Sunday, April 24, 2011

നമുക്ക്‌ ലജ്ജിക്കാം



ഒരു തെറ്റും ചെയ്യാതെ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങളേ, ഇത്‌ നിങ്ങളുടെ നിയോഗം...

നിങ്ങളുടെ ചിത്രങ്ങള്‍ ഭാരതമൊട്ടാകെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണല്ലോ നമ്മളെ ഭരിക്കുന്നത്‌...

നിങ്ങളുടെ വൈരൂപ്യവും നിസ്സഹായതയും തെളിവുകളായി കണക്കാക്കാന്‍ സാധിക്കില്ലത്രേ...

ഇനിയും വര്‍ഷങ്ങള്‍ നീണ്ട പഠനം നടത്തിയെങ്കില്‍ മാത്രമേ ഈ മാരകവിഷം നിരോധിക്കണമോ എന്ന് ആലോചിക്കുവാനായി ഒരു യോഗം വിളിച്ചുകൂട്ടുവാന്‍ സാധിക്കുകയുള്ളൂ... അന്ന് ആരെങ്കിലും നിങ്ങളെയൊക്കെ മറന്നിട്ടില്ലെങ്കില്‍ മാത്രം...

ഞങ്ങള്‍ ഈ മാരക വിഷത്തിനെതിരാണ്‌... പക്ഷേ, ഞങ്ങളുടെ പ്രധാനമന്ത്രിയെ വഴക്ക്‌ പറഞ്ഞത്‌ കൊണ്ട്‌ പിണക്കമാ... നിങ്ങളോടുള്ള കൂട്ട്‌ മുറിച്ചു...

എന്തൊരധഃപതനം ...! നമുക്ക്‌ ലജ്ജിക്കാം ...


പുലിവാല്‍ക്കഷണം : കേന്ദ്ര മന്ത്രി ശരദ്‌ പവാറിന്‌ സമര്‍പ്പിക്കുവാനായി അമൂല്‍ ബേബികള്‍ ഒപ്പ്‌ ശേഖരിച്ച ക്യാന്‍വാസ്‌ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു...

23 comments:

  1. എങ്ങനെ വേദന തോന്നാതിരിക്കും...?

    ReplyDelete
  2. കഷ്ടം തന്നെ നമ്മുടെ നാടിന്‍റെ അവസ്ഥ. .. :(

    ReplyDelete
  3. വെളിച്ചം ദുഃഖമാണുണ്ണീ
    തമസ്സല്ലോ സുഖപ്രദം

    ReplyDelete
  4. ഇതെന്തേ കേരളം മാത്രം ദുഖിക്കുന്നു ?

    പ്രധാന മന്ത്രിക്കും അത് തന്നെ

    സംശയം

    ReplyDelete
  5. എല്ലാം അനുഭവിക്കുന്നവരുടെ നിയോഗങ്ങൾ...

    സംരംക്ഷിക്കുന്നവരിലും,സപ്പോർട്ട് ചെയ്യുന്നവരിലും ആത്മാർത്ഥത വിരളവും....
    എന്തുചെയ്യാൻ...അല്ലെ !

    ReplyDelete
  6. http://indiaheritage1.blogspot.com/2011/03/blog-post_21.html

    http://indiaheritage1.blogspot.com/2011/04/our-country-forwarded-mail.html

    http://indiaheritage1.blogspot.com/2009/12/blog-post_01.html

    ഇതും കൂട്ടി വായിക്കാം

    ഇപ്പൊ ലജ്ജയൊക്കെ ചുരുട്ടിയങ്ങ്‌ ആസനത്തില്‍ വച്ചിരിക്കുകയല്ലെവോട്ടു ചോദിക്കാന്‍ പല്ലിളിച്ചു കൊണ്ട്‌ മുന്നില്‍ വരും

    സിന്ദാബാദ്‌ വിളിക്കാന്‍ കുറെ എണ്ണം പിന്നാലെയും

    ReplyDelete
  7. ഈ നാട്ടിലാണോ ഏകെജിയും കേളപ്പനും
    ജീവിച്ചിരുന്നതു്. പ്രതികരണശേഷി ജനനേന്ദ്രി
    യത്തില്‍ മാത്രമുള്ള മലയാളി കൂഷ്മാണ്ഡങ്ങള്‍

    ReplyDelete
  8. എന്തൊരധഃപതനം ...! നമുക്ക്‌ ലജ്ജിക്കാം ...

    ReplyDelete
  9. ഓ..കാണാന്‍ വയ്യ ഇതൊന്നും..

    ReplyDelete
  10. എന്‍ഡോസല്ഫാനേ കുറിച്ച് ഇപ്പോള്‍ ഒരു പ്രതികരണത്തിനു ഞാനില്ല, കാലം കുറെയായി നമ്മളിതിനെ കുറിച്ച് പറയുന്നു.. (സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇതിനെതിര മന്ത്രിക്ക് കാര്‍ഡ് അയയ്ക്കല്‍ മൊതല്‍ തൊടങ്ങിയതാണ് ) ഈ പ്രതിഷേധവും വിവാദവുമൊക്കെ ഒരു മാസം കൂടിയുണ്ടാകും പിന്നെ ഒരു മഹാനെയും പൊടിയിട്ടു നോക്കിയാല്‍ കാണില്ല പിന്നേം നാട്ടുകാരായ നമ്മള്‍ മാത്രം എല്ലാം കണ്ടും കേട്ടും ഇവിടെ പിന്നേം ബാക്കി.. (ഇതൊക്കെ വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാണ് , എല്ലാരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് എന്‍ഡോ സള്‍ഫാന്‍ നിരോധിക്കട്ടെ, പഠനങ്ങള്‍ നടക്കട്ടെ, ഇരകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കട്ടെ )

    ReplyDelete
  11. കേഴുക പ്രിയ നാടേ .

    ReplyDelete
  12. പൂച്ചയ്ക്കാര് മണി കെട്ടും?

    ReplyDelete
  13. ലജ്ജയില്ലാത്ത ധിക്കാരികള്‍.

    ReplyDelete
  14. Endosulfan is banned by more than 80 countries. But some of our Ministers still believe, it is not harmful. I have a question to them...
    "Are you and your family willing to get exposed to it, in the same way the so called victims had to ?"

    വിനുവേട്ടാ നന്നായി ഇങ്ങനെ ഒരു പോസ്റ്റ്‌, ഇത് ഞാന്‍ Facebookil എന്റെ wall ല്‍ ഇട്ടതാണ്. ഇവിടെയും ഇടുന്നു.

    ReplyDelete
  15. വിനുവേട്ടാ, യാതന അനുഭവിക്കുന്നത് അവരല്ലല്ലോ. അപ്പൊ എന്തും പറയാം, ചെയ്യാം,
    പക്ഷെ വീണ്ടും വീണ്ടും കുത്തി നോവിപ്പിക്കാതിരുന്നാല്‍ നന്ന്.

    ReplyDelete
  16. ഹംസ ... എന്ത്‌ ചെയ്യാം...

    അജിത്‌ഭായ്‌... പക്ഷേ, ഇത്‌ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടല്ലേ?

    വിന്‍സന്റ്‌ ... സാമ്രാജ്യത്വത്തിന്‌ ചൂട്ട്‌ പിടിച്ച്‌ ബൊമ്മ പോലെ നടക്കുന്ന അദ്ദേഹത്തെക്കുറിച്ച്‌ എന്ത്‌ പറയാന്‍...

    മുരളിഭായ്‌... സത്യം...

    ഇന്‍ഡ്യാഹെറിറ്റേജ്‌... കാണ്ടാമൃഗത്തിന്റെ തോലുകൊണ്ടുള്ള കവചമല്ലേ അവര്‍ക്കൊക്കെ...

    ReplyDelete
  17. ശ്രീ... ങ്‌ഹും...

    ജെയിംസ്‌ ചേട്ടന്‍... നോ കമന്റ്‌സ്‌... യൂ സെഡ്‌ ഇറ്റ്‌....

    നീര്‍വിളാകന്‍ ... വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ഭാരതം ഉണ്ടായിരുന്നു... ചേരി ചേരാ നയവുമായി ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി പിടിച്ച്‌ നിന്നിരുന്ന ഭാരതം... അതേ... നമുക്ക്‌ ലജ്ജിക്കാം...

    മുല്ല... മൈ ഡ്രീംസ്‌... നന്ദി...

    ഉമേഷ്‌... നമ്മള്‍ ഇതേക്കുറിച്ച്‌ പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ലെന്നറിയാം.. എങ്കിലും ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ബാലിശമായ ആരോപണങ്ങള്‍ ടി.വി യില്‍ കണ്ടപ്പോള്‍ ഇത്‌ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല...

    ReplyDelete
  18. ജാസ്മിക്കുട്ടി, ഷാനവാസ്‌, ജിമ്മി, റാംജി, റോസാപൂക്കള്‍, ലിപി, സുകന്യാജി... എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  19. Fs´m-c-hØ?`oIcw Xs¶............!!!!!!!!!!!!!!!!!!!!

    ReplyDelete
  20. Fs´m-c-hØ?`oIcw Xs¶............!!!!!!!!!!!!!!!!!!!!

    ReplyDelete