ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്..
എന്താണെന്ന് ചോദിക്ക്.. അല്ലെങ്കിൽ വേണ്ട, ഞാൻ തന്നെ പറയാം.. ഇന്ന് നമ്മുടെ വിനുവേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്.. ആഹ്, അത് തന്നെ – വിവാഹ വാർഷികം.. നീലത്താമര, വിനുവേട്ടന്റെ ജീവിതത്തിൽ വസന്തം വിരിയിച്ച് തുടങ്ങിയ ദിവസം.. ഒന്നും രണ്ടുമൊന്നുമല്ല, നീണ്ട പതിനെട്ട് വർഷങ്ങൾ; സുഖത്തിലും ദു:ഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പരം താങ്ങും തണലുമായി വിനുവേട്ടനും താമരേടത്തിയും തങ്ങളുടെ ജീവിതയാത്ര തുടരുന്നു…
‘ഈ പതിനെട്ട് വർഷങ്ങൾക്കൊണ്ട് പതിനെട്ട് അടവുകളും പഠിച്ചുവല്ലേ’ എന്ന് ഒരു സുഹൃത്ത് കളിയായി മെയിലയച്ചു.. നേരാണ്, പതിനെട്ടോ അതിലധികമോ അടവുകൾ വിനുവേട്ടൻ പഠിച്ചുകാണണം – പല പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ച്, ആത്മധൈര്യം കൈവിടാതെ തന്റെ ജീവിതനൌകയുമായി മുന്നോട്ട് നീങ്ങാൻ… വിനുവേട്ടൻ തന്നെ നമുക്ക് പരിചയപ്പെടുത്തിത്തന്ന, ഡോയ്ഷ്ലാന്റിന്റെ യാത്ര പോലെ, ജീവിതയാഥാർത്ഥ്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറാൻ…
നല്ലൊരു ഭർത്താവായി, നല്ലൊരു അച്ഛനായി, എല്ലാവർക്കും നല്ലൊരു സുഹൃത്തും സഹോദരനുമായി, സന്തോഷത്തോടെ സമാധാനത്തോടെ ഞങ്ങളുടെ ‘അണ്ണൻ’, നമ്മുടെ വിനുവേട്ടൻ, ഒപ്പം ചേച്ചിയും ദീർഘകാലം ഈ ഭൂലോകത്തും ബൂലോഗത്തും വസിക്കട്ടെ..
ഹൃദയം നിറഞ്ഞ ആശംസകളോടെ..
ആശംസകൾ അറിയിക്കാൻ ഇത്തിരി വൈകി.. എന്നുവച്ച്, പാർട്ടി തരാതിരിക്കരുതേ, വിനുവേട്ടാ... :)
ReplyDeleteആഹാ! ഇങ്ങനെ ഒരു നല്ല വാർത്തയുണ്ടായിരുന്നുവോ?
ReplyDeleteഹൃദയം നിറഞ്ഞ ആശംസകൾ അറിയിയ്ക്കുന്നു. നന്മകൾ മാത്രം ഉണ്ടാകട്ടെ.
ആശംസകള്‍.
ReplyDeleteഈ നീലത്താമരയും വിനുവേട്ടനും മേഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്ന് ഇപ്പോഴല്ലേ അറിയുന്നത്.
അപ്പോൾ നമ്മൂടെ രണ്ട് തയ്യിൽക്കാരുടെയും ‘ചരമവാർഷികം’ ഒരേ മാസത്തിലാ അല്ലേ വിനുവേട്ടാ....
ReplyDelete(അയ്യോ...ഭാര്യമാര്‍ കേക്കണ്ടാ..!)
എല്ലാവരുടെയും സ്നേഹത്തിന് ഞങ്ങള്‍ നന്ദി പറയുന്നു... ഈ വാര്‍ഷികം ഒരു പോസ്റ്റ് ആക്കി മാറ്റിയ ജിമ്മിയ്ക്ക് പ്രത്യേക നന്ദി...
ReplyDeleteഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ ... സൗദി അറേബ്യയില്‍ കാല് കുത്തിയിട്ട് ഇന്ന് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ തികയുന്നു...
മുരളിഭായ് ... കമന്റ് നീലത്താമര കണ്ടൂട്ടോ...
അറിയാന്‍ ഇത്തിരി വൈകിപ്പോയല്ലോ....
ReplyDeleteവിനുവേട്ടനും ചേച്ചിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍...
വിനുവേട്ടനും ചേച്ചിക്കും ഇനിയും ആയിരം പൂര്ണ്ണചന്ദ്രനമാരെ കാണാന്‍
ReplyDeleteദൈവം അനുഗ്രഹിക്കട്ടെ
ഏതോ ജന്മകല്പ്പനയില് എന്ന തലക്കെട്ട് മതി ജിമ്മി എല്ലാം അതിലുണ്ട്.
ReplyDeleteവിനുവേട്ടനും താമരേടത്തിക്കും ഹൃദയം നിറഞ്ഞ ആശംസകളുടെ പൂച്ചെണ്ടുകള്‍.
@ബിലാത്തി - ഈ മാസത്തില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച ഒരാള്‍ കൂടിയുണ്ട്, ഈ ഞാന്‍. അതും പതിനെട്ടുതന്നെ.
വിനുവേട്ടാ.. ആശംസകള്‍ ..
ReplyDeleteഇനിയും വരാനുണ്ടല്ലോ, ആളുകള്‍ .. ശ്രീ, ചാര്‍ളി, എഴുത്ത്കാരി ചേച്ചി.. അങ്ങനെ കുറേപ്പേര് ..
ഈ മാസം വിവാഹിതരായ പ്രമുഖരുടെ കൂട്ടത്തില്‍ പ്രസിദ്ധ നടി ശ്വേതാ മേനോനും ഉള്‍പ്പെടും കേട്ടോ.. അതും പതിനെട്ട് തന്നെ.. :)
വിനു എട്ടന് മംഗളാശംസകള്‍..വൈകി വന്നത് കൊണ്ട് ഒരാളെ കൂടി കിട്ടി...സുകന്യയ്ക്കും മംഗളാശംസകള്‍.
ReplyDeleteമനമാര്‍ന്ന വാഴ്ത്തുക്കള്‍ :-)
ReplyDelete@Shanavas - ആശംസകള്‍ക്ക് നന്ദി.
ReplyDelete@കൊല്ലേരി തറവാടി - ഞാന്‍ പറഞ്ഞത് പതിനെട്ടാമത്തെ വിവാഹ വാര്‍ഷികം എന്നാണ്. അത് ജൂണ്‍ രണ്ടിന് ആയിരുന്നു.
സുഖക്ഷേമൈശ്വര്യത്തോടെ ദീര്‍ഘനാള്‍ ഒന്നിച്ചുവാഴാന് ദൈവം അനുഗ്രഹിക്കട്ടെ!
ReplyDeleteഅറിയാന്‍ ഇത്തിരി വൈകിപ്പോയല്ലോ..ഹൃദയം നിറഞ്ഞ ആശംസകള്‍...
ReplyDeleteആശംസകൾ തുടരട്ടെ... ഇന്ന് (ജൂൺ 30) വിനുവേട്ടന്റെ പിറന്നാളാണ്...
ReplyDeleteഹൃദയം നിറഞ്ഞ ആശംസകളോടെ..
വൈകിയാണറിഞ്ഞത്. എങ്കിലും ഒരാശംസകള്‍ ഇരിക്കട്ടെ. വിനുവേട്ടനെ ഒട്ടേറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. നീലത്താമരയിലൂടെ അത്രയേറെ സഞ്ചരിച്ചിട്ടില്ല എന്ന് തോന്നുന്നു. പലപ്പോഴും സമയപരിമിതി വല്ലാതെ അലട്ടുന്നുണ്ട്. എല്ലാവരെയും വായിക്കണമെന്ന് തന്നെ ആഗ്രഹം.
ReplyDeleteഇപ്പോള്‍ ഇവിടെ ജിമ്മിയുടെ കമന്റിലൂടെ വിനുവേട്ടന്റെ പിറന്നാളും അറിഞ്ഞു. എന്നാല്‍ പിന്നെ രണ്ടിനും കൂടെ ഇരിക്കട്ടെ ആശംസകള്‍:)
neram kurachu vaikiyenkilum pirannal aazamsa neratte........
ReplyDelete