Tuesday, June 21, 2011

ഏതോ ജന്മകൽ‌പ്പനയിൽ...ന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്..

എന്താണെന്ന് ചോദിക്ക്.. അല്ലെങ്കി വേണ്ട, ഞാ തന്നെ പറയാം.. ഇന്ന് നമ്മുടെ വിനുവേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്.. ആഹ്, അത് തന്നെ – വിവാഹ വാഷികം.. നീലത്താമര, വിനുവേട്ടന്റെ ജീവിതത്തി വസന്തം വിരിയിച്ച് തുടങ്ങിയ ദിവസം.. ഒന്നും രണ്ടുമൊന്നുമല്ല, നീണ്ട പതിനെട്ട് വഷങ്ങ; സുഖത്തിലും ദു:ഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പരം താങ്ങും തണലുമായി വിനുവേട്ടനും താമരേടത്തിയും തങ്ങളുടെ ജീവിതയാത്ര തുടരുന്നു…

‘ഈ പതിനെട്ട് വഷങ്ങക്കൊണ്ട് പതിനെട്ട് അടവുകളും പഠിച്ചുവല്ലേ’ എന്ന് ഒരു സുഹൃത്ത് കളിയായി മെയിലയച്ചു.. നേരാണ്, പതിനെട്ടോ അതിലധികമോ അടവുക വിനുവേട്ട പഠിച്ചുകാണണം – പല പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ച്, ആത്മധൈര്യം കൈവിടാതെ തന്റെ ജീവിതനൌകയുമായി മുന്നോട്ട് നീങ്ങാ… വിനുവേട്ട തന്നെ നമുക്ക് പരിചയപ്പെടുത്തിത്തന്ന, ഡോയ്ഷ്‌ലാന്റിന്റെ യാത്ര പോലെ, ജീവിതയാഥാത്ഥ്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറാ

നല്ലൊരു ഭത്താവായി, നല്ലൊരു അച്ഛനായി, എല്ലാവക്കും നല്ലൊരു സുഹൃത്തും സഹോദരനുമായി, സന്തോഷത്തോടെ സമാധാനത്തോടെ ഞങ്ങളുടെ ‘അണ്ണ’, നമ്മുടെ വിനുവേട്ട, ഒപ്പം ചേച്ചിയും ദീഘകാലം ഈ ഭൂലോകത്തും ബൂലോഗത്തും വസിക്കട്ടെ..

ഹൃദയം നിറഞ്ഞ ആശംസകളോടെ..

Saturday, June 11, 2011

കുട്ടപ്പ വർഗീസ് ചേകവർ..

ർഗീസ്സേ.. തിരുസഭയുടെ കല്പ്പനകളനുസരിച്ച് നില്ക്കുന്ന  ശോശാമ്മയെ നിന്റെ വധുവായി സ്വീകരിക്കുവാൻ സമ്മതമാണോ?’ 

കുട്ടപ്പൻ ചുറ്റിലും നോക്കി... അതെ, എല്ലാം നേരത്തെ കണ്ടതുപോലെ തന്നെ.. ഇടവകപ്പള്ളിയുടെ ഉള്ളിൽ, അപ്പൻ അമ്മ തുടങ്ങി ബന്ധുമിത്രാദികളെല്ലാം നിരന്നുനില്ക്കുന്നു.. തൊട്ടടുത്തുതന്നെ, താൻ കയ്യും കലാശവും കാണിച്ച് നല്ലവാക്കുകളോതി വലയിൽ വീഴിച്ച ശോശാമ്മ, സാരിയൊക്കെയുടുത്ത് ഒരു നവവധുവിന്അവശ്യം വേണ്ട നാണം, ഭയം, വെപ്രാളം തുടങ്ങിയ ഭാവങ്ങളൊക്കെ മുഖത്ത് ആവാഹിച്ച് തലയും കുമ്പിട്ട് നില്ക്കുന്നു... എന്നിട്ടും വിശ്വാസം വരാതെ കുട്ടപ്പൻ അച്ചന്റെ നേരെതന്നെ കണ്ണുകൾ തിരിച്ചു.. 

കുട്ടപ്പന്റെ കൺഫ്യൂഷനൊന്നും അച്ചൻ ശ്രദ്ധിച്ചമട്ടില്ല... ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന മാർക്കറ്റിംഗ് തന്ത്രം പോലെ അച്ചൻ ചോദ്യം ആവർത്തിച്ചു... 

വർഗീസ്സേ.. തിരുസഭയുടെ കല്പ്പനകളനുസരിച്ച് നില്ക്കുന്ന റോസമ്മയെ നിന്റെ വധുവായി സ്വീകരിക്കുവാൻ സമ്മതമാണോ?’ 

ഇത്തവണ അച്ചൻ കുട്ടപ്പനെ നോക്കി... കനലെരിയുന്ന അവന്റെ കണ്ണുകൾ കണ്ടു... എന്തോ ചോദിക്കാൻ വെമ്പുന്ന അവന്റെ മനസ്സിന്റെ തിക്കുമുട്ടൽ ശ്രദ്ധിച്ചു.. ഇനി ഇവന് കല്ല്യാണത്തിന്സമ്മതമില്ലേ? അച്ചനും കൺഫ്യൂഷൻ.. അതുകൊണ്ട് തന്നെ ഇനി ഒരുഓഫർകൊടുക്കേണ്ടെന്ന് സ്വയമങ്ങ് തീരുമാനിച്ചു.. 

ആളുകൾ പിറുപിറുത്തു തുടങ്ങി.. എല്ലാവരും കുട്ടപ്പനെ ഉറ്റുനോക്കി നില്പ്പാണ്‌.. ശോശാമ്മയ്ക്ക് തന്റെ തലയാണോ അതോ ചുറ്റിലുമുള്ള ഭൂമിയാണോ കറങ്ങുന്നതെന്ന് ശങ്ക.. കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന് മനസ്സിലാക്കിയ കുട്ടപ്പന്റെ അപ്പൻ തങ്കപ്പന്റെയും അമ്മ തങ്കമ്മയുടെയും കണ്ണുകൾ തമ്മിൽ പള്ളിയെന്നോ പട്ടക്കാരനെന്നോ നോക്കാതെ കുശുകുശുത്തു.. അധികം വൈകാതെ തന്നെ തങ്കമ്മ കുട്ടപ്പന്റെ അരികിലെത്തി, ശബ്ദം പരമാവധി താഴ്ത്തിഅശ്വമേധംആരംഭിച്ചു.. 

എന്താടാ പ്രശ്നം? നിനക്ക് കല്യാണത്തിന്സമ്മതമല്ലേ?’ 

ഇതെന്ത് ചോദ്യമാ എന്ന മട്ടിൽ കുട്ടപ്പൻ അമ്മയെ ഒന്ന് നോക്കി.. 

സമ്മതമില്ലാഞ്ഞിട്ടൊന്നുമല്ല...’ 

പിന്നെ എന്താ കുഴപ്പം?’ 

അല്ല, അച്ചനിത് എന്നാ ഭാവിച്ചാ? ഇവളെ കെട്ടാൻ ഞാനിവിടെ റെഡിയായിട്ട് നില്ക്കുമ്പോൾ അച്ചനെന്തിനാ ഏതോ വർഗ്ഗീസിനോട് സമ്മതം ചോദിക്കുന്നത്??’ 

അച്ചനും കൂടെ കേട്ടുകൊള്ളട്ടെ എന്ന് കരുതി, ഇത്തിരി ശബ്ദം കൂട്ടിത്തന്നെയായിരുന്നു കുട്ടപ്പന്റെ മറുചോദ്യം. ഇനി ഇതിനൊരു തീർപ്പുണ്ടാക്കിയിട്ട് മതി കൂടുതൽ ചോദ്യവും പറച്ചിലും - കുട്ടപ്പൻ ഉറച്ചുതന്നെ നിന്നു. 

തങ്കമ്മ തെല്ലിടപോസ്ആയെങ്കിലും പെട്ടെന്നുതന്നെറെസ്യൂംചെയ്തു.. 

വർഗ്ഗീസ് എന്നത് നിന്റെ പേര്തന്നെയാണല്ലോ..” 

ഇത്തവണപോസ്ആയത് കുട്ടപ്പനാണ്‌... എവിടെ നിന്നുകിട്ടി പുതിയ പേര്‌? ഓർമ്മവച്ച കാലം മുതല്ക്കേ വീട്ടുകാരും നാട്ടുകാരുമൊക്കെ തന്നെ വിളിക്കുന്നത് കുട്ടപ്പനെന്നാണ്‌.. പള്ളിയുള്ള പള്ളിക്കൂടത്തിലും പള്ളിയില്ലാത്ത പള്ളിക്കൂടത്തിലും കുട്ടപ്പൻ തന്നെ... പിന്നെ വർഗ്ഗീസ് എവിടെ നിന്ന് അവതരിച്ചു? 

കുട്ടപ്പന്റെ മനോഗതം കൃത്യമായി മനസ്സിലാക്കിയ തങ്കമ്മ കാര്യങ്ങൾ ഒന്നുകൂടെ വിശദമാക്കി.. 

നിന്റെ തലയിൽ പണ്ട് ആനാംവെള്ളമൊഴിച്ച് മാമോദീസ നടത്തിയപ്പോൾ ഇട്ട പേരാണ്വർഗ്ഗീസ്.. നിന്നെ വേദപാഠത്തിന്ചേർക്കാൻ കൊണ്ടുപോയ നിന്റെ മൂത്തചേച്ചി ഏലിക്കുട്ടി, വർഗ്ഗീസ് എന്നതിനുപകരം കുട്ടപ്പൻ എന്ന് തന്നെ പറഞ്ഞുകൊടുത്തു... അതുകൊണ്ടാ പേര്നിന്റെ തലമണ്ടയിൽ കയറാതെ പോയത്..” 

കുട്ടപ്പന്കാര്യങ്ങളുടെ കുടികിടപ്പവകാശം ഏതാണ്ടൊക്കെ മനസ്സിലായി... അധികമാലോചിച്ച് സമയം കളയുന്നതിനിടയിൽ ഏതെങ്കിലും വർഗ്ഗീസ് കയറിവന്ന് ശോശാമ്മയിൽ അധികാരം സ്ഥാപിക്കുന്നത്തിന്മുന്നെ തന്റെ സമ്മതം ഉറക്കെ പറയാൻ തന്നെ തീരുമാനിച്ചു.. 

സമ്മതമാ... സമ്മതമാ...” 

പള്ളിയ്ക്കകം കിടുങ്ങുന്ന തരത്തിൽ കുട്ടപ്പന്റെ ശബ്ദം മുഴങ്ങി... തലകറക്കം കലശലായപ്പോൾ കസേരയെ അഭയം പ്രാപിച്ച ശോശാമ്മ ഞെട്ടിയെഴുന്നേറ്റ് നിന്നു... പരീക്ഷണത്തിൽ നിന്നും രക്ഷിക്കണമെന്ന് കർത്താവിന്റെയടുക്കൽ അപേക്ഷ കൊടുത്ത് കാത്തുനിന്ന അച്ചനും ആശ്വാസം... തങ്കപ്പനെ നോക്കി തങ്കമ്മ കണ്ണിറുക്കി.. എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തുനിന്ന പലരും, ബാക്കി പന്തലിൽ വച്ചുകാണാമെന്ന് പിറുപിറുത്ത് പുറത്തേയ്ക്ക് നടന്നു... 

അങ്ങനെ, കുട്ടപ്പൻ വർഗ്ഗീസായി... ശോശാമ്മമിസിസ് വർഗ്ഗീസ്ആയി.. അവരുടെ ജീവിതം കട്ടപ്പൊഗയായി.. 

ശുഭം!!