Monday, May 16, 2011

ലണ്ടനും മണ്ടനും ...! / Landonum Mandanum ...!

ഇതൊരു കൊച്ച് ഗവിതപോലുള്ള സാധനമാണ്...
എങ്ങിനെയാണ് ഞാന്‍ വെറും മണ്ടനായി പോകുന്നതെന്ന്
ചിന്തിച്ച്  നടന്നുകൊണ്ടിരിക്കുമ്പോള്‍ ....
അതില്‍ കുറച്ചു കാരണങ്ങള്‍ മണ്ടയില്‍ കയറി വന്നത്
പണ്ടെന്നോ
കുറിച്ചു വെച്ചതാണീവരികള്‍ കേട്ടൊ...
സസ്നേഹം,
മുരളി.

ലണ്ടനും മണ്ടനും

ബിലാത്തിപട്ടണം അഥവാ ലണ്ടൻ

മണ്ടന്മാര്‍ ലണ്ടനിലെന്നത് ഒരു പഴമൊഴി തില്ലാന ...
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !

പണ്ടംപോലൊരുവൻ മണ്ടത്വം  ചാര്‍ത്തിവിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....

കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും !

മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

കണ്ടറിയുന്നു കൊറ്റികളെപ്പോഴും..,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതുമത് എപ്പോഴും ബഹുകൌശലത്താല്‍ !

കണ്ടറിയുന്നൊരു കാക്ക പോലെയായില്ല ഞാന്‍ ; ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവംപോല്‍ കിട്ടിയിടുന്നീ....

ലണ്ടനില്‍ ബഹുവിധത്തില്‍  , നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും,
വീണ്ടുവിചാരമത്  ഒട്ടുമില്ലാതെ , പരസഹായം ചെയ്തും......

കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നൂ... ഈ  ലണ്ടനില്‍ ഇക്കാലമത്രയും ... ! !

ലേബൽ :-
പദ്യം .

18 comments:

  1. പദ്യം ആസ്വദിച്ചു.ഇനിയും മണ്ടനായി തുടരണോ?ആശംസകള്‍.

    ReplyDelete
  2. ഗവിത ഗൊള്ളാമല്ലോ ബിലാത്തിയേട്ടാ..

    അപ്പോ, ഇങ്ങനെയാണ് ലണ്ടനില്‍ മണ്ടന്മാര്‍ ഉണ്ടാവുന്നത് അല്ലേ...?

    ReplyDelete
  3. നേരത്തെ വായിച്ചിട്ടുണ്ട്. കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല. കറക്റ്റ്.

    ഗവിത എന്ന് ബിലാത്തിയും ഗൊള്ളാം എന്ന് ജിമ്മിയും പറഞ്ഞ സ്ഥിതിക്ക്
    ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, ഗവിതക്ക് ഗപ്പ് ഗിട്ടീട്ടുണ്ടോ?

    ReplyDelete
  4. ഇത് കൊള്ളാം ...
    ഗവിതയായല്ല കവിതയായി തന്നെ വായിച്ചു... :)

    ReplyDelete
  5. അത്ര മണ്ടനല്ലല്ലോ ബിലാത്തീ

    ReplyDelete
  6. കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം...
    കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും !
    മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
    മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

    ReplyDelete
  7. ആഹാ... മുരളിഭായ്‌ ... സ്വാഗതം... ഈ ചില്ലയില്‍ വന്ന് ഗവിത ചൊല്ലിയിട്ട്‌ പോയതില്‍ വളരെ സന്തോഷം...

    എന്തായാലും മുരളിഭായ്‌ അവിടുന്ന് കുറ്റി പറിക്കണ്ട... ഞങ്ങള്‍ക്ക്‌ ഇങ്ങനെ ഇടയ്ക്കിടെ ബിലാത്തി വിശേഷങ്ങള്‍ അറിയാന്‍ കഴിയുമല്ലോ...

    ReplyDelete
  8. കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
    മണ്ടനായി തുടരുന്നൂ... ഈ ലണ്ടനില്‍ ഇക്കാലമത്രയും ... !

    കൊള്ളാമല്ലൊ ഈ ഗവിത..!

    ReplyDelete
  9. കവിത വായിച്ചു.
    അവകാശപ്പെടുന്ന അത്ര മണ്ടനല്ല.
    ഇഷ്ടപ്പെട്ടു വരികൾ.

    ReplyDelete
  10. മണ്ടനാണേലും ലണ്ടനിലല്ലേ
    അതുകൊണ്ടാശ്വസിച്ചാലും

    ReplyDelete
  11. പക്ഷേ അതിന്റെ അഹങ്കാരം ആ മുഖത്തു ഒട്ടും ഇല്ലാട്ടോ .....

    ReplyDelete
  12. കൊള്ളാം
    കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം...
    കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും !

    മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
    മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

    ReplyDelete
  13. പണ്ടംപോലൊരുവൻ മണ്ടത്വം ചാര്‍ത്തിവിലസിടുന്നൂ ..
    മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....

    കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം...
    കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും !

    ReplyDelete
  14. ആദ്യം തന്നെയിവിടെ ഓടി വന്ന് മിണ്ടിപ്പറഞ്ഞ ഷാനവാസ്,ജിമ്മി,അജിത്ത്,ഷിബിൻ,ജയരാജ് ,വാല്യക്കാരൻ,വിനുവേട്ടൻ ,വിശാൽ,സുകന്യാ,ലിപി എന്നീ ഗെഡികൾക്കും,ഗെഡിച്ചികൾക്കും;പിന്നീടുവന്ന സുലു,എച്ച്മുകുട്ടി,ശാന്ത കാവുമ്പായി എന്നീ മഹതികൾക്കും; ശേഷമെത്തിയ ഫൈസൽ ബാബു ,ബാലു, ജോസഫ് എന്നീമിത്രങ്ങൾക്കും നന്ദിയും,നമോവാകവും അർപ്പിച്ചു കൊള്ളുന്നൂ...

    ReplyDelete
  15. കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം...
    കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും !

    മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
    മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

    ഇപ്പോലെല്ലാം കണ്ടും കെട്ടും അറിഞ്ഞൂലോ..

    ReplyDelete