഭിനന്ദനത്തിന് നന്ദി.

    ReplyDelete
  48. എച്ച്മുകുട്ട്യെ, എത്ര പ്രാവശ്യം ഇവിടെ വരെ ഡ്രൈവ് ചെയ്തു വന്നൂന്നറിയുമോ? ഒരു കമന്റ്‌, ബ്രേക്ക്‌ ചവിട്ടി പുറത്താക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഏതെങ്കിലും മതിലില്‍ 'ചുംബിച്ചു' തിരിച്ചു പോകും. എന്തോ ടെക്നിക്കല്‍ എറര്‍. ഇതെങ്കിലും ശരിയായാല്‍ .......നേര്‍ച്ചയും നേര്‍ന്നു കഴിഞ്ഞു. ലൈസെന്‍സ് കിട്ടുമോ എന്തോ? എന്തൊരു എഴുത്ത്, എന്തൊരു നര്‍മം. വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  49. കലക്കി കേട്ടോ ..
    എല്ലാം കൊള്ളാം . ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്.
    പോലീസുക്കാര്‍ക്ക് പൂക്കള്‍ ഉള്ള ഉടുപ്പ് കൊടുത്ത് പൂക്കളുള്ള ഉടുപ്പുകളുടെ ഖ്യാതി കളയരുത്. പിന്നെ നമ്മള്‍ ജനങ്ങള്‍ പൂക്കള്‍ ഉള്ള ഉടുപ്പിട്ട ആരെയും കണ്ടാല്‍ പേടിക്കും .

    ReplyDelete
  50. ഹാ..ഹാ.. ഞാനിതപ്പോഴാണേ കണ്ടത്.
    അപ്പോള്‍ 97 കാലഘട്ടത്തിലേക്കു പോയി. ഡ്രൈവിംഗ് പഠിച്ചത്. ഹാ എന്തു രസം. ഇതേ പോലെ ലൈസന്‍സ് കിട്ടി. വല്ലപ്പോഴും ഇപ്പോഴും ഓടിക്കും കേട്ടോ.

    ReplyDelete
  51. തിരക്കുകുറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്ന സഹയാത്രികന്‍ വായും തുറന്നുപിടിച്ചുകൊണ്ട് ഉറക്കമായിരുന്നതിനാല്‍ ആസ്വതിച്ചു വായിക്കാനായി.ഡ്രൈവിംഗ് സ്കൂള്‍ മാഷിന്‍റെയും വെഹിക്കിള്‍ എമാന്‍റെയും കാരുണ്യത്താല്‍ പുറത്തുവരുന്ന,സ്വന്തമായി കാറില്ലാത്ത ബഹുഭൂരിപക്ഷത്തിന്‍റെ കഥ നന്നായിട്ടുണ്ട്.

    ReplyDelete
  52. ലൈസന്‍സ് ടെസ്റ്റിനുപോയ പലര്‍ക്കും ഇതുവായിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഓടിവരും. എന്റെ ടെസ്റ്റ് ഒരുവിധം (വര്‍ഷം 8 കഴിഞ്ഞു) കടന്ന് വീട്ടിലെത്തിയ എന്നെ പരീക്ഷിക്കാനായി ധൈര്യശാലിയും ശുഭാപ്തിവിശ്വാസിയുമായ ഭര്‍ത്താവ് കാര്‍ എനിക്ക് വിട്ടുതന്ന കഥയുണ്ട്. വിശാലമായ മുറ്റത്ത് എവിടെയോ കിടക്കുന്ന മതിലില്‍ എങ്ങനെയോ കഷ്ടപ്പെട്ട് പുതിയ കാറിന്റെ സൈഡില്‍ ഡിസൈന്‍ തീര്‍ത്തു ഞാന്‍... എന്റെ കൂട്ടുകാരി എട്ടെടുക്കാന്‍ പോയി വീണിട്ട് റെയ്ബാന്‍ വെച്ച ....... നോക്കി പേടിപ്പിച്ചെന്ന് പറഞ്ഞിട്ടും അധികകാലമായില്ല... ഓര്‍മ്മകളിലേക്ക് തിരിച്ചോടിച്ച എച്ച്മൂന് നന്ദി.......

    ReplyDelete
  53. മതിലുകള്‍.. മതിലുകള്‍.. മതിലുകളാണ് പ്രശ്നം

    ReplyDelete
  54. ‘ഗുരുത്വം’എന്ന വാക്ക് കേട്ടിട്ടൊണ്ടോ..?
    ആ സാധനം വേണം..! അല്ലെങ്കി ഇതുപോലെ മതിലും പട്ടിയും പൂച്ചയും ഒക്കെ വട്ടം കേറി നില്‍ക്കും..!!ഉം....പരിഹാര കര്‍മങ്ങള്‍ വേഗം തുടങ്ങിക്കോ..

    ഇഷ്ട്ടായി..!
    കാല് മാറിച്ചവുട്ടിയെങ്കിലും..തെന്നിവീണില്ല..!
    സംഗതി ജോറായി..!
    ഇങ്ങനെ പോട്ടെ മൂന്നാല് എപ്പീസോഡ്..!!
    ആശംസകളോടെ..പുലരി

    ReplyDelete
  55. വൈകിയാണ് എത്തിയത്. ഇഷ്ടമായി!

    ReplyDelete
  56. ഞാന്‍ ഇത് വരെ വായിച്ച കലയില്‍ ഇങ്ങിനെ ഒരു കഴിവ് കൂടി ഉണ്ടെന്നു അറിഞ്ഞില്ല ... ഈ ഡ്രൈവിംഗ് എന്നെ ചിരിയുടെ പല ഗിയറും ഇടാന്‍ പഠിപ്പിച്ചു . ഫോളോ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലല്ലോ ... എന്റെ ഗൂഗിള്‍ അക്കൗണ്ട്‌ ഈ സൈറ്റ് സ്വീകരിക്കുന്നില്ല ... ആശംസകള്‍ .

    ReplyDelete
  57. @ വേണുഗോപാൽ ... ഗൂഗിൾ ക്രോം വഴി സൈറ്റ് ഓപ്പൺ ചെയ്ത് നോക്കൂ... ഫോളോവേഴ്സ് ഓപ്ഷൻ കാണുവാൻ സാധിക്കുന്നുണ്ട്...

    ReplyDelete
  58. കുറച്ചു വൈകിയാ ഇതുവഴി വന്നേ..ഹ ഹ...ആ ഇന്‍സ്‌പെക്ടറെ കണ്ടതേ എനിക്കൊററ ഗിയറേ അറിയാമായിരുന്നുള്ളു..സ്റ്റാര്‍ട്ടാവാന്‍പോലും കുറേ നേരമെടുത്തു എന്നതു വേറെ കാര്യം.
    പഠിച്ചുട്ടില്ലല്ലോ...ഒരാഴ്ച പഠിച്ചിട്ടു വാ..എന്ന്

    അതീന്ന് എറങ്ങീപ്പോഴാ ഭൂമിയുണ്ട് എന്ന് ബോധ്യം വന്നത്.

    പിന്നെ, ഒരുമാസം കഴിഞ്ഞാ പോയേ..ഭാഗ്യം ഇപ്പോ ID Proof കാണിക്കാന്‍ ഒരു കാര്‍ഡുകൂടി..നമ്മളിപ്പോഴും നടരാജനില്‍ തന്നെ...

    പിന്നെ, രണ്ടാമത്തെ പ്രാവശ്യം പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് മൂന്നു ട്രാഫിക് പോലീസുകാരായിരുന്നു. ഈ ട്രാഫിക് പോലീസുകാര്‍ക്ക് ഡ്രൈവിംഗ് അറിയില്ലാന്ന് അറിഞ്ഞത് അപ്പോള്‍ മാത്രമാണ്. രണ്ടുപേരോട് പഠിച്ചിട്ടു വരാന്‍ പറഞ്ഞു വിട്ടു എന്നത് മറ്റൊരു കാര്യം.

    ReplyDelete
  59. അപ്പൊ ഇങ്ങനെ ചിരിപ്പിക്കാനും അറിയാം. വൈകിയാണെങ്കിലും വളരെ നല്ല ഒരു നര്‍മ സദ്യ തന്നെ കിട്ടി. വളരെ നല്ലത്. ഇനി ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  60. അപ്പോള്‍ നര്‍മ്മത്തിലും കൈവച്ചല്ലേ.ഡ്രൈവിങ് ടെസ്റ്റും.അതിന്റെ വിവരണവുമൊക്കെ മനോഹരമായി വിവരിച്ചു കേട്ടോ.....

    ReplyDelete
  61. ചിരിപ്പിച്ചു ട്ടോ. രണ്ടു ലൈസന്‍സുള്ള എന്‍റെ പെമ്പിള്ള ഇനിയും തനിച്ചു വണ്ടി ഓടിച്ചിട്ടില്ല. ഞാനും പ്രേരിപ്പിച്ചുമില്ല. ഇവിടെ അതൊരു സാഹസം തന്നെയാ.
    http://surumah.blogspot.com

    ReplyDelete
  62. നന്നായിട്ടുണ്ട്....ലൈസന്‍സിന്റെ മെയിന്‍ ഉപയോഗം ഇതാണ്.. തിരിച്ചറിയല്‍ കാര്‍ഡ് ആയിട്ട്..
    ആശംസകള്‍...

    ReplyDelete
  63. ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നാ വരിവരിയായി ദിവാസ്വപ്നം കാണുക.
    സ്റ്റിയറിംഗ് വീല്‍ കൈയോണ്ട് തൊട്ടാ കവിതയെഴുതാന്‍ തികട്ടി വരിക........
    ഇത്യാദി കാരണങ്ങളാലാണ് നമ്മുടെ ലൈസന്‍സെടുക്കല്‍ ഇത്രേം നീണ്ടുപോയത്.

    ഇത്തവണ കലാപരിപാടിയൊന്നും നടന്നില്ല,
    ഓട്ട്‌റാ ഓള്‍ട്ടോ എന്ന് ആര്‍ടിഓ - ഓട്ടീ.
    സ്പീഡില്‍ ഓട്ട് റാ - സ്പീഡില്‍ ഓട്ടീ.
    എട് റാ യൂ ടേണ്‍ - എടുത്തു.
    ദാ അങ്ങോട്ട് സൈഡാക്കിക്കോ - സൈഡാക്കി.
    എച്ച് വരക്കുവോ - വരക്കും.
    എട്ട് വരക്കുവോ - ആ അതും വരക്കും.
    ആ ഇപ്പോ വേണ്ട. മതി ഇറങ്ങിക്കോ. പാസ്സായി ട്ടോ - ഹാവൂ.

    അങ്ങനെ അരുണ്‍ പറഞ്ഞപോലെ സംഭവം ഉജ്ജ്വലമായിക്കിട്ടി.


    ഓര്‍മ്മകള്‍ കുറെ കൊണ്ടുവന്നു ഈ പോസ്റ്റ്‌. നന്നായിട്ടുണ്ട് കലാ :)

    ReplyDelete
  64. ഇത് ശരിക്കും സംഭവിച്ചതാണോ? വളരെ നന്നായിട്ടുണ്ട്..ആശംസകൾ..

    ReplyDelete
  65. sukanyechikku
    enthoru vishamam
    kurichitta kavithakal kadhakal...
    sadaram avare ningalkku tharanamennu ninachu
    enducheyyam
    mashitheernnittalla marannathumalla
    ente pettiyil matrubhasha kurikkanulla ezhuththillatre
    net valayil thappithiranju orennam kandethi
    puthumamayathe pettiyilakki
    pakhse veendum ellam dot..dot...dot...

    ithu kavithayallatto...satyam paranjatha...ente font poyi pazhaya ezhuthellam..dot..dot..dot matram athanitrayum nal kanathathu..

    ReplyDelete
  66. @കൃഷ്ണഭദ്ര - ഈ പോസ്റ്റ്‌ എഴുതിയത് എച്ച്മുകുട്ടി ആണുട്ടോ. പിന്നെ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് എന്റെ ഓഫീസില്‍ വളരെ ഈസി ആക്കി. ആര്‍ക്കും കഴിയുന്ന വിധത്തില്‍. എങ്ങനെയാണെന്ന് ഞാന്‍ മെയില്‍ ചെയ്തു തരാം. അപ്പൊ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ. സമാധാനം.

    ReplyDelete
  67. തൂവല്‍പക്ഷീ,

    വളരെ ഹാസ്യാത്മകമായി എഴുതി. വായന ഇടക്കുവച്ച്‌ മുറിഞ്ഞതേയില്ല. ചിലയിടങ്ങളിലൊക്കെ ചിരിച്ചുപോയി.

    ഇനി, ഇത്‌ നടന്ന സംഭവമാണെങ്കില്‍ അടുത്ത തവണ വണ്ടി എടുക്കുന്നതിനു മുന്നേ, ഒരു മുന്നറിയിപ്പ്‌, നാട്ടുകാര്‍ക്ക്‌ കൊടുക്കുന്നതു കൊണ്ട്‌ ആയിരം പേറ്‍ക്ക്‌ ദാനം ചെയ്യുന്നതിലും പുണ്യം കിട്ടുമെന്ന് മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്‌.

    നന്നായെഴുതി, ആശംസകള്‍.

    ReplyDelete
  68. ചിരിപ്പിച്ചേ അടങ്ങൂ അല്ലെ ?

    ReplyDelete
  69. സുകന്യക്കുട്ടിസ്

    കവയത്രിയുടെ ഈ പരാക്രമങ്ങളും കൊള്ളാം.
    ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 6.
    വരുമല്ലോ?
    തൃശ്ശൂര്‍ പൂരത്തിന് ക്ഷണിച്ചിരുന്നു, വന്നില്ല.
    ഏകാദശി എന്റെ തട്ടകത്തിലല്ല, എന്നാലും ഗുരുവായൂരപ്പന്റെ അടുത്താണല്ലോ, ഞാന്‍ അവിടെ ഉണ്ടാകും

    ReplyDelete
  70. @ ജെ പി അങ്കിള്‍ - ഇത് എച്ച്മുകുട്ടിയുടെ പരാക്രമങ്ങള്‍ ആണ്. ക്ഷണിക്കേണ്ട കാര്യമില്ല. വന്നു കാണേണ്ടതാണ്. പക്ഷെ കഴിയുന്നില്ല.

    ReplyDelete
  71. കൊള്ളാം ,ഇനിയും എഴുതു നര്‍മ്മാനുഭവങ്ങള്‍

    ReplyDelete
  72. ഡ്രൈവിംഗ് ടെസ്റ്റ്‌ എന്ന കീറാമുട്ടിയില്‍ ഞാനും ഒരിക്കല്‍ തട്ടിവീണതാ. ഇത് തന്നെ സംഭവം . കാക്കി ഉണ്ടായിരുന്നോ എന്ന് ഓര്‍മ്മയില്ല . H കടന്നു , റോഡിലേയ്ക് കയറിയപ്പോ അതാ ഒരു എമണ്ടന്‍ ട്രക്ക്. അതോടെ കഴിഞ്ഞില്ലേ ! എച്മു നു ലൈസന്‍സ് കിട്ടിയല്ലോ . എനിക്ക് അതുമില്ല ! ഒത്തിരി സങ്കടപ്പെടുത്തിയ ആ സംഭവം ഓര്‍ത്തു ഇന്നാദ്യമായി ഞാന്‍ ചിരിച്ചു തലകുത്തി , എച്മു ന്‍റെ പോസ്റ്റ്‌ വായിച്ചപ്പോ .

    ReplyDelete
  73. എന്തൊക്കെ ആയാലും ലൈസന്‍സ് കിട്ടിയില്ലേ.... അത് മതി അതികം വണ്ടികള്‍ റോഡില്‍ ഓടികാതെ ഇരികുന്നത നല്ലത് എന്ന് എനിക്ക് തോന്നുന്നു.......എന്തായാലും കഥ വായിച്ചു ......ഇടയ്ക്കു ഒരു ബ്രേക്ക്‌ പോലും പിടിക്കാതെ .....കിടുക്കന്‍ ആയി

    ReplyDelete
  74. ഒരു ലൈസന്സ് തരപ്പെടുത്താനുള്ള തത്രപ്പാട് അതു സമ്പാദിച്ചവര്‍ക്കറിയാം... വിറയോടെ ' H ' എടുത്ത ആ നാളുകള്‍ ഓര്‍മ്മവന്നു. അന്ന് ഞാന്‍ ചെകുത്താനും കടലിനും നടുക്കായിരുന്നു. ഡ്രൈവിംഗ് മാസ്ടര്‍ക്കും, ആര്‍. ടി ഒ വിനും നടുവില്‍... നര്‍മ്മം സമര്‍ത്ഥമായി താങ്കള്‍ ഉപയോഗിച്ചു.. അതിന്റെ ക്ലാസ് എവിടെകിട്ടും... എനിക്ക് വഴങ്ങാത്ത ഒന്നാണത്.... സ്നേഹപൂര്‍വ്വം

    ReplyDelete
  75. ഡ്രൈവിംഗ് ലൈസന്‍സ് അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചു.കാറായാലും സൈക്കിളായാലും പഠിക്കുന്നതു വരെ ഇത്തിരി ബുദ്ധിമുട്ടു തന്നെയാ:)

    ReplyDelete
  76. ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതിന്റെ വിഷമം എനിക്കറിയാം...
    നന്നായി ആസ്വദിച്ചു.

    ReplyDelete
  77. വളരെ നന്നായിരിക്കുന്നു

    ഡ്രൈവിംഗ് ലൈസന്‍സ് !

    ReplyDelete