Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Monday, July 4, 2011

വരൂ, ഒരു ജീവന്റെ തുടർച്ചയിൽ പങ്കാളികളാവാം...

സുഹൃത്തുക്കളേ..

സഹായമനസ്കരുടെ കാരുണ്യം തേടി ഒരു അഭ്യർത്ഥന.. ദയവായി പരിഗണിക്കുമല്ലോ..

കെട്ടിടനിർമ്മാണ തൊഴിലാളിയായ സുരേഷിന്റെ വൃക്ക അടിയന്തിരമായി മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു.. ഒരു കുടുംബത്തിന്റെ സംരക്ഷണയും സ്വന്തം ചികിത്സാച്ചിലവുകളും നിറവേറ്റാൻ പാടുപെടുന്ന ഇദ്ദേഹത്തെ ആരെങ്കിലുമൊക്കെ സഹായിച്ചിരുന്നെങ്കിൽ...

താൽ‌പ്പര്യമുള്ളവർക്കായി അക്കൌണ്ട് വിവരങ്ങൾ ഒരിക്കൽ കൂടി;

Suresh C K
SB A/c # 67148173092
SBT, Parakode Branch
NEFT/IFSC Code: SBTR0000070

സുരേഷിന്റെ മൊബൈൽ നമ്പർ : 97450 49024


Wednesday, April 27, 2011

രാസപദാര്‍ത്ഥം+രക്ഷാധികാരി=എന്തോ സാധിക്കാനാ


എന്‍ഡോസള്‍ഫാന്‍
നീ വിതച്ച ദുരിതങ്ങള്‍
ഇല്ല, നിനക്കാവില്ല കാണാനൊരിക്കലും
നീ വെറുമൊരു രാസപദാര്‍ത്ഥം

എന്മകജെ
നീ അനുഭവിക്കുന്ന ദുരിതങ്ങള്‍
ഇല്ല, സഹിക്കാനാവില്ല ഒരാള്‍ക്കും
നീയാണല്ലോ രക്തസാക്ഷി

എന്തോ സാധിക്കാനാ
നീ കൊയ്യും നേട്ടങ്ങള്‍
ഇല്ല നിരോധിക്കാനാവില്ലൊരിക്കലും
നീമാത്രമാണ് രക്ഷാധികാരി


Sunday, April 24, 2011

നമുക്ക്‌ ലജ്ജിക്കാം



ഒരു തെറ്റും ചെയ്യാതെ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങളേ, ഇത്‌ നിങ്ങളുടെ നിയോഗം...

നിങ്ങളുടെ ചിത്രങ്ങള്‍ ഭാരതമൊട്ടാകെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണല്ലോ നമ്മളെ ഭരിക്കുന്നത്‌...

നിങ്ങളുടെ വൈരൂപ്യവും നിസ്സഹായതയും തെളിവുകളായി കണക്കാക്കാന്‍ സാധിക്കില്ലത്രേ...

ഇനിയും വര്‍ഷങ്ങള്‍ നീണ്ട പഠനം നടത്തിയെങ്കില്‍ മാത്രമേ ഈ മാരകവിഷം നിരോധിക്കണമോ എന്ന് ആലോചിക്കുവാനായി ഒരു യോഗം വിളിച്ചുകൂട്ടുവാന്‍ സാധിക്കുകയുള്ളൂ... അന്ന് ആരെങ്കിലും നിങ്ങളെയൊക്കെ മറന്നിട്ടില്ലെങ്കില്‍ മാത്രം...

ഞങ്ങള്‍ ഈ മാരക വിഷത്തിനെതിരാണ്‌... പക്ഷേ, ഞങ്ങളുടെ പ്രധാനമന്ത്രിയെ വഴക്ക്‌ പറഞ്ഞത്‌ കൊണ്ട്‌ പിണക്കമാ... നിങ്ങളോടുള്ള കൂട്ട്‌ മുറിച്ചു...

എന്തൊരധഃപതനം ...! നമുക്ക്‌ ലജ്ജിക്കാം ...


പുലിവാല്‍ക്കഷണം : കേന്ദ്ര മന്ത്രി ശരദ്‌ പവാറിന്‌ സമര്‍പ്പിക്കുവാനായി അമൂല്‍ ബേബികള്‍ ഒപ്പ്‌ ശേഖരിച്ച ക്യാന്‍വാസ്‌ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു...