Sunday, February 26, 2012

നമ്മൾ

ഇവിടെ
നീയുണ്ട്
ഞാനുണ്ട്
നമ്മുടെ പ്രണയമുണ്ട്
വിരഹമുണ്ട്
വിടരാതടർന്ന
നമ്മുടെ കിനാക്കളുണ്ട്
കരയാതുറഞ്ഞ
നമ്മുടെ കണ്ണൂനീരുണ്ട്
പിന്നെ
നിന്റെ ചുണ്ടിൽ പതിഞ്ഞ
എന്റെ ചുണ്ടിന്റെ 
പ്രാർഥനാമുദ്രകളുണ്ട്.

29 comments:

  1. പ്രാർത്ഥനാമുദ്രകളോ ?

    ReplyDelete
  2. വിടരാതടർന്ന
    നമ്മുടെ കിനാക്കളുണ്ട്
    കരയാതുറഞ്ഞ
    നമ്മുടെ കണ്ണൂനീരുണ്ട്... nannayirikkunnu.. abhinandanangal

    ReplyDelete
  3. നമ്മളും നമ്മുടെ ജീവിതവും.

    ReplyDelete
  4. ഇന്ന് എല്ലാരും ഇല്ലാ ഇല്ലാ പോരാ പോരാ എന്ന് പറയുമ്പോള്‍ ഉണ്ടെന്നു പറയുന്ന ഒരാളെ എങ്കിലും കണ്ടല്ലോ സന്തോഷം

    ReplyDelete
  5. വളരെ നാളുകൾക്ക് ശേഷം ആറ്റിക്കുറുക്കിയ വരികളുമായി ഓടിയെത്തിയതിൽ സന്തോഷം... ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു... ഇനിയും എഴുതൂ പാച്ചൂ...

    ReplyDelete
  6. വിനുവേട്ടന്‍ പറഞ്ഞപോലെ ആറ്റിക്കുറുക്കിയ വരികളില്‍ എല്ലാം ഉണ്ട്.
    തുടരുക.

    ReplyDelete
  7. ജീവനുള്ള കാലത്തോളം വരെ
    ഒരിക്കലും ജീവിതത്തിൽ നിന്നും, മനസ്സിൽ
    നിന്നുമൊക്കെ മാഞ്ഞുപോകാത്ത മുദ്രകളാണല്ലോ ..
    ആ മുദ്രകൾ അല്ലേ ഭായ്...!

    ReplyDelete
  8. ഉണ്ടല്ലോ..എല്ലാമുണ്ടല്ലോ

    ReplyDelete
  9. കൊമ്പന്‍ പറഞ്ഞത് തന്നെ....

    പിന്നെ ആ മുദ്ര ...?

    ReplyDelete
  10. പ്രണയം ബാക്കി വെച്ച് പോയ എല്ലാമുണ്ടിവിടെ ......അല്ലെ ...
    മഞ്ഞിന്റെ കുളിരും വേനല്‍ ചൂടും കടം കൊണ്ട കുഞ്ഞു വരികള്‍ ... ആശംസകള്‍ ....

    ReplyDelete
  11. അതെ, എല്ലാം ഉണ്ടല്ലോ....

    ReplyDelete
  12. ഏതാനും വരികളില്‍ പ്രണയം മുഴുവന്‍ ഒതുക്കുവാന്‍ ശ്രമം.
    കൊള്ളാം.
    നന്നായി.

    ReplyDelete
  13. നാലു വരിയിലോ,
    നാലു വരയിലോ..
    ചോന്ന പൂവിലോ.
    ചുണ്ടിന്റെ 'ചുറ്റി'ലോ..

    ...അങ്ങനെയങ്ങനെ..തീരുന്നതാണോ..പ്രണയം..?
    അദങ്ങനെ വൈക്കം കായലു പോലെ..നീണ്ടുനിവർന്നു കിടക്വല്ലേ..!
    ഉം..ഇടക്കിങ്ങനെ കാറ്റുകൊള്ളാൻ സുഖമുണ്ട്.
    ആശംസകൾ..!!

    ReplyDelete
  14. കൊള്ളാം.
    നന്നായി.

    ReplyDelete
  15. ഇവിടെ ഒരു പുണ്യാളനുമുണ്ട് ഹും !!

    ReplyDelete
  16. പ്രണയം!!!!! ഹാ എത്ര നല്ല പദം. അതിനു ഒരു നോവിന്‍റെ നിഴല്‍ ഉണ്ട് .
    ഒപ്പം കിനാക്കളുടെ ഒരു കുത്തൊഴുക്കുണ്ട്.ഇതെല്ലം നമ്മള്‍ എന്ന ഈ ചെറിയ കവിതയിലുണ്ട്
    ആശംസകള്‍ .

    ReplyDelete
  17. നന്നായി ആശംസകള്‍

    ReplyDelete
  18. പ്രണയിച്ച് നടന്നോ... വയസ്സ് ഒരുപാടായെന്നൊന്നും ഓര്‍മ്മ വേണ്ട...

    ReplyDelete
  19. പ്രണയിച്ച് നടന്നോ... വയസ്സ് ഒരുപാടായെന്നൊന്നും ഓര്‍മ്മ വേണ്ട...

    ReplyDelete
  20. നിന്റെ ചുണ്ടിൽ പതിഞ്ഞ
    എന്റെ ചുണ്ടിന്റെ
    പ്രാർഥനാമുദ്രകളുണ്ട്.

    ReplyDelete
  21. ആ പ്രാർത്ഥന മുദ്രകൾ ഇശ്ശി പിടിച്ചു... ന്നാലും ന്റെ കുട്ട്യേ എങ്ങനെയാ ആ മുദ്ര...ഹഹഹ

    ReplyDelete
  22. പ്രിയപ്പെട്ട സുകന്യ,
    എത്ര മനോഹരം ഈ പ്രണയം! പ്രണയത്തിനു പ്രായമില്ല. എന്നും എപ്പോഴും പ്രണയം നിറഞ്ഞ ഒരു ഹൃദയമുണ്ടാകട്ടെ !
    മനോഹരമായി പ്രണയം മനസ്സിലേക്ക് ഒഴുകി വരുന്നു. !അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനു, ഞാനും അനു പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അഭിനന്ദനം എച്ച്മുകുട്ടിക്കു ഉള്ളതാണ്. ഇതെഴുതിയത് ഞാനല്ല. നമ്മുടെ എച്ച്മുകുട്ടിയാണ്.

      Delete
    2. ന്റെ ഒരു കാര്യം..ഇത് പാച്ചു എഴുതിയത് എച്മു അല്ല ഇപ്പൊ തിരിഞ്ഞു.😁

      Delete
  23. എന്റെ പാച്ചു,
    കളി തുടങ്ങിയിട്ടേ ഉള്ളൂ, നിന്റെ പകിട എല്ലാം ഞങ്ങൾ പുറത്തിറക്കും

    ReplyDelete
  24. Buy Pure Titanium Earrings & Accessories | Titanium-Arts.com
    Browse our unique Pure Titanium Earrings & Accessories micro titanium trim Ring titanium chords and titanium solvent trap monocore other solo titanium razor earrings at Titsanium-Arts.com. Made toaks titanium 750ml pot in Solingen Germany with pure titanium steel.

    ReplyDelete